കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നു: വി ഡി സതീശന്‍

Google Oneindia Malayalam News

തൃക്കാക്കര: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണ്. ഒരുവശത്ത് അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പും ഈ കേസും തമ്മിള്‍ ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയമായി കാണേണ്ട വിഷയമല്ലെന്നും സതീശന്‍ പറഞ്ഞു. ഗുരുതരമായ ആരോപണം ഉന്നയിച്ചത് അതിജീവിത തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. ചട്ടമ്പിമാരേ പോലെയാണ് എംഎം മണിയേയും ഇപി ജയരാജനേയും ആന്റണി രാജുവിനേയും മുഖ്യമന്ത്രി പറഞ്ഞുവിട്ടതെന്നും സതീശന്‍ പറഞ്ഞു.

1

സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന പരിപാടിയാണ് മുഖ്യമന്ത്രിക്ക് പണ്ടേയുള്ളത്. യുഡിഎഫ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

2


കേരളത്തിന്റെ പൊതുമനസ്സ് അതിജീവിതയ്ക്ക് ഒപ്പമാണെന്നും എന്നാല്‍ വിഷയത്തില്‍ ഇടത് സഹയാത്രികരുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വനിതാ കമ്മീഷന്റെ പ്രതികരണം ശരിയല്ല. ഇതുമായി ബന്ധപ്പെട്ടപരാതി അന്വേഷിക്കേണ്ട ജോലിയാണ് വനിതാ കമ്മീഷന്റേതെന്നും അദ്ദേഹം പറഞ്ഞു.

3


കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രപ്രതികരണവുമായി മുന്‍ മന്ത്രി എംഎം മണി രംഗതത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു നാണം കെട്ട കേസാണെന്നായിരുന്നു എംഎം മണി പറഞ്ഞത്. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ് ഉള്ളതെന്നും അതില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

4


എംഎം മണിപറഞ്ഞത്: സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് വിധി പറയുന്നത്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റില്ല. സംഭവത്തില്‍ കേസ് എടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിലപാട് എടുത്തോയെന്നത് നോക്കേണ്ടത്. ബാക്കി വിചാരണയും മറ്റ് കോലാഹലങ്ങളും കോടതിയിലാണ് നടക്കുന്നത്.

കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പ്രതികള്‍ നോക്കും. നടിയെ ആക്രമിച്ച കേസൊക്കെ ഒരു നാണം കെട്ട കേസായാണ് തോന്നിയിട്ടുള്ളത്. ദിലീപ് ഒരു നല്ല നടനായി ഉയര്‍ന്നു വന്നയാളാണ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്ന് ചോദിച്ചാല്‍ അതിനെനിക്ക് ഉത്തരമില്ല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വിശദമായ പരിശോധന നടത്തിയാല്‍ പുറത്ത് പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്, എം എം മണി പറഞ്ഞു.

5


സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു നടന്‍ ദിലീപിന് ഭരണ മുന്നണി അംഗങ്ങളുമായി ബന്ധമുണ്ടെന്നും ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ നടിയുടെ ആരോപണം. കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ചാഞ്ച് അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
ബന്ധുക്കൾ പോലും ഒഴിവാക്കി,അടച്ചുപൂട്ടി അകത്തിരുന്ന് കിരണിന്റെ അമ്മ | #Kerala | OneIndia

English summary
dileep actress case: vd satheesan said Chief Minister pinarayi vijayan is insulting the survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X