കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റ് അത്.. അവർ നിയമത്തിന് കീഴടങ്ങില്ല'; പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ കരൾ രോഗത്തെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണ്.

Google Oneindia Malayalam News
 dileep-prakashbare-1674674152.jpg -Properties

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നടപടികൾ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന അഭിപ്രായം തനിക്ക് ഇല്ലെന്ന് സംവിധായകൻ പ്രകാശ് ബാരെ. കേസിൽ ഇനിയും അട്ടിമറികൾ നടക്കുമെന്ന് തന്നെയാണ് കണക്ക് കൂട്ടുന്നതെന്നും മറിച്ച് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. സംവിധായകന്റെ വാക്കുകളിലേക്ക്

 നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

'നടി ആക്രമിക്കപ്പെട്ട കേസ് എന്നത് കേരളത്തിലെ ഏറ്റവും പ്രമാദമായ വളരെ ഏറെ ഞെട്ടിപ്പിക്കുന്നൊരു കേസാണ്. കുറെ കാലം കഴിഞ്ഞിട്ട് വളരെ പ്രശസ്തനായ കാശുള്ള ശക്തനായ ഒരാൾ ഈ കേസിന്റെ പ്രതിസ്ഥാനത്ത് വരികയാണ്. അത് കഴിഞ്ഞിട്ട് കേരള നിയമ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പല അപചയങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. കനൽ കട്ട ഉറുമ്പ് അരിക്കുന്നുവെന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടന്നത്. കോടതിയുടെ ഉള്ളിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്.

 ഫോണിലെ തെളിവുകൾ നശിപ്പിക്കുകയാണ്

ഫോണിലെ തെളിവുകൾ നശിപ്പിക്കുകയാണ്

മർമ്മ പ്രധാനമായ തെളിവ് ചോർന്ന് പോകുകയാണ്. ഫോണിലെ തെളിവുകൾ നശിപ്പിക്കുകയാണ്. തെളിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴി തെളിക്കൂവെന്ന് പറയുന്നത് സമൂഹത്തിന്റെ കരണക്കുറ്റിക്ക് തരുന്ന അടിയാണ്. അഭിഭാഷകർ നിൽക്കേണ്ട രീതിയിലാണ് നിന്നതെങിൽ അവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുകയില്ലായിരുന്നു. ബാധിക്കപ്പെട്ട അതിജീവിത പറയുകയാണ് ഇവർ ചെയ്യുന്ന ശരിയല്ല ഇവരെ പ്രതിയാക്കണമെന്ന്. അത് പറ്റില്ലെന്ന് പറയാൻ സിസ്റ്റത്തിന് എന്ത് അവകാശമാണ്.

ബിഗ് ബോസില്‍ പ്രെഗ്നന്‍സി ടെസ്റ്റ് നിർബന്ധം, ഹിന്ദിയില്‍ സംഭവിച്ചത്; കാര്യങ്ങള്‍ വിശദീകരിച്ച് ശാലിനിബിഗ് ബോസില്‍ പ്രെഗ്നന്‍സി ടെസ്റ്റ് നിർബന്ധം, ഹിന്ദിയില്‍ സംഭവിച്ചത്; കാര്യങ്ങള്‍ വിശദീകരിച്ച് ശാലിനി

 കേസിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ്

കേസിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ്

അവരൊക്കെ വലിയ വലിയ ആളുകളാണ് ഇതൊക്കെ അനുഭവിച്ചിട്ട് പോയാ മതിയെന്ന് എങ്ങനെ പറയും. കേസ് ഏറ്റവും നിർണായകമായ അവസ്ഥയിൽ എത്തി നിൽക്കുമ്പോൾ കേസിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ്, അപചയം മാറി കിട്ടിയാൽ അത് വലിയ ആശ്വാസമാകും. കണ്ടീഷനിംഗ് എന്ന് പറയുന്ന കാര്യമുണ്ട്. ഇങ്ങനെയെ നടക്കുള്ളൂ ഇവിടെ എന്ന് പത്ത് പേർ പറഞ്ഞാൽ അത് ശരിയാണെന്ന് നമ്മുക്ക് തോന്നും.

 നീതി പൂർവ്വമായി മുന്നോട്ട് പോകണമെന്ന്

നീതി പൂർവ്വമായി മുന്നോട്ട് പോകണമെന്ന്

അങ്ങനെയല്ല കാര്യങ്ങൾ നീതി പൂർവ്വമായി മുന്നോട്ട് പോകണമെന്ന് ഒരാൾ തീരുമാനിച്ചാൽ മതി. നീതിയുടേയും സത്യത്തിന്റേയും പുറകിൽ ധൈര്യ പൂർവ്വം പോകുമ്പോൾ അവിടെ നീതി ഉണ്ടാകണം. കേസിൽ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് നിന്നിടത്ത് നിന്ന് സധൈര്യം മുന്നോട്ട് വന്ന് സത്യങ്ങൾ തുറന്ന് പറഞ്ഞ ആളാണ്. ബാലചന്ദ്രകുമാർ അയാളുടെ ദൗത്യം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.

'പോയി തരത്തില്‍ പോയി കളിക്കെടാ'; മാസ്സ് മറുപടിയുമായി റോബിന്‍, ലക്ഷ്യം ഷിയാസ് കരീമോ'പോയി തരത്തില്‍ പോയി കളിക്കെടാ'; മാസ്സ് മറുപടിയുമായി റോബിന്‍, ലക്ഷ്യം ഷിയാസ് കരീമോ

 ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മർദ്ദത്തിൽ ആക്കിയത്

ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മർദ്ദത്തിൽ ആക്കിയത്

ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മർദ്ദത്തിൽ ആക്കിയതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.ബാലചന്ദ്രകുമാർ അസുഖം മാറി അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. കേസ് നടപടികൾ വളരെ നല്ലതായി പോകുന്നുവെന്നൊരു അഭിപ്രായമില്ല. ഈ കേസിൽ നടക്കാൻ പറ്റുന്ന എല്ലാ തെണ്ടിത്തരങ്ങളും നടന്ന കേസാണിത്. എവിടെയൊക്കെ അട്ടിമറിക്കപ്പെടാമോ അവിടെയൊക്കെ അട്ടിമറിക്കുള്ള സാധ്യത ഉണ്ടെന്നതാണ്. ഇത്രയും അട്ടിമറി ഈ കേസിൽ നടത്തിയവർ വളരെ എളുപ്പത്തിൽ നിയമകീഴ്പ്പെടുമെന്നൊന്നും ഞാൻ കരുതുന്നില്ല. അങ്ങനെ പ്രതീക്ഷിക്കാനും പാടില്ല', പ്രകാശ് ബാരെ പറഞ്ഞു.

ബാലചന്ദ്രകുമാർ ആശുപത്രിയില്‍, വൃക്കരോഗം: മൊഴി പ്രധാനം,കോടതി പ്രത്യേക സൗകര്യം ഒരുക്കണം: രാഹുല്‍ ഈശ്വർബാലചന്ദ്രകുമാർ ആശുപത്രിയില്‍, വൃക്കരോഗം: മൊഴി പ്രധാനം,കോടതി പ്രത്യേക സൗകര്യം ഒരുക്കണം: രാഹുല്‍ ഈശ്വർ

English summary
Dileep Actress Case; This is The Biggest Mistake Happened in The Case, Says Prakash Bare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X