Get Updates
Get notified of breaking news, exclusive insights, and must-see stories!

'18 വർഷം മഞ്ജുവെന്ന കലാകാരിയെ വീട്ടിൽ അടച്ചിട്ട ക്യാരക്ടറാണ്, പെട്ടെന്ന് മറക്കാൻ കഴിയില്ല';ടിബി മിനി

എല്ലാം പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമേ എട്ടാം പ്രതിയെ ഗൂഢാലോചനയുടെ നാല് ചുവരുകൾക്കുള്ളിൽ കൊണ്ട് വന്ന് ശിക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് അഡ്വ ആളൂരും പറഞ്ഞു.

dileep-43-

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരുകയാണ്. പ്രോസിക്യൂഷൻ വിസ്കാരം പൂർത്തിയാക്കിയതോടെ ഇന്ന് ദിലീപിന്റെ അഭിഭാഷകരാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. മഞ്ജു കോടതിയിൽ എത്തുന്നത് തടയിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് മഞ്ജുവിനെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം നടി കേസിൽ നിലവിൽ വിചാരണ നടപടികൾ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് പ്രതികരിക്കുകയാണ് ഇപ്പോൾ അഭിഭാഷകയായ അഡ്വ ടിബി മിനി. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് അവരുടെ പ്രതികരണം, വായിക്കാം

 നിർണായക സാക്ഷിയായിരുന്നു മഞ്ജു വാര്യർ

നിർണായക സാക്ഷിയായിരുന്നു മഞ്ജു വാര്യർ

നടി കേസിൽ ആശങ്കളൊന്നും ഇല്ലാതെ വാദവും വിസ്താരവും കൃത്യമായി പറയാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുകയെന്നതായിരുന്നു തുടക്കം മുതൽ നമ്മളുടെ പോരാട്ടം. അത് ഇപ്പോൾ അങ്ങനെ തന്നെ സംഭവിക്കുന്നുവെന്നതാണ് ഞങ്ങളുടെ സന്തോഷം. നേരത്തേ കൂറുമാറിയ സാക്ഷികളെല്ലാം വീണ്ടും കോടതിയിൽ എത്തി , അവരുടെ മൊഴി നൽകി. അതിന് ശേഷം 43 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ സമർപ്പിച്ചു. അതിൽ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയ നിർണായക സാക്ഷിയായിരുന്നു മഞ്ജു വാര്യർ.

മഞ്ജുവിനെ വീട്ടിൽ അടച്ചിട്ടതാണ്

മഞ്ജുവിനെ വീട്ടിൽ അടച്ചിട്ടതാണ്


18 വർഷം ഒരു കലാകാരിയെ വീട്ടിൽ അടച്ചിട്ടു എന്ന് പറയുന്ന ക്യാരക്ടർ അങ്ങനെ കേരള സമൂഹത്തിന് മറക്കാൻ പറയുന്ന കാര്യമല്ല. ദിലീപിന്റെ ഭാര്യയായി എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ കലാ സംബന്ധമായ കാര്യങ്ങളെ നഷ്ടപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു.

അതിജീവിത മടങ്ങി വരുന്നു

അതിജീവിത മടങ്ങി വരുന്നു

അതിജീവിത തന്റെ പ്രൊഫഷണൽ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. കോടതി വിധി എന്തുമായിക്കൊള്ളട്ടെ, അതിജീവിതയെ അവരുടെ പൊതുജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സാധിച്ചുവെന്നത് തന്നെ വലിയ കാര്യമായിട്ടാണ് കാണുന്നത്', അഡ്വ മിനി പറഞ്ഞു.

 പ്രോസിക്യൂഷൻ ഉത്തരം കണ്ടത്തേണ്ടതെന്ന്

പ്രോസിക്യൂഷൻ ഉത്തരം കണ്ടത്തേണ്ടതെന്ന്


അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ട് പ്രധാന കാര്യങ്ങളിലാണ് പ്രോസിക്യൂഷൻ ഉത്തരം കണ്ടത്തേണ്ടതെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകനായ അഡ്വ ബി എ ആളൂർ പറഞ്ഞു. 'സാധാരണ ഗതിയിൽ ഒരു ഗൂഢാലോചന നടത്തുന്നത് ഒരു കൊലപാതക കുറ്റം ചെയ്യുന്നതിനാണ്. ഇവിടെ ഗൂഢാലോചന നടത്തുന്നത് ഒരു റേപ്പ് നടത്തുന്നതിന് വേണ്ടിയാണ്. ആ ദൃശ്യങ്ങൾ പകർത്താൻ ഒരാൾ ക്വട്ടേഷൻ കൊടുക്കുകയാണ്. ഇവിടെ രണ്ട് കാര്യമാണ് പ്രോസിക്യൂഷന് രണ്ട് കാര്യമാണ് തെളിയിക്കേണ്ടത്, അവിടെ എന്തെങ്കിലും ക്രിമിനൽ ഗൂഢാലോചന നടന്നോവെന്നതാണ് ഒന്ന്, അതിന് ശേഷം ക്വട്ടേഷൻ കൊടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നതാണ്.

 ഗൂഢാലോചന നടത്തിയത് എന്തിന്

ഗൂഢാലോചന നടത്തിയത് എന്തിന്

ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്, എന്തിനാണ് ഗൂഢാലോചന നടത്തിയത്, ഈ ഗൂഢാലോചനയ്ക്ക് ശേഷം പ്രതികൾ വീണ്ടും കണ്ടുമുട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാമാണ് അറിയേണ്ടത്. ഇതെല്ലാം പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമേ എട്ടാം പ്രതിയെ ഗൂഢാലോചനയുടെ നാല് ചുവരുകൾക്കുള്ളിൽ കൊണ്ട് വന്ന് ശിക്ഷിക്കാൻ സാധിക്കുകയുള്ളൂ.

 പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ട്.


കേസിൽ പുതിയ സാക്ഷികളെ കൊണ്ടുവരാൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻപും പിൻപുമുള്ള ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങൾ കൊണ്ടുവരാൻ ഒരറ്റം വരെ പ്രോസിക്യൂഷന് സാധിക്കുമെന്നാണ് കരുതേണ്ടത്. അതേസമയം രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികൾ പ്രവർത്തിച്ചത് ഒന്നാം പ്രതിക്ക് വേണ്ടിയാണെന്ന അവകാശവാദവും പക്ഷേ ഒന്നാം പ്രതി എല്ലാം ചെയ്തത് എട്ടാം പ്രതിക്ക് വേണ്ടിയാണെന്ന അവകാശവാദവും ഉണ്ട്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+