കാവ്യയുടെ സ്ഥാപനത്തില്‍ സാഗർ കണ്ടതും 175 ഓഡിയോയും: ദിലീപിനെ വെളുപ്പിക്കാന്‍ ഇതൊന്നും പോര: ബൈജു കൊട്ടാരക്കര
രാഹുല്‍ മാങ്കൂട്ടത്തലിന്റെ കേസിനേയും ദിലീപ് പ്രതിചേർക്കപ്പെട്ട നടി ആക്രമിക്കപ്പെട്ട കേസും സമാനമാണെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറിനെതിരെ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. നാട്ടില എന്ത് കേസ് ഉണ്ടായാലും നടി ആക്രമിക്കപ്പെട്ട കേസുമായി കൂട്ടിക്കെട്ടി അയാളെ വെളുപ്പിച്ച് എടുക്കാം എന്നാണ് രാഹുല്‍ കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ഇന്നലെ യാദൃശ്ചികമായി ഫേസ്ബുക്കിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ ഒരു പോസ്റ്റ് കണ്ടു. മറ്റൊന്നുമല്ല എന്ത് പെൺകേസുകൾ ഈ നാട്ടിൽ ഉണ്ടായാലും എത്ര പെൺകുട്ടികൾ ഇരയായാലും ആ ഇരകൾക്കൊപ്പമല്ല അതിലെ പ്രതികൾക്കൊപ്പവും വേട്ടക്കാർക്കൊപ്പവും നിൽക്കുന്ന, മാന്യന്‍ എന്ന് നടിക്കുന്ന, ഉളുപ്പില്ലാതെ വർത്തമാനങ്ങൾ പറയുന്ന ഒരാളെ ഞാൻ കണ്ടു. അത് മറ്റാരും ആയിരുന്നില്ല, അത് രാഹുല്‍ ഈശ്വറാണ്.

ഏത് പെൺകേസുകൾ വന്നാലും ഏത് സ്ത്രീകൾ ആക്രമിക്കപ്പെട്ടാലും അതിലെ വേട്ടക്കാരനടൊപ്പം നിൽക്കുന്ന നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്. ഇയാൾ പറയുന്ന കാര്യങ്ങൾ കേരളക്കാർ മുഴുവന്‍ വിശ്വസിച്ചുവെന്നാണ് ധാരണ. ആദ്യം രാഹുൽ മാങ്കൂട്ടത്തിനെ കുറിച്ച് പറഞ്ഞു കാര്യത്തിലേക്ക് വരികയാണെങ്കില്‍ റിപ്പോർട്ടർ ചാനൽ ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങൾക്ക് വളരെ വ്യക്തമായി അറിയാം. ആ വിഷയത്തില്‍ ഇന്നേവരെ ഒരു പരാതി പോലും പോയിട്ടില്ല. ഒരു പെൺകുട്ടിയും പരാതി കൊടുത്തിട്ടില്ല.
രാഹുല്‍ ഈശ്വർ ഇവിടെ ചെയ്യുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിനെ ദിലീപ് കേസുമായി കൂട്ടിക്കെട്ടുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഏതാണ്ട് 175 ഓളം വോയ്സ് ക്ലിപ്പുകളാണ് കേസുമായി കൊടുത്തത്. എട്ടാംപ്രതിയായ ദിലീപ് 80 ദിവസത്തോളം ജയിലില്‍ കിടന്നു. പൾസർ സുനി ഏഴ് വർഷത്തോളം അകത്ത് കിടന്നിട്ടാണ് ഇപ്പോൾ ജാമ്യം കിട്ടിയത്. അതായത് ഈ കേസിന്െ നാൾവഴികളെ കുറിച്ചൊക്കെ വളരെ വ്യക്തമായി എല്ലാവർക്കും അറിയാം.
ഈ 175 വോയിസ് ക്ലിപ്പുകൾ എന്ന് പറയുന്നത് അന്വേഷ സംഘം കണ്ടുപിടിച്ചു കൊണ്ടുവന്ന തെളിവുകളാണ്. ഏതാണ്ട് ആയിരക്കണക്കിന് മറ്റ് തെളിവുകളും കോടതിയുടെ പക്കൽ ഇരിക്കുന്നുണ്ട്. ഈ കേസ് നീട്ടിക്കൊണ്ടുപോകാൻ വേണ്ടി എത്രയോ പ്രാവശ്യം, ഏതാണ്ട് അറുപതോളം പ്രാവശ്യം സുപ്രീം കോടതിയിൽ വരെ ഹർജി കൊടുത്തിയ ആളുകളാണുള്ളത്. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് അനധികൃതമായ ഓപ്പണ്‍ ചെയ്തതില്‍ ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ പലരും പ്രതിക്ക് വേണ്ടി നിലകൊള്ളുന്ന കേസ് ആണ് ഇത്.
ബാലചേന്ദ്രകുമാർ നല്‍കിയ മൊഴിയില്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് പള്‍സർ സുനിയെ ദിലീപിന്റെ വീട്ടില്‍ കണ്ടുവെന്ന്. അനൂപിന്റെ കാറിൽ സുനി, അനൂപ് എന്നിവരുമായി യാത്ര ചെയ്തു എന്നും ആക്രമണ വീഡിയോ ദിലീപിന്റെ കയ്യിൽ എത്തപ്പെട്ടു എന്നും അദ്ദേഹം മൊഴി നല്‍കി. അതുപോലെതന്നെ ആക്രമണ വീഡിയോ ദിലീപ് വീട്ടിൽ നിന്ന് കണ്ടു എന്നും വീഡിയോ പ്ലെ ചെയ്തപ്പോൾ ഞാൻ ഈ ശബ്ദങ്ങൾ കേട്ടു എന്ന സുപ്രാധാന വെളിപ്പെടുത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.
തന്നിൽ കൂടെയാണ് ദിലീപിന് ജാമ്യം കിട്ടിയതെന്നും പറഞ്ഞ ബാലചന്ദ്രകുമാർ 27 വോയിസ് ക്ലിപ്പുകളും പുറത്തുവിട്ടു., അതില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ആസൂത്രണം ചെയ്യുന്നത് വരെ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മെമ്മറി കാർഡ് അങ്കമാലി കോടതിയിൽ നിന്നും എങ്ങോട്ടാണ് പോയത് എന്നുള്ള മൊഴി വരെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാർ കോടതി സമക്ഷം കൊടുത്തിട്ടുണ്ട്.
അതുമാത്രമല്ല സാഗർ എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട്. ഇയാള്‍ അവിടെ നിന്നും കൂറുമാറിയ ആളാണ്. സുനി കാവ്യയുടെ വസ്ത്രസ്ഥാപനത്തിൽ ഒരു പൊതി കൊടുക്കുന്നത് കണ്ടു എന്നും തന്നെ സ്വാധീനിച്ച് ഈ വക്കീലന്മാരെല്ലാം കൂടി മൊഴി മാറ്റിച്ചു എന്ന അദ്ദേഹത്തിന്റെ മൊഴിയുമുണ്ട്. ഈ തെളിവുകള്‍ എല്ലാം ചുമ്മാതാണോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.












Click it and Unblock the Notifications