'ദിലീപിനെ കുടുക്കിയതിന് പിന്നിലെ സ്ക്രിപ്റ്റ്, അതിജീവിത അത് പ്രതീക്ഷിച്ച് കാണില്ല..'; ശാന്തിവിള ദിനേശ്
കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നതടക്കമുള്ള വ്യവസ്ഥകളായിരുന്നു കോടതി വെച്ചത്. എന്നാൽ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സുനി റിപ്പോർട്ടർ ചാനലിനോട് കേസിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി. ഒളികാമറ ഓപ്പറേഷമാണെന്നാണ് ചാനൽ വ്യക്തമാക്കിയത്.
എന്നാൽ ഈ വാദം പൂർണമായി തള്ളുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കൃത്യമായ സ്ക്രിപ്റ്റാണ് ഈ വിവാദ വീഡിയോക്ക് പിന്നിലെന്നും ഒളി കാമറ ആണോ അല്ലയോ എന്നതെല്ലാം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ശാന്തിവിള പറഞ്ഞു. യെസ് മീഡിയ നെറ്റ്വർക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ശാന്തിവിള പ്രതികരിച്ചു, വായിക്കാം

'ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ഗോവയിലെ സെറ്റിലൊക്കെ അവനെ കണ്ടിട്ടുണ്ട്. ജിമ്മിലൊക്കെ ഇവരെ കൊണ്ടുപോയത് അവനാണ്. ഇതൊക്കെ കൊണ്ട് അവൻ ഒരിക്കലും ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ആ കുട്ടി കരുതിക്കാണില്ല. എന്നെ ഉപദ്രവിക്കരുത് നീ പറയുന്ന പൈസ ഞാൻ തരാം എന്ന് അവർ പറഞ്ഞതായി പൾസർ സുനി പറഞ്ഞല്ലോ. പിടിവീഴും എന്നായപ്പോൾ ഒന്നാമത്തെ സ്ക്രിപ്റ്റായി. അവൻ അകത്താകുമെന്ന് ഉറപ്പായപ്പോൾ സിനിമക്ക് അകത്ത് നിന്നുള്ള ദിലീപിന്റെ ശത്രുക്കൾ ആരാണോ അവർ ഇടപെട്ടു. എന്തായാലും അവർ തമ്മിൽ ഉടക്കാണ്, അതുകൊണ്ട് ദിലീപിന്റെ പേര് പറ , നിനക്ക് രണ്ട് കോടി ഞങ്ങൾ തരാം എന്ന് പറഞ്ഞ് കാണും. ഇതാണ് കേസിലെ രണ്ടാമത്തെ സ്ക്രിപ്റ്റ്.
അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസ് തെളിയിക്കണമെങ്കിൽ സി ബി ഐ പോലുള്ള സ്വതന്ത്ര ഏജൻസികൾ വരണം. അല്ലാതെ കേരളത്തിലെ പോലീസ് അന്വേഷിച്ചാൽ പക്ഷപാതപരമായും രാഷ്ട്രീയപരമായുമൊക്കെയേ കേസിനെ സമീപിക്കുകയുള്ളൂ. കേസിൽ ഭയങ്കര പ്രഷർ ഉണ്ടാകും. കേരളത്തിൽ പിണറായി സർക്കാർ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആ ചടങ്ങിൽ പങ്കെടുക്കാൻ സിനിമ മേഖലയിൽ നിന്നും എത്തിയ രണ്ട് പേരിൽ ഒരാൾ ദിലീപായിരുന്നു. അവന് അതിന് കിട്ടിയ ഫലം നോക്കൂ, അവനെ പിടിച്ച് അകത്ത് ഇട്ടൂ, എന്നിട്ട് മുഖ്യമന്ത്രി പറയുകയാണ് സിനിമ നടനെ പിടിച്ച് അകത്തിടാനുള്ള ധൈര്യവും എനിക്കുണ്ടായെന്ന്. ഒരു മാസം മുൻപ് അങ്ങേര് പറഞ്ഞത് ഏഴ് പേരുണ്ട്, ഏഴിനേയും പിടിച്ച് അകത്തിട്ടൂവെന്നാണ്. അതുകൊണ്ട് ഈ കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കുന്നതാണ് നല്ലത്.
ഇതുപോലൊരു കേസ് ഇനി കേരളത്തിൽ ഉണ്ടാകരുത്. ആർക്കായാലും ഈ അനുഭവം ഉണ്ടാവരുത്. അതിനാൽ ഇതിന്റെ നെല്ലും പതിരും വേർതിരിച്ച് യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന് കണ്ടെത്തണം, നിരപരാധിത്യം തെളിയണം. അതിന് സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും പോകണം. സുപ്രീം കോടതിയിൽ പോകാനൊന്നും ദിലീപിനെ സംബന്ധിച്ച് ഒരു പ്രശ്നമല്ല', ശാന്തിവിള പറഞ്ഞു. അതേസമയം അഭിമുഖത്തിന് താഴെ ശാന്തിവിളയേയും ദിലീപിനേയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ ഉണ്ട്.
ദിലീപ് ഇപ്പോൾ സിനിമയിൽ ഏകദേശം ഔട്ടായി കഴിഞ്ഞു. മാർക്കറ്റ് വാല്യൂ പത്തിലൊന്നായി ചുരുങ്ങി. ഇനി അവന്റെ പ്രിഷ്ടം താങ്ങേണ്ട കാര്യം എന്തിനാണെന്നായിരുന്നു ഒരാൾ കുറിച്ചത്. ചില കമന്റുകൾ ഇങ്ങനെ-'ഒരു കാര്യം സത്യം ആണ്, കേസ് വിധി വരുന്നതിൽ പലരും പേടിക്കുന്നുണ്ട്. ഇവിടുത്തെ സർക്കാർ മുതൽ.. അതാണ് കേസ് നീട്ടി പോകുന്നത്', 'മൊത്തം കള്ളം, ദിലീപനെ കുടുക്കാൻ ചില നടൻമാരും നടിമാരും ഒരു കുറിയിട്ട പോലീസുകാരന്റെ കുബുദ്ധിയിൽ ഉണ്ടായ ഒരു നല്ല തിരകഥ', എന്നായിരുന്നു വേറൊരു കമന്റ്.












Click it and Unblock the Notifications