ദിലീപ് ആ നിലപാട് എടുത്തതിന് കാരണമുണ്ട്: പൊലീസിന്റെ കയ്യില്‍ അണുകിട തെളിവില്ല; രാഹുല്‍ ഈശ്വർ
കൊച്ചി: നടി ആക്രമപ്പെട്ട കേസിലെ സുപ്രധനായ തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഉപഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഉപഹർജി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയ്ക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും ഹർജി തള്ളിക്കൊണ്ട് പറഞ്ഞിട്ടുണ്ട്.
കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം മെമ്മറി കാർഡ് ആക്സസ് ചെയ്തത് എന്നായിരിക്കാമെന്നാണ് ഉപഹർജി തള്ളിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ രാഹുല്‍ ഈശ്വർ നടത്തിയ പ്രതികരണം. 'അതിജീവിതയുടെ സ്വകാര്യത വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ അവർക്കുണ്ടാകുന്ന ആശങ്കകളേയും സംശയത്തേയും വളരെ പ്രധാന്യത്തോടെ കാണണം. എന്നാല്‍ അതിജീവിതയും അവരോടൊപ്പം നില്‍ക്കുന്നവരും ചില കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്' രാഹുല്‍ ഈശ്വർ പറഞ്ഞു.

മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡയില്‍ തന്നെയായിരുന്നു. മുന്ന് പേരും ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്ത്. അവർ മൂന്ന് പേരും കോടതി ജീവനക്കാരാണ്. അതുകൊണ്ട് തന്നെ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെക്ക് ചെയ്യുന്നതിന് വേണ്ടിയായിരിക്കാം കണ്ടത്.
കോടതി തന്നെ ഇതില്‍ അന്വേഷണം നടത്തുകയും വ്യക്ത വരുത്തുകയും ചെയ്ത അവസരത്തില്‍ അവരുടെ ആശങ്കകള്‍ ദൂരീകരിക്കപ്പെടും എന്ന് തോന്നുന്നു. അതിജീവിതയ്ക്കും അവരുടെ കുടുംബത്തിനുമൊക്കെ ആ സ്വകാര്യതയുടെ സന്ദേഹം ഉണ്ടാകും. എന്നാല്‍ കോടതിയുടെ സേഫ് കസ്റ്റഡയിലാണ് മെമ്മറി കാർഡ്. അതില്‍ യാതൊരു പ്രശ്നവും പറ്റിയിട്ടില്ല.
ഈ വിഷയത്തെ ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു. അതായത് ദൃശ്യങ്ങള്‍ ചോർന്നു, ലീക്കായി എന്നൊക്കെ അവകാശപ്പെടുന്നു. എന്നാല്‍ അതൊന്നും ഉണ്ടായിട്ടില്ല. ആ റിപ്പോർട്ട് കണ്ടാല്‍ കാര്യങ്ങള്‍ വ്യക്തമാകും. അതില്‍ ആക്സസ് എന്ന വാക്ക് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു സന്ദേഹത്തിനും അടിസ്ഥാനമില്ല. അതിജീവിത ഏത് വാദം ഉന്നയിച്ചാലും അതിനെ ബഹുമാനത്തോടെ തന്നെ കാണണം. കാരണം അവരുടെ വ്യക്തിപരമായതും, സ്വകാര്യതയുമായും ബന്ധപ്പെട്ട കാര്യം കൂടിയാണ് ഇതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഇത്തരം വിഷയങ്ങള്‍ ഉപയോഗിച്ച് കേസ് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ദിലീപ് അന്ന് നടിയുടെ ഉപഹർജിയെ എതിർത്തത്. ദിലീപിനെതിരെ പൊലീസിന്റെ കയ്യില്‍ അണുകിട തെളിവ് പോലും ഇല്ല. ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയത്. വ്യാജ ഫോട്ടം ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ചെന്നൊക്കെ പറഞ്ഞത് ഒരു ഡി ജി പിയാണ്. അത്തരം കാര്യങ്ങള്‍ ഇവിടെയുണ്ട്.
അതിജീവിതയുടെ ആശങ്കകളും പരാതികളും നമ്മള്‍ മുഖവിലയ്ക്ക് എടുക്കണം. എന്നാല്‍ അവരെ മുതലാക്കി വേറെ ചില ആളുകളാണ് ഇവിടെ ഗെയിം കളിക്കുന്നത്. അതായത് കേസിനെ പരമാവധി നീട്ടാനാണ് ശ്രമം. മൂന്ന് മാസത്തിന് ശേഷം ഒരു കള്ളക്കേസിലൂടെയാണ് ദിലീപിനെ ഇതിലേക്ക് പ്രതിയായി കൊണ്ടുവരുന്നത്. പൊലീസുകാരെ കൊല്ലാന്‍ നോക്കിയെന്ന കള്ളക്കേസൊക്കെ ഉണ്ടാക്കി. ആ കേസൊന്നും ഇപ്പോള്‍ അന്വേഷിക്കുന്നത് പോലുമില്ല
നാല് പേരെ കൊല്ലാന്‍ നോക്കിയെന്ന കള്ളക്കേസ് ഉണ്ടാക്കിയവർക്കാണോ ഈ രീതിയില്‍ ദിലീപിനെ കുടുക്കാനുള്ള ഗൂഡാലോചന നടത്താന്‍ കഴിയാത്തത്. അത്തരം കാര്യങ്ങള്‍ കൂടി പൊതുജനം മനസ്സിലാക്കണം. അതിജീവിതയുടെ ആശങ്ക ജനുവിനാണ്. പക്ഷെ മെമ്മറി കാർഡ് കോടതിയുടെ കൈവശമാണ് ഇരിക്കുന്നത്. നിലവില്‍ എന്തായാലും അതിജീവിതയുടെ സംശയങ്ങള്‍ മാറിയെന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications