കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമത്തിന് പുല്ലുവില? ദിലീപിന്റെ വക്കീല്‍ വഴി കാല്‍ കോടിയും 5 സെന്റും വാഗ്ദാനം ചെയ്‌തെന്ന് പരാതി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും വിചാരണ കോടതിയ്‌ക്കെതിരെ രംഗത്ത് വന്നിട്ട് അധികമായില്ല. കോടതിമാറ്റം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തില്ല. ഇതിനിടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിയും വച്ചു.

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചുനടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചു

'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...

ഈ വാര്‍ത്തകള്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കവെയാണ് മറ്റൊരു സാക്ഷിയെ കൂടി സ്വാധീനിക്കാന്‍ ശ്രമമെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ വഴിയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത് എന്നാണ് ആക്ഷേപം. വിശദാംശങ്ങള്‍...

ആദ്യമേ ഭയന്നത്

ആദ്യമേ ഭയന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം മുതലേ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഭയം ഇതായിരുന്നു- സാക്ഷികളെ സ്വാധീനിക്കാന്‍ വലിയ തോതില്‍ ശ്രമം നടക്കും. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ആ ഭയം ശരിയായിരുന്നു എന്ന സൂചന തന്നെയാണ്.

 ദിലീപിന്റെ അഭിഭാഷകന്‍ വഴി?

ദിലീപിന്റെ അഭിഭാഷകന്‍ വഴി?

ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള വഴിയാണ് സ്വാധീനിക്കാനുള്ള ശ്രമമുണ്ടായത് എന്നാണ് ആക്ഷേപം. അഭിഭാഷകന്‍ പറഞ്ഞത് പ്രകാരം കൊല്ലം സ്വദേശിയായ നാസര്‍ ആയിരുന്നു തന്നെ ബന്ധപ്പെട്ടത് എന്നാണ് സാക്ഷി ജിന്‍സണ്‍ പറയുന്നത്.

സഹതടവുകാരന്‍

സഹതടവുകാരന്‍

തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശിയായ ജിന്‍സണ്‍ ആണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സണ്‍.

കാല്‍ കോടി രൂപ

കാല്‍ കോടി രൂപ

കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയാല്‍ വലിയ പ്രത്യുപകാരം ആണ് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് പറയുന്നത്. 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നല്‍കാം എന്നാണ് കൊല്ലം സ്വദേശി നാസര്‍ പറഞ്ഞത് എന്നാണ് ജിന്‍സണിന്റെ പരാതിയില്‍ പറയുന്നത്.

തുടര്‍ച്ചയായ ശ്രമങ്ങള്‍

തുടര്‍ച്ചയായ ശ്രമങ്ങള്‍

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയാണ് പ്രതി. ഈ കേസില്‍ പ്രദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും ഉണ്ട്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കേസിനെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ മാത്രമല്ല ഇതുവരെ പുറത്ത് വന്നിട്ടുള്ളത് എന്നും ഓര്‍ക്കണം.

കൊച്ചിയിലെ യോഗം

കൊച്ചിയിലെ യോഗം

കഴിഞ്ഞ ജനുവരിയില്‍ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന രഹസ്യ യോഗത്തിന് ശേഷമാണ് വിപിന്‍ലാലിനെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവിടാന്‍ ശേഷിയുള്ളവരാണ് പ്രതികള്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് റിപ്പോര്‍ട്ട് ആയി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

 രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി

ഗണേഷ് കുമാറും കുരുക്കിലേക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരം... കൊച്ചിയില്‍ ഗൂഢാലോചനഗണേഷ് കുമാറും കുരുക്കിലേക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരം... കൊച്ചിയില്‍ ഗൂഢാലോചന

English summary
Dileep- Actress Case: Witness alleges Defendant side trying to influence him by offering money and land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X