'ദിലീപ് കുറ്റക്കാരനെന്ന് മറ്റുള്ളവർ പറയും, ഇന്ദ്രന്‍സിന് പാടില്ലേ? ഡബ്ല്യൂസിസിക്ക് പിന്നില്‍ അയാള്‍'
അഭിമുഖത്തില്‍ ഇന്ദ്രന്‍സിന് ദിലീപിന് അനുകൂലമായി സംസാരിച്ചുവെന്ന തരത്തിലായിരുന്നു വിമർശനം

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദന്‍സ് നടത്തിയ ചില പരാമർങ്ങള്‍ക്ക് നേരെ വലിയ രീതിയില്‍ വിമർശനം നടത്തിക്കൊണ്ട് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ 'എനിക്കറിയാവുന്ന ഒരാൾ അങ്ങനെ ചെയ്യുമോ എന്ന്... അറിഞ്ഞാൽപോലും അതിശയമായി തോന്നും, ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കില്‍ കേസിന് കൂടുതല്‍ പിന്തുണ ലഭിച്ചേനെ' തുടങ്ങിയ പരാമർശങ്ങളായിരുന്നു വിമർശനത്തിന് വിധേയമായത്.
ഇതിന് പിന്നാലെ ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ ഇന്ദ്രന്‍സിനെ പിന്തുണച്ചുകൊണ്ട് അഞ്ജു പാർവതി പ്രഭിഷ് എന്ന കോളമിസ്റ്റ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുന്നത്.

'കുറ്റാരോപിതനായ ദിലീപ് കോടതി വിധി വരുന്നതിനു മുന്നേ കുറ്റക്കാരനെന്ന് വിധിയെഴുത്ത് നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെങ്കിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നത് ഇന്ദ്രന്‍സിന്റേയും അഭിപ്രായ സ്വാതന്ത്രമാണ്'- എന്നാണ് അവർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നാഴികയ്ക്ക് നാല്പതു വട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുന്ന പുരോഗമന സിംഹങ്ങളുടെ നാട്ടിലാണ് ഒരു ഇൻ്റർവ്യൂവിനിടെ ഒരാൾ തൻ്റെ അഭിപ്രായം പറഞ്ഞതിന് കല്ലേറുകൾ എറ്റുവാങ്ങുന്നത്. എത്ര വേഗത്തിലാണ് അയാളുടെ സ്വതസിദ്ധമായ സ്വഭാവനൈർമ്മല്യവും വിനയവും ലാളിത്യവുമെല്ലാം റദ്ദ് ചെയ്യപ്പെടുന്നതെന്ന് നോക്കൂ.

ദിലീപ് വിഷയത്തിൽ അദ്ദേഹം പറഞ്ഞത്
ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിനിടയ്ക്ക് ദിലീപ് വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ഇതാണ്- എനിക്കറിയാവുന്ന ഒരാൾ അങ്ങനെ ചെയ്യുമോ എന്ന്...! അറിഞ്ഞാൽപോലും അതിശയമായി തോന്നും! " ഇംഗ്ലീഷ് പത്രത്തിൽ വന്നത് അതേ രീതിയിലാണ്.-The actor assault case had been discussed a lot in society. What are your thoughts on the case? I personally don't think Dileep would have done that. If he is proven guilty, I would be shocked. എന്നാൽ നമ്മുടെ മാധ്യമങ്ങൾ അതിനെ ചുരണ്ടിയെടുത്ത് തലക്കെട്ട് കൊടുത്തത് ഇങ്ങനെയാണ് - -ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല: ഇന്ദ്രൻസ് ! പോരേ പൂരം.

കോടതി വിധി വരും വരെ ദിലീപ് എന്നയാൾ കുറ്റാരോപിതൻ മാത്രമാണ്. വിധിയിൽ അയാൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാളുടെ സുഹൃത്തുക്കൾക്ക് അയാൾ നിരപരാധി ആയിരിക്കാം . ചിലർക്ക് അയാൾ ക്രിമിനൽ ആയിരിക്കാം. ആ നിഗമനങ്ങളെ ഓഡിറ്റ് ചെയ്ത് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അടുത്തൊരാൾ ചിന്തിക്കണമെന്ന് പറയുന്നതല്ലേ വങ്കത്തരം ?

