കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 അല്ല 190 തെളിവുകൾ!!! എല്ലാം കെട്ടിച്ചമച്ചതെന്ന് അഭിഭാഷകൻ!! പോലീസിന് പരിഹാസം!!

പോലീസ് വിചാരിച്ചാൽ 19 അല്ല 190 തെളുവുകൾ വരെ ഉണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിഷേധിക്കാനാവാത്ത 19 തെളിവുകളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു ലഭിച്ചിരുന്നത്. എന്നാൽ പോലീസിന്റെ ഈ അവകാശ വാദങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാംകുമാർ. പോലീസ് വിചാരിച്ചാൽ 19 അല്ല 190 തെളുവുകൾ വരെ ഉണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകൾ 19 ആക്കി പരിമിതപ്പെടുത്തി എന്നതിൽ അദ്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് രാംകുമാർ പറയുന്നത്.

 ഹാജരാകുന്നത് രാംകുമാർ

ഹാജരാകുന്നത് രാംകുമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനു വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാർ ആണ്. ചൊവ്വാഴ്ച രാവിലെ ദിലീപിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ രാം കുമാർ എത്തിയിരുന്നു.

കൃത്രിമ തെളിവുകൾ

കൃത്രിമ തെളിവുകൾ

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് കൃത്രിമ തെളിവുകളാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. തെളിവുകൾ ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.

19 അല്ല 190 തെളിവുകൾ

19 അല്ല 190 തെളിവുകൾ

നിഷേധിക്കാനാവാത്ത 19 തെളിവുകളാണ് ദിലീപിനെതിരെയുള്ളതെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പോലീസ് വിചാരിച്ചാൽ 19 അല്ല 190 തെളിവുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് അഭിഭാഷകൻ പറയുന്നു. തെളിവുകൾ 19 ആക്കി പരിമിതപ്പെടുത്തിയതിൽ അദ്ഭുതപ്പെടുന്നുവെന്നും അദ്ദേഹം.

തെളിവുകൾ കെട്ടിച്ചമച്ചത്

തെളിവുകൾ കെട്ടിച്ചമച്ചത്

ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ പറഞ്ഞു. തെളിവില്ലാത്ത കേസിൽ ഒരാളെ ശിക്ഷിക്കണമെങ്കിൽ നേരായ മാർഗത്തിലൂടെ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ തെളിവുകൾ

ശക്തമായ തെളിവുകൾ

ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പോലീസിന്റെ പക്കലുള്ളത്. സിസിടിവി ദൃശ്യങ്ങളടക്കമുളള തെളിവുകൾ ഉണ്ട്. ദിലീപ് നേരിട്ടാണ് ക്വട്ടേഷൻ നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന ഹോട്ടലിലെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്തത്. പല തെളിവുകളും നിഷേധിക്കാൻ ദിലീപിന് കഴിഞ്ഞിരുന്നില്ല.

 കസ്റ്റഡി അപേക്ഷ നൽകും

കസ്റ്റഡി അപേക്ഷ നൽകും

ദിലീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് പോലീസ് ബുധനാഴ്ച അപേക്ഷ നൽകുമെന്നാണ് വിവരം. ദിലീപിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. ദിലീപിൻറെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

English summary
dileep advocate against evidance in actress attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X