Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യരെ കുറിച്ച് വ്യാജ പ്രചരണങ്ങള്‍; പലതും പെയിഡ്, പിന്നില്‍ ആരെന്നും വ്യക്തമെന്ന് ടിബി മിനി

മഞ്ജു വാര്യർ ആയതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ നമുക്ക് അറിയാം.

 manju

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പ്രോസിക്യൂഷന്‍. ദിലീപ് അനുകൂലികളുടേയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും ഭാഗത്ത് നിന്നാണ് ഇത്തരമൊരു സമീപനം ഉണ്ടാവുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടാവാമെങ്കിലും ഇത്തരം പ്രചരണങ്ങളുടെ പിന്നാലെ പോവേണ്ടതില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ടിബി മിനിയുടെ വാക്കുകളിലേക്ക്.

ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ പ്രചരണം

ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ പ്രചരണം

ഇവിടെ ഒരുപാട് ഓണ്‍ലൈന്‍ ചാനലുകളുണ്ട്. അവർക്ക് ഇത്തരത്തിലുള്ള വാർത്തകള്‍ കൊടുത്ത് കാഴ്ചക്കാരെയുണ്ടാക്കുകയെന്ന താല്‍പര്യമാണ് ഉള്ളത്. ഇതിനെ അങ്ങനെ കണ്ടാല്‍ മതിയെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതില്‍ കുറെയൊക്കെ പെയിഡുമായിരിക്കാം. പുറത്ത് ഇങ്ങനെയൊക്കെയാണെങ്കിലും കോടതിക്ക് അകത്ത് കഴിഞ്ഞ തവണത്തേത്തില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് നടക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ടിബി മിനി പറയുന്നു.

വാർത്തകളെ നമ്മള്‍ അത്ര പ്രാധാന്യത്തോടെ കാണേണ്ടതില്ല

ഇതുവരെ ആരും കുറുമാറിയതായി വിവരമില്ല. ആ കോടതിയില്‍ പോകുന്ന ഒരു വ്യക്തിയല്ല ഞാന്‍. എങ്കിലും അതിജീവിതയുടെ അഭിഭാഷകന്‍ അവിടെയുണ്ട്. പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. എന്നാല്‍ വരുന്ന വാർത്തകളെ നമ്മള്‍ അത്ര പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്.

പ്രോസിക്യൂഷന്‍ ശരിയായ രീതിയില്‍ കേസ് നടത്തുന്നു

പ്രോസിക്യൂഷന്‍ ശരിയായ രീതിയില്‍ കേസ് നടത്തുന്നു

അവർക്ക് ഈ കേസ് അട്ടിമറിക്കാനോ തെളിവുകള്‍ ഇല്ലായെന്ന് വരുത്തി തീർക്കാനോയുള്ള പദ്ധതികള്‍ ഉണ്ടാവും. എന്നാല്‍ സാക്ഷികള്‍ 164 സ്റ്റേറ്റ്മെന്റ് പ്രകാരം കൂറുമാറാതെ നില്‍ക്കുന്നു എന്നുള്ളത് തന്നെയാണ് പ്രോസിക്യൂഷന്‍ ശരിയായ രീതിയില്‍ കേസ് നടത്തുന്നു എന്നുള്ളതിന്റെ ഉദാഹരണം. ബാക്കിയുള്ളതെല്ലാം നിയമപരമായി ഇതിന്റെ അവസാനം തീരുമാനിക്കേണ്ടി വിഷയങ്ങളാണെന്നും അഭിഭാഷക വ്യക്തമാക്കുന്നു.

ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മുരിങ്ങ കഴിക്കാതിരിക്കില്ല: അറിയാം അത്ഭുത നേട്ടങ്ങള്‍‌

വിചാരണ കോടതിയില്‍ ഒരു വിധി വന്നാലും

വിചാരണ കോടതിയില്‍ ഒരു വിധി വന്നാലും

വിചാരണ കോടതിയില്‍ ഒരു വിധി വന്നാലും അത് അന്തിമ വിധിയല്ലെന്ന് ഏവർക്കും അറിയാം. നിരവധി മേല്‍ക്കോടതികളുണ്ട്. പ്രതിക്കായാലും വാദിക്കായാലും അപ്പീല്‍ പോവാനുള്ള സാധ്യതകളുണ്ട്. സത്യത്തില്‍ ഇത്തരം പ്രചരണങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട്

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന്റെ വർക്കിലാണ് നമ്മള്‍. ആ സമയത്ത് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയം നമുക്കില്ല. പിന്നെ ഇതൊന്നും കാര്യമാക്കേണ്ടില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ഈ കേസില്‍ ഞാന്‍ ഹാജരായ സമയത്ത് ഗർജ്ജിക്കുന്ന സിംഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ കൊടുത്തത്. അത്തരമൊരു ക്യാപ്ഷനായി ഇതിനേയും കണ്ടാല്‍ മതി.

ഈ കേസില്‍ നിന്നും കൈകഴുകാനുള്ള

ഈ കേസില്‍ നിന്നും കൈകഴുകാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ വാർത്തകള്‍ മാത്രമായിരുന്നില്ല, വളരെ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടായിരുന്നു അവർ വാർത്തകള്‍ കൊടുത്തിരുന്നത്. അതിന് തന്നെ അവർ വീണ്ടും ശ്രമിക്കുന്നുണ്ടാവും. അതൊന്നും ഇല്ലായെന്നുള്ള അർത്ഥത്തിലല്ല ഞാന്‍ പറയുന്നത്. അവർ അവരുടെ ശ്രമങ്ങള്‍ തുടരട്ടെ.

മഞ്ജു വാര്യറെ കുറിച്ച് ചില ചാനലുകള്‍

മഞ്ജു വാര്യറെ കുറിച്ച് ചില ചാനലുകള്‍

മഞ്ജു വാര്യറെ കുറിച്ച് ചില ചാനലുകള്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കൃത്യമായും പെയിഡ് തന്നെയാണ്. എതിർവശത്ത് നില്‍ക്കുന്നത് മഞ്ജു വാര്യർ ആയതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ നമുക്ക് അറിയാം. കോടതിയിലെ കാര്യങ്ങള്‍ അങ്ങനെയൊന്നും ആവണമെന്നില്ല. കുറേ ചാനലുകള്‍ ഇതിന് വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന നിരവധി ആളുകളുണ്ട്. പെയിഡ് ആയിട്ടും അല്ലാതെ സ്വന്തം വരുമാനം മുന്‍നിർത്തിയും ചില ചാനലുകള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ടിബി മിനി കുട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+