Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീലീപിന് നിർണായകം;'ദൃശ്യങ്ങൾ ചോർന്നോ?', അതിജീവിതയുടെ ഹർജി, വിധി ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർ‍ഡ് ചോർന്നെന്ന കണ്ടെത്തലിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.

കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും നടന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്നും കോടതി ചോദിച്ചു.

Dileep Actress Case

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് നടിയുടെ ആവശ്യം. മെമ്മറി കാർഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉള്ള ഫോണിൽ ഇട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി നടി കോടതിയിൽ വാദിച്ചു.
മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം.

ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും നടി പറയുന്നു. എന്നാൽ കേസിൽ വാദം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് നടി ഉയർത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീലീപും കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് പറയുന്നു. കേസിൽ വാദം കേട്ട വിചാരണ കോടതി ജഡ്ജിയെ വിധി പറയുന്നതിൽ നിന്നും തടയാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്നും ആരോപിച്ചു.

എന്നാൽ തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും തക്കതായ ശിക്ഷ നൽകണമെന്നുമാണ് നടി ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+