Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കുറ്റവിമുക്തനാകുമോ? നടിയെ ആക്രമിച്ച കേസ് വിജയിക്കാന്‍ സാധ്യതയില്ലെന്ന് ദീദി

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ പൂര്‍ത്തിയായിട്ടില്ല. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസ് അന്വഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഓഫീസറെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

കേസിന്റെ സാഹചര്യങ്ങള്‍ ഇങ്ങനെ നില്‍ക്കവെയാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെട്ട കേസ് ജയിക്കാന്‍ പോകുന്നില്ലെന്ന് തന്റെ അനുഭവങ്ങള്‍ പറയുന്നുവെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. കൊണ്ടുവരുന്ന തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

2

നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഈ കൂട്ടായ്മ നല്‍കിയ പരാതികളാണ് കേസ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വന്നുവെന്ന് ദീദി ദാമോദരന്‍ പറയുന്നു.

3

മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയപ്പോള്‍ തുടക്കത്തില്‍ വിശദമായ മറുപടി ലഭിച്ചിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. പരാതിക്ക് ലഭിക്കുന്ന മറുപടിയില്‍ വാക്കുകള്‍ കുറഞ്ഞു. പിന്നീട് പരാതി കിട്ടി ബോധിച്ചു എന്ന് മാത്രമുള്ള മറുപടിയായി ചുരുങ്ങി. ഇപ്പോള്‍ ഒരു മറുപടിയും ലഭിക്കാതായി. മുഖ്യമന്ത്രിയുടെ ഓഫീസ് യുടേണ്‍ എടുക്കുന്നുവെന്ന സംശയവും ദീദി ദാമോദരന്‍ പങ്കുവച്ചു.

4

നടിയുടെ കേസ് മാത്രമല്ല, സിനിമാ രംഗത്തെ ഒട്ടേറെ വനിതകളുടെ പരാതികള്‍ ഡബ്ല്യുസിസിക്ക് ലഭിക്കാറുണ്ട്. ആദ്യം ഇവ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇമെയില്‍ ചെയ്തിരുന്നത്. മറുപടി ലഭിക്കാതെ വന്നതോടെ വനിതാ കമ്മീഷനിലേക്ക് പരാതി അയക്കാന്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ ആശാവഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ പറയുന്നു.

ഇതെന്ത് വേഷം നസ്രിയാ... സൂപ്പര്‍ ലുക്ക് എന്ന് ആരാധകര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

5

ആദ്യ സര്‍ക്കാരിന്റെ കാലത്താണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമല്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതികള്‍ അയക്കാറില്ല. സതീ ദേവി അധ്യക്ഷയായ ശേഷം ലഭിക്കുന്ന പരാതികള്‍ വനിതാ കമ്മീഷന് കൈമാറുകയാണ് ചെയ്യാറെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

6

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായിരുന്നു സംഭവം. ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി. ഈ പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് കേസ് അന്വേഷണം ദിലീപിലേക്ക് എത്തിയത്. അതേ വര്‍ഷം ജൂലൈയില്‍ ദിലീപ് അറസ്റ്റിലായി.

7

വിചാരണ തുടങ്ങിയതോടെ കേസ് മാറിമറിയാന്‍ തുടങ്ങി. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യമുണ്ടായി. പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ കേസ് മാറുന്നു എന്ന സംശവും ജനിപ്പിച്ചു. ഇതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇതോടെ തുടരന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനുള്ള സമയ പരിധി വരുന്ന ജൂലൈ 15 വരെ നീട്ടി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. ദിലീപിന്റെ സിനിമാ രംഗത്തെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+