Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഊരിപ്പോരുമോ? നടി ആക്രമിക്കപ്പെട്ട കേസിൽ നടന്റെ ഭാവി എന്ത്? കേസ് വീണ്ടും മാറ്റി

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവം നീളുന്നു. കേസിൽ വിധി പറയുന്ന ദിനം സംബന്ധിച്ച് ഇനിയും തീരുമാനം ആയില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വിചാരണ കോടതി കേസ് വീണ്ടും 25 ന് പരിഗണിക്കുമെന്ന് അറിയിച്ചു.

കേസിൽ അന്തിമ വിചാരണ നേരത്തേ തന്നെ പൂർത്തിയായിരുന്നു. നിലവിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയ നിവാരണമാണ് നടക്കുന്നത്. വൈകാതെ തന്നെ വിധി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ വിധിയെന്താകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടൻ ഉൾപ്പെടെ 14 പ്രതികളാണ് കേസിൽ ഉള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നിലവിൽ സുനിയും ദിലീപുമടക്കം കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്.

dileeppulsarsuni-1763696459 jpg -Properties

2016 ലാണ് കേരളത്തെ ഞെട്ടിച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. വൈകാതെ തന്നെ ഒന്നാം പ്രതിയായ പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്ത്. അതിനാടകീയമായിട്ടായിരുന്നു സുനിയുടെ അറസ്റ്റ്. നടിയെ തട്ടിക്കൊണ്ടി പോയി പീഡിപ്പിച്ചുവെന്നാണ് സുനിയുടെ പേരിലുള്ള കുറ്റം. കേസിലെ ഗൂഢാലോചനയുടെ പേരിലാണ് നടൻ ദിലീപിന്റെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയെ ആക്രമിക്കാൻ ദിലീപ് കോടികളുടെ ക്വട്ടേഷനാണ് തനിക്ക് വാഗ്ദാനം ചെയ്തത് എന്നാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പൾസർ സുനി വെളിപ്പെടുത്തിയത്. വാഗ്ദാനം ചെയ്തത് ഒന്നര കോടി രൂപയാണെന്നും ഇതിൽ 80 ലക്ഷം രൂപ തനിക്ക് ഇനിയും കിട്ടാനുണ്ടെന്നും റിപ്പോർട്ടർ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് സുനി പറഞ്ഞത്.

70 ലക്ഷം രൂപയാണ് ദിലീപ് പലപ്പോഴായി തന്നത്. നടി ആക്രമിക്കപ്പെടുമ്പോൾ എല്ലാ വിവരവും ഒരാൾ അറിഞ്ഞിരുന്നു. തന്നെ ആക്രമിക്കാതിരിക്കാൻ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി തന്നോട് കരഞ്ഞ് പറഞ്ഞിരുന്നു. ആ പണം വാങ്ങിയിരുന്നെങ്കിൽ താൻ ജയിലിൽ പോകില്ലായിരുന്നുവെന്നും അതിക്രമം നടക്കുമ്പോൾ താൻ മറ്റ് പലരുടേയും നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയത്.

വഴങ്ങുന്ന രീതിയിൽ അഭിനയിക്കണം, ഇല്ലെങ്കിൽ അടുത്തുള്ള ഫ്ലാറ്റിൽ ആളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കൂട്ടബലാത്സംഗം ചെയ്യുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്തി. അപ്പോഴാണ് നടി തന്നോട് ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞത്. കാമുകിക്ക് വാക്ക് കൊടുത്തതിനാൽ അതിജീവിതയെ ചില കാര്യങ്ങൾ ചെയ്തില്ലയെന്നും സുനി സ്റ്റിങ്ങ് ഓപ്പറേഷനിൽ തുറന്ന് പറഞ്ഞിരുന്നു. അതേസമയം സുനിയുടെ ഈ വെളിപ്പെടുത്തലിനോട് നടൻ ദിലീപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്നെ മനപ്പൂർവ്വം കേസിൽ കുടുക്കിയതാണെന്നാണ് ദിലീപിന്റെ വാദം. കേസിൽ നേരത്തേ 85 ദിവസത്തോളം ദിലീപ് ജയിലിൽ കിടന്നിരുന്നു. തുടർന്നാണ് നടന് ജാമ്യം ലഭിച്ചത്.

കേസിലെ ഏറ്റവും നിർണായക തെളിവായ മെമ്മറി കാർഡ് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആ മെമ്മറി കാർഡ് നശിപ്പിച്ചിട്ടില്ല ആരുടേയോ കൈയ്യിൽ ഉണ്ടെന്നാണ് സുനി പറയുന്നത്. . അതിനിടയിൽ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ മെമ്മറി കാർഡ് രണ്ട് തവണ ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തിയത്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തൽ. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+