കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത വിചാരണയില്‍ പങ്കെടുക്കുന്നത് സ്വാഗതാര്‍ഹമെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ആരാണ് കണ്ടത് എന്ന് കണ്ടുപിടിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

വിക്ടിമിന്റെ കേസിന്റെ ഏത് ഘട്ടത്തിലും ഇടപെടാനുള്ള അവകാശമുണ്ട്. അത് ഈ കേസില്‍ മാത്രമല്ല. പൊതുവെ നിയമത്തെ സീരിയസായി കാണുന്ന എല്ലാവരും അനുകൂലിക്കുന്നതാണ്. ഈ കേസിലും അതിജീവിത വളരെ ആക്ടിവായി ഇടപെടാന്‍ തീരുമാനിച്ചത് വളരെ സ്വാഗതാര്‍ഹമാണ്. നികേഷ് സാറൊക്കെ തന്നെ ആദ്യം മുതലെ പ്രൊവാക്ടീവായിട്ട് അതിജീവിത ഇടപെടണം എന്ന് നിലപാട് എടുക്കുന്നതാണ്.

യുവതിയെ അവഹേളിച്ച സംഭവം; വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങിയുവതിയെ അവഹേളിച്ച സംഭവം; വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി

1

ഒന്ന് രണ്ട് നിലപാടുകളോട് വ്യത്യാസമുണ്ട്. പക്ഷെ അവരുടെ സമീപനം പോസിറ്റീവാകുന്നതും വൈബ്രന്റാകുന്നതും നല്ലതുമാണ്. ഒരുപക്ഷെ സിസ്റ്റം അവരോട് കൂടുതല്‍ ഫേവര്‍ ചെയ്ത് നില്‍ക്കണം എന്ന ആവശ്യകതയുമാണ്. ഇന്ന് പോലും ദിലീപിന് അനുകൂലമായി എടുക്കാത്ത മാധ്യമമാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍.

2

അവയില്‍ പോലും പറയുന്നുണ്ട് ഇന്ന് ഈ വിവോ ഫോണിന്റെ ഉടമ ആര് എന്ന് അറിയാനുള്ള അന്വേഷണം ഏറെക്കുറെ നിലച്ചു. ഇനി ആ വിവോ ഫോണില്‍ ആര് എന്നുള്ളത് വേണമെങ്കില്‍ കോടതി അന്വേഷിക്കട്ടെ എന്നതാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട് എന്ന്. അപ്പോള്‍ അത്രമാത്രം അതിജീവിതയോട് അനുകൂലമല്ലാത്ത ഒരു നിലപാടില്‍ ക്രൈംബ്രാഞ്ച് അല്ല ഇത് അന്വേഷിക്കുന്നത് എന്ന തോന്നി പോകും. അല്ലെങ്കില്‍ ക്രൈംബ്രാഞ്ചിന്റെ വളരെ കെയര്‍ഫുള്ളായ സ്ട്രാറ്റജിയായിരിക്കും.

3

ജഡ്ജി ഹണി വര്‍ഗീസിന്റെ അടക്കം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും പുകമറ ഉണ്ടാക്കാനും. ആ റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. ഏതൊരു സൈബര്‍ വിദഗ്ധനും ഒാള്‍റെഡി ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ആ വിവോ ഫോണിന്റെ ഉടമസ്ഥന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

4

പക്ഷെ പെട്ടെന്ന് കഴിയുന്ന അന്വേഷണം നിര്‍ത്തുകയും അവര്‍ അന്വേഷണം നടത്താതിരിക്കുകയും ആ റിപ്പോര്‍ട്ട് പ്രകാരം ഇനി അത് കോടതി അന്വേഷിക്കട്ടെ എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട് എങ്കില്‍ അതിജീവിതയോട് കുറച്ച് കൂടി കമ്മിറ്റ്‌മെന്റും സ്‌നേഹവും ബഹുമാനവും ഉത്തരവാദിത്തവും ക്രൈംബ്രാഞ്ച് കാണിക്കേണ്ടതല്ലേ.

5

ആ വിവോ ഫോണ്‍ അതിജീവിതയുടെ ആര്‍ട്ടിക്കിള്‍ 21 മായി ബന്ധപ്പെട്ട് മിനി മാഡം ആകട്ടെ ബാക്കിയുള്ള എല്ലാ ലീഗല്‍ രംഗത്തെ അതിശക്തമായി ഉയര്‍ത്തിയ വാദങ്ങളെ തെല്ലുപോലും ബഹുമാനിക്കുന്നില്ല എന്നല്ലേ ആ അന്വേഷണം നിലച്ചു എന്ന് പറയുന്നതിന് അര്‍ത്ഥം. അപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ ഇത്തരത്തിലുള്ള ഇടപാടുകള്‍ നോക്കണം.

