'ദിലീപിന് പങ്കില്ലെങ്കിൽ എന്തുകൊണ്ട് മാപ്പ് സാക്ഷിയായില്ല? കേസിൽ പങ്കുണ്ടെന്ന് ദിലീപ് വിശ്വസിക്കുന്നു'; ആളൂർ
സാഹചര്യങ്ങളൊക്കെ എനിക്ക് എതിരാക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഒരു മാപ്പ് സാക്ഷിയാക്കണമെന്ന ആവശ്യവുമായി ദിലീപ് എന്തുകൊണ്ടാണ് വരാതിരുന്നതെന്ന് ആളൂർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ദിവസങ്ങളിൽ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന പൾസർ സുനിയുടെ ആവശ്യം അംഗീക്കരിച്ചിരിക്കുകയാണ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നത് വലുിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് വ്യക്തമാക്കി സുനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
അതേസമയം കേസിൽ മഞ്ജു വാര്യരെ വിസ്തരിക്കുമ്പോൾ തീർച്ചയായും പൾസർ സുനി കോടതിയിൽ എത്തേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് പറയുകയാണ് അഭിഭാഷകനായ അഡ്വ ആളൂർ. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ആളൂർ. അഭിഭാഷകന്റെ വാക്കുകളിലേക്ക്

ഒന്നാം പ്രതി പൾസർ സുനിക്ക് എതിരാണ്
നിഷ്പക്ഷമായ വിചാരണ എല്ലാ പ്രതികൾക്കും അവകാശപ്പെട്ടതാണ്. ഈ കേസിലെ പ്രധാനപ്പെട്ട കാര്യം എന്നത് ഗുരുതരമായ ആരോപണങ്ങളെല്ലാം തന്നെ ഒന്നാം പ്രതി പൾസർ സുനിക്ക് എതിരാണ്. ഒന്നാം പ്രതി തട്ടിക്കൊണ്ട് പോയി, റേപ്പ് ചെയ്തു എന്നാണ് ആരോപണം. രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികൾ ഇതിന് കൂട്ട് നിന്നു, എട്ടാം പ്രതി ഇതിലൊരു ഗൂഢാലോചന നടത്തി എന്നാണ്. ഒന്നു മുതൽ എട്ട് മുതൽ ഉള്ളവരുടെ റോൾ വിവിധമാണെങ്കിലും ക്രിമിനൽ കുറ്റം ഒന്നിനോട് ഒന്ന് ചേരുന്നത് കൊണ്ട് എല്ലാ വകുപ്പുകളും എല്ലാവർക്കും തുല്യമായി കണക്കാക്കണം എന്നതാണ് ശിക്ഷയെ കുറിച്ച് പറയുന്നത്.

ദിലീപിന്റെ അഭിഭാഷകൻ പോകുന്ന പാത അറിയണമെന്ന്
ഒന്നാം പ്രതിക്ക് എട്ടാം പ്രതിയുമായി കോൺഫ്ലിക്റ്റിംഗ് ഇന്ററസ്റ്റ് ഉണ്ടെങ്കിൽ എട്ടാം പ്രതിയുടെ അഭിഭാഷകൻ ഏത് പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒന്നാം പ്രതിക്ക് അറിയേണ്ടതുണ്ട്. ഇപ്പോൾ കൊണ്ടുവന്ന മഞ്ജു വാര്യർ എന്ന സാക്ഷി എട്ടാം പ്രതിക്ക് എതിരെയാണെന്നാണ് പ്രോസിക്യൂഷൻ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ എട്ടാം പ്രതിയുടെ അഭിഭാഷകനാണ് സാക്ഷിയെ വിസ്തരിക്കേണ്ടത്.

ഒന്നാം പ്രതിയുടെ സാന്നിധ്യം അന്ത്യാപേക്ഷിതമാണ്
അങ്ങനെ വരുമ്പോൾ തനിക്കെതിരായ ആരോപണം എട്ടാം പ്രതിയുടെ അഭിഭാഷകൻ കൊണ്ടുവന്നാൽ ഞാൻ ഒന്നാം പ്രതിയുടെ അഭിഭാഷകൻ ആണെങ്കിൽ അത് കൊണ്ട് വരാൻ പോലും സമ്മതിക്കില്ല. അതുകൊണ്ട് തന്നെ കേസ് വിചാരണ നടക്കുമ്പോൾ ഒന്നാം പ്രതിയുടെ സാന്നിധ്യം അന്ത്യാപേക്ഷിതമാണ്.

ദിലീപിനെ പ്രതിയാക്കാനുള്ള സാക്ഷിയാണ്
ഒന്നാം പ്രതിയായ പൾസർ സുനികെതിരെ ഒരുപാട് കേസുകൾ ഉണ്ട് എന്നുള്ളതിൻറെ പശ്ചാത്തലമാണ് എട്ടാം പ്രതിയെ ഇതിൽ പ്രതിയാക്കാനുള്ള സാഹചര്യം. എട്ടാം പ്രതി പറയുകയാണ് ഞാൻ ഇതിനൊന്നും ഉത്തരവാദിയല്ല, ഇങ്ങനെ സംഭവമൊന്നും നടന്നിട്ടില്ല, ഫോൺ കോളും വന്നിട്ടില്ല, മറ്റുള്ള സാഹചര്യങ്ങളൊക്കെ എനിക്ക് എതിരാക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഒരു മാപ്പ് സാക്ഷിയാക്കണമെന്ന ആവശ്യവുമായി ദിലീപ് എന്തുകൊണ്ടാണ് വരാതിരുന്നത്?

ദിലീപ് എന്തുകൊണ്ടാണ് മാപ്പ് സാക്ഷിയായില്ല
ആരോപണങ്ങൾ എല്ലാം കളവാണ്, ഒന്നാം പ്രതി മാത്രമേ എല്ലാം ചെയ്തിട്ടൂള്ളൂ , ഏഴ് വരെയുള്ള പ്രതികൾക്കാണ് ഉത്തരവാദിത്തം ഞാനൊരു മാപ്പ് സാക്ഷിയാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് , ഈ പറയുന്ന പ്രതികളെ ശിക്ഷിക്കണമെന്ന് പറഞ്ഞ് കൊണ്ട് ദിലീപ് എന്ത് കൊണ്ട് വന്നില്ല? എന്തുകൊണ്ട് മഞ്ജുവിനേയും അതിജീവിതയേയും അടക്കമുള്ള വ്യക്തികളെ സഹായിക്കാൻ അവർക്ക് നീതി നടപ്പക്കാൻ വേണ്ടി എന്തുകൊണ്ട് ദിലീപ് സഹായിച്ചില്ല?

കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദിലീപ് വിശ്വസിക്കുന്നു
അതിനർത്ഥം ഈ കേസിൽ എട്ടാം പ്രതി ഉൾപ്പെട്ടിട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുകയും തനിക്ക് എതിരെയുള്ള ആരോപണങ്ങൾ ശക്തമാക്കിക്കൊണ്ട് ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ അവരുടെ തെളിവെടുപ്പും മറ്റും നടന്നപ്പോൾ തനിക്കെതിരെ തെളിവുകൾ വന്നിട്ടുണ്ടെന്നും അതാണ് കുറ്റപത്രം വന്നിട്ടുള്ളത് എന്ന് മനസിലാക്കി ഞാൻ ഈ കേസിൽ ഉത്തരവാദിയല്ല എന്ന ഡിഫെൻസ് അല്ലേ എടുത്തത്.












Click it and Unblock the Notifications