Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സർ സുനിക്ക് എവിടുന്നാണ് ഇത്രയും പൈസ: അന്ന് 250 രൂപ ജയിലിലേക്ക് അയപ്പിച്ചവനാണ്: ബൈജു കൊട്ടാരക്കര

dileep-

നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റ് എല്ലാ പ്രതികളും പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ 2017 മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സർ. നിരവധി തവണ കോടതികള്‍ക്ക് മുമ്പില്‍ ജാമ്യാപേക്ഷയുമായി എത്തിയെങ്കിലും ഒരു തവണ പോലും പ്രതിയെ പുറത്തിറങ്ങാന്‍ കോടതി അനുവദിച്ചില്ല.

ഒടുവില്‍ വീണ്ടും ജാമ്യം എന്ന ആവശ്യവുമായി പള്‍സർ സുനി ഹൈക്കൊടതിയില്‍ എത്തുകയും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി അപേക്ഷയില്‍ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ നടി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന നിരീക്ഷണവും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതിയില്‍ നിന്നും പള്‍സർ സുനിക്ക്

ഹൈക്കോടതിയില്‍ നിന്നും പള്‍സർ സുനിക്ക്

ഹൈക്കോടതിയില്‍ നിന്നും പള്‍സർ സുനിക്ക് ഒരു പ്രഹരം കിട്ടിയെന്ന് വേണം പറയാന്‍. പ്രഹരം എന്നല്ല, ഹൈക്കോടതി ഒരു സംശയത്തിനും ഇടവരത്താതെ പറഞ്ഞത് നടിക്ക് നേരിടേണ്ടി വന്നത് ക്രൂരകൃത്യങ്ങളാണെന്നാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കിടക്കുകയാണ്. അവടെ നിന്നുമാണ് ജാമ്യം അപേക്ഷിച്ച് അദ്ദേഹം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

നേരത്തെ ജിന്‍സണ്‍ എന്ന സഹതടവുകാരനോട്

പള്‍സർ സുനി ജാമ്യാപേക്ഷയുമായി എത്തിയ സമയത്ത് അക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകർപ്പ് വായിച്ചതിന് ശേഷമാണ് കോടതി അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന കാര്യം കോടതി പറഞ്ഞത്. നേരത്തെ ജിന്‍സണ്‍ എന്ന സഹതടവുകാരനോട് 250 രൂപ എനിക്ക് ജയിലിലേക്ക് അയച്ച് തരണമെന്ന് പറഞ്ഞ വ്യക്തിയാണ് പള്‍സർ സുനി. തന്റെ മകന്‍ സാമ്പത്തികപരമായി ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സുനിയുടെ അമ്മയും പറഞ്ഞിരുന്നത്.

പള്‍സർ സുനിയുടെ അമ്മയുടെ അക്കൌണ്ടിലേക്ക്

പള്‍സർ സുനിയുടെ അമ്മയുടെ അക്കൌണ്ടിലേക്ക്

പള്‍സർ സുനിയുടെ അമ്മയുടെ അക്കൌണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ ഒരുപാട് വന്നു. അതേക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്തുവന്നാലും ഒരു പൈസയും ഇല്ലെന്ന് പറഞ്ഞ പള്‍സർ സുനിയാണ് സുപ്രീംകോടതി വരെ ജാമ്യാപേക്ഷയുമായി പോയത്. എന്നാല്‍ സുപ്രീംകോടതിയും അത് തള്ളുകയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര ഓർമ്മപ്പെടുത്തുന്നു.

Vastu tips: ഏഴ് കുതിരകളുടെ ചിത്രം എന്തുകൊണ്ട് വീട്ടിലും ഓഫീസിലും വെക്കണം: അറിയാം വാസ്തുവിലെ അത്ഭുത നേട്ടങ്ങള്‍

എവിടുന്നാണ് പള്‍സർ സുനിക്ക് ഈ പണം വരുന്നത്

എവിടുന്നാണ് പള്‍സർ സുനിക്ക് ഈ പണം വരുന്നത്

എവിടുന്നാണ് പള്‍സർ സുനിക്ക് ഈ പണം വരുന്നത്. പള്‍സർ സുനിയെ സഹായിക്കുന്ന അദൃശ്യമായ ആ കരങ്ങള്‍ ആരുടേതാണ്. നടിക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണങ്ങളാണെന്ന പരാമർശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മുദ്രവെച്ച കവറില്‍ ഹാജരാക്കായി നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിരീക്ഷണം കോടതി നടത്തിയത്.

പള്‍സർ സുനിയുടെ ഹർജിയില്‍

പള്‍സർ സുനിയുടെ ഹർജിയില്‍ വിധി പറയാന്‍ ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വിചാരണ തടവുകാരനായി ജയില്‍ കഴിയുന്ന പള്‍സർ സുനി നിരവധി തവണയാണ് ജാമ്യാപേക്ഷ തേടി നിരവധി കോടതികളെ സമീപിച്ചത്. എന്നാല്‍ ഒന്നും വിജയം കണ്ടില്ല. ജാമ്യം തേടി എന്തുമ്പോഴെല്ലാം ശക്തമായ എതിർപ്പാണ് പ്രോസിക്യൂഷന്‍ നടത്തിയത്.

വീണ്ടും പള്‍സർ സുനിയുടെ ജാമ്യാപേക്ഷ

വീണ്ടും പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്ക് എത്തിയപ്പോള്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. നേരത്തെ നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി മുദ്രവെച്ച കവറില്‍ വിചാരണ കോടതി ഹൈക്കോടതിയിലേക്ക് എത്തിച്ചതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+