'അതിജീവിതക്ക് വിചാരണയില്‍ പങ്കെടുക്കാം...ആ അവകാശം സുപ്രീംകോടതി നല്‍കിയതാണ്'; പ്രിയദര്‍ശന്‍ തമ്പി'അതിജീവിതക്ക് വിചാരണയില്‍ പങ്കെടുക്കാം...ആ അവകാശം സുപ്രീംകോടതി നല്‍കിയതാണ്'; പ്രിയദര്‍ശന്‍ തമ്പി

6

ക്രൈംബ്രാഞ്ച് എന്തുകൊണ്ടാണ് ഫര്‍ദര്‍ അന്വേഷിക്കാത്തത് എന്ന് നോക്കണം. ദിലീപ് അനുകൂലിയാണെങ്കിലും വിരോധിയാണെങ്കിലും ആ 35 മിനിറ്റ് ശരിയല്ലാതെ യൂസ് ചെയ്തത് ആരാണെന്ന് കണ്ടെത്തണം. ഇനി കോടതി വാക്കാല്‍ പറയുകയും ചെയ്തു. ടവര്‍ ലൊക്കേഷന്‍ നോക്കൂ, ആരിലൊക്കെയാണ് എന്ന് നോക്കൂ. 10 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം എന്നായിരുന്നു ആ ഘട്ടത്തില്‍ പുറത്ത് വന്ന് റിപ്പോര്‍ട്ട്.

7

അതൊന്നും കണ്ടുപിടിക്കാന്‍ കഴിയാത്ത ക്രൈംബ്രാഞ്ചിന് ആത്മാര്‍ത്ഥതയുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാമോ. പൊലീസുകാര്‍ക്ക് എന്നെങ്കിലും ഈ നടപടികളില്‍ കൈകാര്യം ആവശ്യമാണ്. സന്തോഷ് വിളിച്ചത് ജഡ്ജി ഹണി വര്‍ഗീസിനേയോ അവരോട് ബന്ധമുണ്ട് എന്ന് കാണിക്കുന്നതാണ് എങ്കില്‍ ഇമ്മീഡിയറ്റ്‌ലി ഹൈക്കോടതിയില്‍ മൂവ് ചെയ്യണം.

8

പൊല്യൂഷന്‍സ് ഓഫ് ഇന്‍ട്രസ്റ്റ് എന്ന് പറയാം. അല്ലെങ്കില്‍ ഒബ്ജക്ഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് എന്ന് പറയാം. ജഡ്ജിക്ക് വേറെ ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് പറയാം. നേരത്തെ തന്നെ വിചാരണ കോടതിയെ അധിക്ഷേപിക്കുമ്പോള്‍ ബെച്ചു കുര്യന്‍ ചോദിച്ചത് എന്താണ് നിങ്ങളുടെ അടിസ്ഥാനം. അതിജീവിതയെ അനുകൂലിക്കുന്നവര്‍ക്ക് ഈസിയായി വാദിക്കാന്‍ കഴിയില്ലേ.

9

ഉല്ലാസ് എന്ന് പറയുന്ന വ്യക്തി അദ്ദേഹത്തിന് ഈ സൗണ്ട് ക്ലിപ്പ് ഉണ്ടോ. സന്തോഷ് ഒരു അജ്ഞാത നമ്പറിലേക്ക് വിളിക്കുന്നു. അത് ഹണി വര്‍ഗീസ് ആകാന്‍ സാധ്യതയില്ല. ഹണി വര്‍ഗീസിന്റെ ഭര്‍ത്താവ് ആണ് എന്നുള്ളതാണ് കിംവദന്തി. എല്ലാ കേസിലും ഇരുഭാഗത്തിനും സ്ട്രാറ്റജീസ് കാണും. അവരുടേതായി പറയാനും അവസാന റൗണ്ടില്‍ വജ്രായുധങ്ങള്‍ വിളിക്കുകയോ അല്ലെങ്കില്‍ പഞ്ചിന് വേണ്ടി പ്രസന്റ് ചെയ്യുകയോ ഷോക്ക് വാല്യുവിന് പ്രസന്റ് ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും കാണും.

10

പക്ഷെ സ്വാഭാവികമായി തോന്നുന്നില്ല ആര്‍ക്കും തര്‍ക്കം കാണുമെന്ന്. വിവോ ഫോണില്‍ ഇട്ടയാള്‍ ആരാണെന്ന് കണ്ടുപിടിക്കണം. അയാള്‍ ശിക്ഷിക്കപ്പെടണം. കാരണം അത് അതിജീവിതയുടെ സ്വകാര്യതയുടെ മാത്രമല്ല കോടതിയുടെ പ്രൊപ്പൈറ്റിയുടെ പ്രശ്‌നമാണ്. ഒരുപക്ഷെ ഇത് എന്തെങ്കിലും സ്ട്രാറ്റജിയുടെ ഭാഗമായി വെച്ചിരിക്കുന്നത് ആയിരിക്കാം.

11

ഏതെങ്കിലും വാദങ്ങള്‍ക്ക് ബലം നല്‍കാനായിരിക്കാം. പക്ഷെ സ്വാഭാവികമായിട്ട് ദിലീപിനെ അനുകൂലിക്കാത്ത മാധ്യമങ്ങള്‍ക്ക് പോലും അത്ഭുതകരമായി തോന്നിയത് ചൂണ്ടിക്കാണിച്ചതാണ്. കേസിനി അവസാന ലാപ്പിലേക്ക് പോവുകയാണ്. അപ്പോള്‍ എന്തെങ്കിലും സര്‍പ്രൈസ് ഇരുഭാഗത്ത് നിന്നും കാണാം.

ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും

English summary
Dileep Actress Case: who saw the footgae in vivo phone, why police did'nt find that asks Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X