കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അനുകൂല തരംഗത്തിന് ഗ്രൂപ്പ്; ക്രൈംബ്രാഞ്ചിന്റെ ചോദ്യ മുനയിൽ ഷോൺ ജോർജ്, നിർണായകം

Google Oneindia Malayalam News

കൊച്ചി: 'ദിലീപിനെ പൂട്ടണം' എന്ന പേരിലുണ്ടായിരുന്ന വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി ഷോൺ ജോർജ്. ഇന്ന് രാവിലെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഷോണിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഗ്രൂപ്പിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വിശദമായി വായിക്കാം

എട്ടാം പ്രതിയായ ദിലീപിന് വേണ്ടി


നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി അനുകൂല വികാരം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 'ദിലീപിനെ പൂട്ടണം' എന്ന വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഷോൺ ജോർജിലേക്ക് അന്വേഷണം എത്തി നിൽക്കുന്നത്. ദിലീപിന്റെ സഹോദരനായ അനൂപിന്റെ ഫോൺ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോൾ ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടുപടി. ഷോൺ ജോർജിന്റെ നമ്പറിൽ നിന്നും ചില സ്ക്രീൻ ഷോട്ടുകൾ അനൂപിന്റെ നമ്പറിലേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയായിരുന്നു.

'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം

ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ


ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, പോലീസ് ഉദ്യോഗസ്ഥ ബി സന്ധ്യ, സംവിധായകൻ ബൈജു കൊട്ടാരക്കര, നികേഷ് കുമാർ എന്നിവരായിരുന്നു വ്യാജ ഗ്രൂപ്പിലെ ഗ്രൂപ്പിലെ അംഗങ്ങൾ. എന്നാൽ അന്വേഷണത്തിൽ ഇവർ ആരും തന്നെ ഇത്തരമൊരു ഗ്രൂപ്പിൽ തങ്ങൾ ഇല്ലെന്ന് പോലീസിന് മൊഴി നൽകി. ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംവിധാകൻ ബൈജു കൊട്ടാരക്കരയായിരുന്നു പോലീസിൽ പരാതി നൽകിയത്.

'ദിലീപിനെ പണ്ട് ആങ്ങളയായി കണ്ടതല്ലേ? മഞ്ജുവാണ് ശരി,'; കാവ്യ മാധവനെതിരെ കടുത്ത സൈബർ ആക്രമണം'ദിലീപിനെ പണ്ട് ആങ്ങളയായി കണ്ടതല്ലേ? മഞ്ജുവാണ് ശരി,'; കാവ്യ മാധവനെതിരെ കടുത്ത സൈബർ ആക്രമണം

അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ


അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുൾപ്പെടുത്തി തുടങ്ങിയ വ്യാജ വാട്സ് ആപ് ഗ്രൂപ്പ് കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച ഷോണിന് കേസിൽ പങ്കുണ്ടോയെന്നതാണ് പോലീസ് പരിശോധിക്കുന്നത്.

പോലീസ് റെയ്ഡ് നടത്തിയിരുന്നു


നേരത്തേ ഷോൺ ജോർജിന്റെ ഈരരാട്ടുപേട്ടയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ട നിന്ന റെയ്ഡിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചിരുന്നവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. റെയ്ഡിൽ ഫോണുകൾ, ഐപാഡ്, പെൻഡ്രൈവ് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ദിലീപിന്റെ സഹോദരന്റെ നമ്പറിലേക്ക് ഷോൺ ജോർജ് സ്ക്രീൻ ഷോട്ട് അയച്ച ഫോൺ ആണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.

ദിലീപ് പണം നൽകിയോ? നടന് വേണ്ടി സംസാരിക്കുന്നതിന് കാരണം ഇതാണ്, സജി നന്ദ്യാട്ട് പറയുന്നുദിലീപ് പണം നൽകിയോ? നടന് വേണ്ടി സംസാരിക്കുന്നതിന് കാരണം ഇതാണ്, സജി നന്ദ്യാട്ട് പറയുന്നു

ഐ ഫോൺ തന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടുവെന്ന്

ഇതൊരു ഐഫോൺ ആണ്. ഈ ഐ ഫോൺ തന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടുവെന്നാണ് ഷോൺ ജോർജ് പറയുന്നത്. 2019 ലാണ് ഫോൺ നഷ്ടപ്പെട്ടതെന്നും ഇത് കാണിച്ച് അന്ന് തന്നെ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങളന്നും പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

സ്ക്രീൻ ഷോട്ടുകൾ അയച്ചുവെന്ന കാര്യം


അതേസമയം സ്ക്രീൻ ഷോട്ടുകൾ അയച്ചുവെന്ന കാര്യം ഷോൺ ജോർജ് നിഷേധിച്ചിട്ടില്ല. മാത്രമല്ല ദിലീപിന് അനുകൂലവും എതിരുമായ പല സ്ക്രീൻ ഷോട്ടുകളും താൻ പങ്കുവെച്ചിട്ടുണ്ടെന്ന് ഷോൺ മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. താൻ സഹോദര തുല്യനെ പോലെ കാണുന്ന ആളാണ് ദിലീപ് എന്നും തങ്ങൾ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നവരുമാണെന്നാണ്.

ദിലീപുമായി അടുത്ത ബന്ധം


മുൻപ് തന്റെ ഭാര്യ പിതാവായ ജഗതിക്ക് അപകടം സംഭവിക്കും മുൻപ് തന്നെ ദിലീപുമായി അടുത്ത ബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്നും ഷോൺ പറഞ്ഞിരുന്നു. എന്തായാലും ഗ്രൂപ്പിനെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഷോൺ മറുപടി പറയേണ്ടി വരും. സ്ക്രീൻഷോട്ട് എങ്ങനെ ലഭിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഷോൺ മറുപടി നൽകേണ്ടി വരും.

English summary
Dileep Actress Case; Group for pro-Dileep sentiments, Shone George Appeared Before Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X