പോലീസിന് ഇരുട്ടടി കൊടുത്ത് ദിലീപ്.. കുറ്റപത്രത്തിനൊപ്പമുള്ള നടിയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതെന്ന്!!

Recommended Video

cmsvideo
    നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറുമോ ? പോലീസിന് പണി കൊടുത്ത് ദിലീപ്

    കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും. നിലവില്‍ ഇവ രണ്ടും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രമാണ് പോലീസിന്റെ പക്കലുള്ളത്. ഈ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന് നല്‍കുന്നതിനെ പോലീസ് ശക്തമായി എതിര്‍ക്കുകയാണ്.

    എന്നാല്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി പല വാദങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ കൈയ്യില്‍ നടിയുടെ ദൃശ്യങ്ങളെത്തിയാല്‍ അത് നടിയുടെ സുരക്ഷയെ പോലും ബാധിക്കുമെന്ന് പോലീസ് ഭയക്കുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വാദത്തില്‍ പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഞ്ഞടിച്ചു.

    ദിലീപിന്റെ വാദം പൂർത്തിയായി

    ദിലീപിന്റെ വാദം പൂർത്തിയായി

    നടിയെ പള്‍സര്‍ സുനിയും സംഘവും ഉപദ്രവക്കുന്ന ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും രേഖകളും ആവശ്യപ്പെട്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി. ഇനി പോലീസിന്റെ വാദമാണ് കോടതി കേള്‍ക്കാനുള്ളത്.

     ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്

    ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്

    വാദത്തിനിടെ അന്വേഷണ സംഘത്തിന് എതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കേസിലെ അനുബന്ധ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന് സംശയിക്കുന്നതായാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

    പലതും പുറത്ത് വരും

    പലതും പുറത്ത് വരും

    കേസിലെ മറ്റ് രേഖകള്‍ തന്നപ്പോള്‍ ദൃശ്യങ്ങള്‍ പോലീസ് നല്‍കാന്‍ തയ്യാറാവാത്തത് മറ്റ് പലതും പുറത്ത് വരും എന്ന ഭയം കൊണ്ടാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തി. ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തിന്റെ ഉറവിടം എവിടെയാണ് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കുകയുണ്ടായി.

    ദൃശ്യങ്ങൾ പരിശോധിക്കണം

    ദൃശ്യങ്ങൾ പരിശോധിക്കണം

    ദൃശ്യങ്ങളില്‍ ഉണ്ടെന്ന് കരുതുന്ന സ്ത്രീ ശബ്ദം പരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂ. എഡിജിപി മുതല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ പരിശോധിച്ച ശേഷമാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. തങ്ങള്‍ 250ലേറെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട 93 രേഖകള്‍ മാത്രമാണ് ലഭിച്ചത് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

    ദൃശ്യങ്ങൾ ആരുടെ പക്കൽ

    ദൃശ്യങ്ങൾ ആരുടെ പക്കൽ

    ദിലീപിന് നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ എതിര്‍ത്ത് കൊണ്ട് പോലീസ് കോടതിയില്‍ നേരത്തെ സത്യാവാങ്മൂലം നല്‍കിയിരുന്നു. മൊബൈലും ദൃശ്യങ്ങളും ദിലീപിന്റെ കയ്യിലുണ്ടെന്ന് സംശയിക്കുന്നതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ പരാതിയില്‍ അക്കാര്യം വ്യക്തമാകുന്നുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു.

    വാദത്തിന് തെളിവ്

    വാദത്തിന് തെളിവ്

    ദൃശ്യത്തിലെ സ്ത്രീശബ്ദം കോടതിയിയില്‍ വെച്ച് പരിശോധിച്ചപ്പോള്‍ കേട്ടതാണ് എന്ന ദിലീപിന്റെ വാദം തെറ്റാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദൃശ്യങ്ങളിലെ സൂക്ഷ്മശബ്ദങ്ങളെക്കുറിച്ച് ദിലീപിന് അറിവുണ്ട് എന്നത് വാദത്തിന് തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കാരണം ഒരു തവണ കേട്ടാല്‍ തിരിച്ചറിയാവുന്ന ശബ്ദമല്ല അത്. അത്യാധുനിക ലാബില്‍ സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ അത് തിരിച്ചറിയാന്‍ സാധിക്കൂ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

    വിദേശ യാത്ര എന്തിന് വേണ്ടി

    വിദേശ യാത്ര എന്തിന് വേണ്ടി

    ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന സംശയവും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഉന്നയിച്ചു.ഇക്കാര്യങ്ങളെല്ലാം തന്നെ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കയ്യിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പോലീസ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.

    സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ

    സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ

    മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നത് എന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പോലീസ് പറയുന്നു.

    ശ്രമം നടിയെ അപമാനിക്കാനെന്ന്

    ശ്രമം നടിയെ അപമാനിക്കാനെന്ന്

    കേസിലെ പ്രധാനപ്പെട്ട തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തി മാറ്റി നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിന്റെ ഉദ്ദേശമെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെയും നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമം നടത്തിയതായും പോലീസ് ചൂണ്ടിക്കാട്ടി.ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിച്ചതായും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കി.

    ആശങ്കയോടെ പോലീസ്

    ആശങ്കയോടെ പോലീസ്

    കേസ് വിചാരണയിലേക്ക് കടക്കാനിരിക്കുന്ന ഘട്ടത്തിലാണ് ദിലീപിന്റെ കോടതി വഴിയുള്ള ഇത്തരം നീക്കങ്ങളെന്നത് പോലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. നടി തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ നാടകമാണ് ആക്രമണം എന്ന തരത്തിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി എട്ടാം പ്രതിസ്ഥാനത്താണ് ദിലീപുള്ളത്.

    കുറ്റപത്രത്തിനെതിരെ ആരോപണം

    കുറ്റപത്രത്തിനെതിരെ ആരോപണം

    താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണെന്ന് ദിലീപ് പറയുന്നു. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ആരോപണം.

    ദൃശ്യങ്ങളും ശബ്ദവും വിപരീതം

    ദൃശ്യങ്ങളും ശബ്ദവും വിപരീതം

    തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്സ്, മെഡിക്കല്‍ റെക്കോര്‍ഡ്സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണെന്ന വാദവും ദിലീപ് ഉന്നയിച്ചിരിക്കുന്നു. കോടതിയിൽ പോലീസ് സമർപ്പിച്ച ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണെന്ന് ദിലീപ് ആരോപിക്കുന്നു.

    പോലീസ് ഒത്തുകളിച്ചെന്ന് ദിലീപ്

    പോലീസ് ഒത്തുകളിച്ചെന്ന് ദിലീപ്

    ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ദിലീപ് പറയുന്നു.

    നിർത്തിയിട്ട വാഹനത്തിൽ

    നിർത്തിയിട്ട വാഹനത്തിൽ

    മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും.

    മൊബൈൽ പോലീസിന്റെ പക്കലുണ്ടെന്ന്

    മൊബൈൽ പോലീസിന്റെ പക്കലുണ്ടെന്ന്

    റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ലെന്നും ദിലീപ് പറയുന്നു. കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നും ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നതായും ദിലീപ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    q