ഇന്ദ്രൻസിൻ്റെ തുല്യനീതി- ഡബ്ല്യൂ സി സി
ഇനി ശ്രീ. ഇന്ദ്രൻസിൻ്റെ തുല്യനീതി- ഡബ്ല്യൂ സി സി പരാമർശങ്ങളെ കുറിച്ചുമാണെങ്കിൽ അറുപതിലോ എഴുപതിലോ നില്ക്കുന്ന ഒരു മനുഷ്യൻ്റെ പാട്രിയാർക്കിയൽ ബോധ്യത്തെ വിചാരണ ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്? പഴയ കാലത്തിൻ്റെ നടപ്പുരീതിക്കൊപ്പം നടന്നു ശീലിച്ച ഒരാൾ പുതിയ കാലത്തിൻ്റെ എല്ലാ മാറ്റങ്ങളെയും അതേ അർത്ഥത്തിൽ ഉൾക്കൊള്ളണമെന്ന് ശഠിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? നവോത്ഥാന മതിലു കെട്ടിയെന്നതൊഴിച്ചാൽ പലതിലും സ്ത്രീവിരുദ്ധത പച്ചയ്ക്ക് ആഘോഷിക്കുന്ന ഒരു ജനതയിൽ ഇന്ദ്രൻസ് മാത്രം വഴി മാറി നടക്കണമെന്ന് പറയുന്നതിൽ എന്താണ് ലോജിക്?

ഡബ്ല്യൂ സി സി യെന്ന സംഘടന പൂർണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവിൽ ഭാര്യയെ പ്രധാനനടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയസിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്.

മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാന്‍
മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലിൽ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ ചിലർക്കെങ്കിലും കഴിയുന്നുണ്ട്.

നിലപാടുകൾക്ക് പകരം നിലവിട്ട കളികൾ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകൾക്കുളളിൽ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടനയാണെന്ന് ബോധമുള്ളവർക്ക് മനസ്സിലായതാണ്.

ഡബ്ല്യു സി സി യെന്ന സംഘടന
ഒരേ പന്തിയിൽ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലൻസിയറിന്റെ വിഷയത്തിലും കമൽ വിഷയത്തിലുമെല്ലാം പൊട്ടൻ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കി തന്നെയാണ്. മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിംഗ് മാത്രമായ ഒരു സംഘടനയാണിത്. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് ഡബ്ല്യു സി സി യെന്ന സംഘടനയെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

ദിലീപ് കോടതി വിധി
കുറ്റാരോപിതനായ ദിലീപ് കോടതി വിധി വരുന്നതിനു മുന്നേ കുറ്റക്കാരനെന്ന് വിധിയെഴുത്ത് നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെങ്കിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നത് ശ്രീ. ഇന്ദ്രൻസിൻ്റെ അഭിപ്രായ സ്വാതന്ത്ര്യമാകുന്നു. ബൈജു കൊട്ടാരക്കരയ്ക്കും ബാലചന്ദ്രകുമാറിനും ഒക്കെ മീഡിയകൾക്ക് മുന്നിൽ വന്ന് തങ്ങളുടെ അഭിപ്രായം പറയാമെങ്കിൽ എന്താ ശ്രീ .ഇന്ദ്രൻസിന് അതായി കൂടേ? കേവലം ഒരു അഭിമുഖത്തിൻ്റെ പേരിൽ ഒരാളുടെ character assassination ചെയ്ത് അയാൾ കാപട്യക്കാരനാണെന്നും നീലക്കുറുക്കൻ ആണെന്നും പറയുന്ന തേർഡ് റേറ്റഡ് വെർബൽ ഡയേറിയയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്.
അന്നും ഇന്നും എന്നും ഇന്ദ്രൻസ് ഇഷ്ടം. വ്യക്തിയോട് ആദരം; നടനോട് ആരാധന
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications