Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ആശ്വാസമോ അതോ ആശങ്കയോ? നിർണ്ണായക തീരുമാനത്തിന് കാതോർത്ത് കേരളം

കൊച്ചി: ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ദീലിപ് ഉള്‍പ്പടേയുള്ളവർക്കെതിരെ പുതിയ കേസ് അന്വേഷണ സംഘം രജിസ്റ്റർ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഈ കേസില്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ജാമ്യം അനുവദിച്ചുകൊണ്ട് ചില ശ്രദ്ധേയമായ പരാമർശങ്ങളും കോടതി നടത്തിയിരുന്നു. ഇതോടെയാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപും സംഘവും കോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പൊലീസ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക

അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എ ഡി ജി പി സന്ധ്യ

അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എ ഡി ജി പി സന്ധ്യ, ഐ ജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രുകുമാറിന്റെ മൊഴി. ഇത് പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ ദിലീപിന് സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേസില്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന ഘട്ടം

കേസില്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന ഘട്ടം എത്തിയപ്പോഴായിരുന്നു ദിലീപും സംഘവും മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പിന്നീട് കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദീലിപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ കോടതി ദീലീപിന് മുന്‍കൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്

ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

തനിക്കെതിരേയുള്ള ഗൂഡാലോചന ഉന്നത പൊലീസ്

തനിക്കെതിരേയുള്ള ഗൂഡാലോചന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും ദിലീപ് വാദിക്കുന്നുണ്ട്. തനിക്കെതിരായ കേസില്‍ പൊലീസ് തന്നെയാണ് വാദികള്‍. അതുകൊണ്ട് തന്നെ ഈ കേസിലെ അന്വേഷണം നീതിയുക്തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് വാദിക്കുന്നു.

ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍

ജസ്റ്റീസ് ഹരിപാലിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ജസ്റ്റീസ് ഹരിപാലിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസ് റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായാല്‍ അത് ദിലീപിന് വലിയ ആശ്വാസകരമായേക്കും. അതേസമയം അന്വേഷണം ഇനും അവസാനിച്ചിട്ടില്ലാത്ത കേസ് കോടതി റദ്ദാക്കാനുള്ള സാധ്യതയില്ലെന്ന നിരീക്ഷണമാണ് നിയമ വിദഗ്ധർ നടത്തുന്നത്. കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+