Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതിയിനത്തില്‍ വലിയ തുക സര്‍ക്കാരിന് നല്‍കുന്നുണ്ട്, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദിലീപ്

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രമുഖ നടന്‍ ദിലീപ് രംഗത്ത്. നികുതി ഈടാക്കാന്‍ മലയാള സിനിമയെ സര്‍ക്കാര്‍ പിഴിയുന്നുണ്ട്. എന്നാല്‍, മലയാള സിനിമയ്ക്ക് യാതൊരു തരത്തിലുള്ള സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ദിലീപ് പറഞ്ഞത്.

സിനിമാ രംഗത്തുണ്ടാകുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല. സിനിമക്കെതിരെ ഉയര്‍ന്നുവരുന്ന മോശം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും താരം പറയുന്നു. സഹായിച്ചില്ലെങ്കിലും ഇതെങ്കിലും ചെയ്തു തരണമെന്നാണ് ദിലീപിന്റെ അപേക്ഷ.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

വിനോദ നികുതിയടക്കമുള്ള പലതരത്തിലുള്ള നികുതി സിനിമാരംഗത്തു നിന്നും സര്‍ക്കാര്‍ കൈപ്പറ്റുന്നുണ്ട്. ഇതു വലിയ തുക തന്നെയാണ്. എന്നാല്‍, സര്‍ക്കാര്‍ സിനിമയ്ക്കുവേണ്ടി ഒരുതരത്തിലുള്ള സഹായവും നല്‍കുന്നില്ലെന്നാണ് ദിലീപ് പറയുന്നത്.

സിനിമ പ്രതിസന്ധിയില്‍

സിനിമ പ്രതിസന്ധിയില്‍

മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതു തരണം ചെയ്യാനുള്ള ഒരു നീക്കവും നടക്കാറില്ലെന്നും താരം പറയുന്നു.

കുറച്ച് വര്‍ഷം കഴിഞ്ഞാല്‍ എല്ലാം അവസാനിക്കും

കുറച്ച് വര്‍ഷം കഴിഞ്ഞാല്‍ എല്ലാം അവസാനിക്കും

വൈഡ് റിലീസിങ് ആരംഭിച്ചതോടെ ഒരു സിനിമ 100 മുതല്‍ 150 ദിവസം വരെ ഓടുക എന്നത് ഭാഗ്യം പോലെയാണ്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇതും ഉണ്ടാകില്ല. അപ്പോള്‍ മലയാള സിനിമ കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

സിനിമകള്‍ക്കെതിരെ ഉണ്ടാകുന്ന കമന്റ്

സിനിമകള്‍ക്കെതിരെ ഉണ്ടാകുന്ന കമന്റ്

ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതില്‍ പ്രവര്‍ത്തിച്ച താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നെഞ്ചില്‍ തീയായിരിക്കും. റിലീസ് ചെയ്തു കഴിഞ്ഞാലോ പിന്നെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കൊണ്ട് തലവേദനയായിരിക്കും. ഇതൊന്നും തടയാന്‍ സര്‍ക്കാരിന് കഴിയില്ലേ എന്നാണ് ദിലീപ് ചോദിക്കുന്നത്.

സൗഹാര്‍ദം രൂപപ്പെടണം

സൗഹാര്‍ദം രൂപപ്പെടണം

വിവിധ സിനിമാ സംഘടനകള്‍ തമ്മില്‍ സൗഹൃദം ആവശ്യമാണ്. സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ പ്രശ്‌നം ഉണ്ടാകാന്‍ പാടില്ല. മലയാള സിനിമയ്ക്ക് പുറത്തുള്ള സംഘടനകളോടാണ് പൊരുതേണ്ടതെന്നും ദിലീപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+