Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടി ഉന്നയിച്ചതും നിയമ പ്രക്രിയയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍: പല നിർദേശങ്ങളും നടപ്പാകുന്നില്ല'

നമ്മുടെ നിയമ വ്യവസ്ഥയിലെ പ്രക്രിയയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് അക്രമിക്കപ്പെട്ട നടിയും ഇന്നലെ ഉന്നയിച്ചതെന്ന് അഡ്വ.ടിബി മിനി. ഇതുപോലത്തെ ചില പ്രശ്നങ്ങള്‍ ഇത്തരത്തിലുള്ള പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. ആദ്യം പൊലീസ് സ്റ്റേഷനില്‍ അവർ സ്റ്റേറ്റ്മെന്റ് കൊടുക്കണം. അത് തന്നെ അവരെ സംബന്ധിച്ച ബുദ്ധിമുട്ടേറിയ കാര്യമാണ്. തങ്ങള്‍ ആക്രമിക്കപ്പെട്ട രീതികള്‍ മുഴുവന്‍ പൊലീസുകാരുടെ മുന്നിലിരുന്ന് വിശദീകരിക്കണം. അത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന് ശേഷം മൊഴിയെടുക്കുക എന്ന് പറയുന്ന കാര്യമുണ്ട്.

അപ്പോഴും നേരത്തെ പറഞ്ഞത് തന്നെ അവർത്തിക്കണം. പിന്നീട് 164 സ്റ്റേറ്റ്മെന്റ് എടുക്കാനായിട്ട് കോടതിയുടെ മുന്നിലും ഇക്കാര്യങ്ങള്‍ തുറന്ന് പറയണം. വിചാരണ സമയത്ത് കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെങ്കില്‍ വ്യത്യസ്തരാ അഞ്ച് അഭിഭാഷകർ വരുന്നു. അവർക്കെല്ലാവർക്ക് പരാതിക്കാരിയെ ക്രോസ് ചെയ്യാനുള്ള അവകാശമുണ്ട്. ക്രോസിന് യാതൊരു നിയന്ത്രണങ്ങളുമില്ല. അതുകൊണ്ട് എന്ത് വേണമെങ്കിലും ചോദിക്കാം. ആ നിലയില്‍ വലിയ രീതിയിലുള്ള ട്രോമ തന്നെയാണ് ഇത്തരത്തിലുള്ള ആളുകള്‍ അനുഭവിക്കുന്നതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ മൂന്ന് മണി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

വിജയിക്കാന്‍ വേണ്ടിയിട്ട് എതിർ ഭാഗം വക്കീല്‍

വിജയിക്കാന്‍ വേണ്ടിയിട്ട് എതിർ ഭാഗം വക്കീല്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കും. പെണ്‍കുട്ടികളെ സംബന്ധിച്ച് അവര് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന ഒരു രീതിയായിരിക്കും ഇവിടെ ഉണ്ടാവുക. ചോദിക്കാവുന്ന ചോദ്യങ്ങള്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും അതൊന്നുമല്ല നമ്മുടെ കോടതികളില്‍ പലപ്പോഴും നടക്കുന്നത്. ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് കൊടുത്താല്‍ പിന്നീട് വീണ്ടും വീണ്ടും എടുക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതല്ല ഇപ്പോള്‍ നടക്കുന്നതെന്നും അഡ്വ.മിനി കൂട്ടിച്ചേർക്കുന്നു.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമായി

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ തരത്തിലുള്ള നിയമങ്ങളിലും അത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം. അങ്ങനെ ദുരുപയോഗം ചെയ്യാപ്പെട്ടാല്‍ പ്രതിക്ക്, അത് ആണായാലും പെണ്ണായാലും അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള സാഹചര്യം കൊടുക്കുക എന്നുള്ള പ്രാഥമികമായ ഒരു ജനാധിപത്യ രീതിയാണ്.

ക്രോസ് ചെയ്ത് ക്രോസ് ചെയ്ത്

ക്രോസ് ചെയ്ത് ക്രോസ് ചെയ്ത് സംശയങ്ങള്‍ ഉണ്ടാക്കും. ഒടുവില്‍ സംശയാതീതമായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പ്രതിക്ക് അനുകൂലമായി വരുന്ന സാഹചര്യം ഉണ്ടാവും. ഈ ഒരു രീതി ഇന്നത്തെ കാലത്ത് നമുക്ക് പൂർണ്ണമായി നിഷേധിക്കാന്‍ സാധിക്കില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

ദുർബലരായിട്ടുള്ള ആളുകള്‍

നിരപരാധികളായ ആളുകളും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. അവിടെ പ്രതിക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള സാഹചര്യം ഉണ്ടാവണം. അതിനാല്‍ തന്നെ ഒരു വശം മാത്രം നമുക്ക് മറയാന്‍ സാധിക്കില്ല. തെറ്റായിട്ടുള്ള, കളവായിട്ടുള്ള ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ ദുർബലരായിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുന്നു എന്നത് ഒഴിവാക്കപ്പെടണം.

നടിയെ ആക്രമിച്ച കേസിലെ ഇരയെ

പ്രോസിക്യൂഷന്‍ വിസ്താരത്തോടൊപ്പം തന്നെ ക്രോസ് വിസ്താരമെന്ന ഒരു കാര്യവുമുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഇരയെ സംബന്ധിച്ചും 15 ദിവസത്തെ ഒരു ട്രോമ ഉണ്ടാവുന്നു. പ്രതിഭാഗം കള്ളവും ശരിയുമായ പല കാര്യങ്ങളുമെടുത്ത് ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്. എങ്ങനെ ഇത് പരിഹരിക്കപ്പെടും എന്നതില്‍ കോടതികള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കപ്പെട്ട കേസുകളില്‍

പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കപ്പെട്ട കേസുകളില്‍ പോലും വീണ്ടും വീണ്ടും ടോർച്ചർ ചെയ്യുന്നത് ഒഴിവാക്കിയിട്ട്, സംശയത്തിന്റെ നിഴല്‍ നില്‍ക്കുന്ന കേസുകളില്‍ മാത്രം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന നിലയിലേക്കുള്ള തീരുമാനങ്ങള്‍ കോടതിയില്‍ നിന്നോ സർക്കാറില്‍ നിന്നോ ഉണ്ടാവണം. നടി ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. നിയമപരമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+