'ദിലീപ് ആഞ്ഞ് പോരാടുന്നതിന് കാരണം അതാണ്'; സ്ട്രാറ്റജികളിൽ മാന്യത പുലർത്തണമെന്നും രാഹുൽ ഈശ്വർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ കോടതിയിൽ എത്തുന്നത് തടയാൻ ദിലീപ് ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ. കേസിന്റെ വിചാരണ നടപടികൾ വൈകുന്നത് തടയുക മാത്രമായിരുന്നു ദിലീപിൻറെ ലക്ഷ്യമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുലിൻറെ വാക്കുകളിലേക്ക്

കാവ്യ മാധവന്റെ അച്ഛനും അമ്മയും
ദിലീപ് കാവ്യ മാധവന്റെ അച്ഛനും അമ്മയും വരുന്നത് കൈകാലിട്ടടിച്ച് അവർ അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുമെന്ന് കരുതിയാണോ? ദിലീപ് കേസ് താമസിപ്പിക്കുന്നതിനെതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അത് ദിലീപിനെ എതിരായവർ മഞ്ജു വാര്യരെ തടയാൻ ശ്രമിച്ചുവെന്ന് ദുർവ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായത്. ദിലീപ് തന്നെയാണ് കേസ് നടത്തുന്നത്. കാരണം അദ്ദേഹത്തിനറിയാം അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമാണെന്ന്. മറ്റ് പ്രതികൾക്കെതിരെ തെളിവുകൾ ശക്തമാണ്. നടിയുടെ മൊഴിയുമുണ്ട്.

സുനിക്ക് മോശം ട്രാക്ക് റെക്കോഡ് ഉണ്ട്
പൾസർ സുനിക്ക് മോശം ട്രാക്ക് റെക്കോഡ് ഉണ്ട്. മുൻപ് പലരേയും സമാനരീതിയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടുണ്ട്. ദിലീപ് ആഞ്ഞ് പോരാടുന്നത് അദ്ദേഹം വിജയിക്കുമെന്ന് ശക്തമായ വിശ്വാസം ഉള്ളത് കൊണ്ടാണ്. ദിലീപിന്റേത് ലാന്റ്മാർക്ക് പോരാട്ടമാണ്.പോലീസ് ഒരു ഫിക്ഷൻ രചിച്ച് കൊണ്ട് ഒരു നിരപരാധിയുടെ ജീവനും ജീവിതവും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്', രാഹുൽ ഈശ്വർ പറഞ്ഞു.

ദിലീപിന്റെ സഹോദരൻ അനൂപിനെ
മഞ്ജു മദ്യപിക്കുന്ന ആളാണെന്ന തരത്തിൽ പറയാൻ ദിലീപിന്റെ സഹോദരൻ അനൂപിനെ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ ജൂനിയർമാരെ പറഞ്ഞ് പഠിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് അത്തരത്തിൽ ട്യൂട്ടർ ചെയ്തുവെന്നതിനോടൊന്നും യോജിക്കാൻ സാധിക്കില്ലെന്ന് രാഹുൽ പ്രതികരിച്ചു. നിലപാടിനെയാണ് എതിർക്കേണ്ടത്. അല്ലാതെ വ്യക്തികളെയല്ല.സ്ട്രാറ്റജികൾ എടുക്കുമ്പോഴും മാന്യതയും മര്യാദയും വേണം.

അതിജീവിത ആയാലും കാവ്യ മാധവനായാലും
സ്ത്രീകൾക്ക് എതിരെ ഏത് തരത്തിലുള്ള സൈബർ ബുള്ളിയിംഗ് ഉണ്ടായാലും അത് അതിജീവിത ആയാലും കാവ്യ മാധവനായാലും അത് എതിർക്കപ്പെടുക തന്നെ വേണം. ചില ഗ്രൗണ്ട് റൂൾസ് ആവശ്യമാണ്. നമ്മുടെ സമൂഹത്തിലാകുമ്പോൾ സ്ത്രീകളെ ചില സ്റ്റിഗ്മകളിൽ കുടുക്കിയിടാൻ എളുപ്പമാണ്. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്ന് ഓഡിയോയിൽ മറ്റേയാൾ പറയുമ്പോൾ മഞ്ജു ചേച്ചി മദ്യപിക്കുന്ന ആളലല്ലോയെന്നായിരുന്നു മറുപടി. ശരി അവരെ കുറിച്ച് കുറച്ച് കൂടി കളവ് പറയാമെന്നല്ല അദ്ദേഹം അപ്പോൾ മറുപടി നൽകിയത്', രാഹുൽ ഈശ്വർ പറഞ്ഞു.

നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന്
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രകാശ് ബാരെ പറഞ്ഞു. ആദ്യഘട്ടത്തിൽ പല വിധ ആശങ്കകൾ ഉണ്ടായിരുന്നു.എന്നാൽ അത് മാറി, കേസിൽ പുനരന്വേഷണത്തിൽ നിരവധി തെളിവുകൾ കോടതിയുടെ മുൻപിൽ എത്തിയിട്ടുണ്ട്. പല രീതിയിൽ സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ചിട്ടും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം തിരിച്ചുവന്നിട്ടുണ്ട്. വളരെ ശക്തരായ സാക്ഷികൾ ഉണ്ട്.

ആശ്വാസം ആണ് ഇപ്പോഴത്തെ സാഹചര്യം
കേസിൽ പൂർണമായൊരു ആത്മവിശ്വാസം പക്ഷേ ഇപ്പോഴില്ല. കാരണം കേസ് അട്ടിമറിക്കാനുള്ള എല്ലാ രീതിയിലുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.ഇനിയും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. പക്ഷേ ഈ കേസിൽ ഒരുപാട് സാക്ഷികളേയും തെളിവുകളേയും പരമാവധി കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇനിയുള്ള നാൾവഴികളിൽ ഇവിടുത്തെ കേസ് കഴിഞ്ഞാലും അപ്പീലുമൊക്കെയായിട്ട് മുന്നോട്ട് പോകേണ്ട അവസരത്തിൽ സാക്ഷികളും തെളിവുകളും ഇല്ലാതായി പോകുന്ന അവസ്ഥയുണ്ടാകുമായിരുന്ന ഒരിടത്ത് നിന്ന് വളരെ അധികം ആശ്വാസം ആണ് ഇപ്പോഴത്തെ സാഹചര്യം.












Click it and Unblock the Notifications