കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് പിന്തുണയുമായി ബിജെപി; നടനെ ആക്രമിച്ചാല്‍...!! എന്തുകൊണ്ട് മമ്മൂട്ടിയെ വെറുതെവിടുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: താരസംഘടന നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് ബിജെപി. മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ മറ്റു ചില കാരണങ്ങളുമുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഒരു പ്രത്യേക സംഘമാണെന്ന് സംശയം പ്രകടിപ്പിക്കുന്ന സുരേന്ദ്രന്‍ നടനെതിരെ പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

ദിലീപിനെ താരസംഘടന തിരിച്ചെടുത്തത് മോഹന്‍ലാല്‍ പ്രസിഡന്റായ ശേഷമുള്ള യോഗത്തിലാണ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സംഘടനകള്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തിന് പിന്നില്‍ പ്രത്യേക സംഘമാണെന്ന് ആരോപിക്കുകയാണ് ബിജെപി. സുരേന്ദ്രന്റെ പ്രതികരണം കൂടുതല്‍ വിവാദത്തിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നു....

രാഷ്ട്രീയമോ മതമോ

രാഷ്ട്രീയമോ മതമോ

നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപ് പ്രതിയായത്, ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തത്... തുടങ്ങിയ വിഷയങ്ങളിലൊന്നും ഇതുവരെ രാഷ്ട്രീയമോ മതമോ ആയി ഒരു നേതാക്കളും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താരസംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് മോഹന്‍ലാലിനെതിരെയും പ്രതിഷേധം ഉയര്‍ന്നത്. ഈ പ്രതിഷേധത്തില്‍ മറ്റു ചില ദുരൂഹതകള്‍ കാണുകയാണ് കെ സുരേന്ദ്രന്‍.

ഇക്കാണുന്നതല്ല കാരണം

ഇക്കാണുന്നതല്ല കാരണം

രാഷ്ട്രീയത്തിന് അപ്പുറത്ത് ചില കാരണങ്ങളാണ് മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നതിന് കാരണമായി സുരേന്ദ്രന്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീ പക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയല്ല മോഹന്‍ലാലിനെ ആക്രമിക്കുന്നത്. ഇരയുടെ ഒപ്പം നില്‍ക്കാനുമല്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

ഒറ്റതിരിഞ്ഞുള്ള ആക്രമണം

ഒറ്റതിരിഞ്ഞുള്ള ആക്രമണം

മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ അഭിപ്രയാപ്പെടുന്നു. താരസംഘടനയുടെ പുതിയ തീരുമാനത്തിന് പിന്നില്‍ മോഹന്‍ലാല്‍ മാത്രമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയും മുകേഷും ഗണേഷുമില്ലേ എന്നും എന്തുകൊണ്ട് മോഹന്‍ലാലിനെ മാത്രം ആക്രമിക്കുന്നുവെന്നും സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.

മഞ്ജുവാര്യര്‍ ഗുണഭോക്താവ്

മഞ്ജുവാര്യര്‍ ഗുണഭോക്താവ്

മഞ്ജുവാര്യരെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗുണഭോക്താവായിട്ടാണ് സുരേന്ദ്രന്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. അവര്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതൊന്നും പ്രതിഷേധക്കാര്‍ കാണുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ഇത്തരത്തിലൊന്ന് ആദ്യം

ഇത്തരത്തിലൊന്ന് ആദ്യം

മോഹന്‍ലാലിന് പിന്തുണയുമായി ബിജെപി എത്തുന്നത് ഇതുവരെയുള്ള സംഭവവികാസങ്ങളില്‍ മറ്റുചില കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഒരു സംഭവത്തിലും ഒരു രാഷ്ട്രീയ നേതാവും മതം കലര്‍ത്തിയോ രാഷ്ട്രീയം കലര്‍ത്തിയോ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്.

 മോഹന്‍ലാലിന് തിരിച്ചടിയാകുമോ

മോഹന്‍ലാലിന് തിരിച്ചടിയാകുമോ

സുരേന്ദ്രന്‍ നിലപാട് മോഹന്‍ലാലിന് തന്നെ തിരിച്ചടിയാകാനാണ് സാധ്യത. നേരത്തെ വിഷയത്തില്‍ ഇടപെട്ട സിപിഎം താരസംഘടനയുടെ നിലപാടിനെ വിര്‍ശിക്കുകയും നിലപാട് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതികരിച്ചത്. പ്രതിഷേധം സംഘടിപ്പിച്ചവര്‍ താരസംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് മോഹന്‍ലാലിനെ വിമര്‍ശിച്ചതും. എന്നാല്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറ്റു ചില അര്‍ഥങ്ങളും വരികയാണ്.

സുരേന്ദ്രന്‍ പറയുന്നു

സുരേന്ദ്രന്‍ പറയുന്നു

സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ- മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്.

മമ്മൂട്ടിയെ വെറുതെ വിടുന്നു

മമ്മൂട്ടിയെ വെറുതെ വിടുന്നു

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു? മുകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല?

സൂക്ഷ്മമായി വിലയിരുത്തിയാല്‍

സൂക്ഷ്മമായി വിലയിരുത്തിയാല്‍

അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിന്റെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടും.

പ്രതിഷേധം അതിരുവിട്ടാല്‍

പ്രതിഷേധം അതിരുവിട്ടാല്‍

ഇതിന്റെ പിന്നില്‍ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹന്‍ലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാവും- ഇങ്ങനെയാണ് സുരേന്ദ്രന്റെ കുറിപ്പ് അവസാനിക്കുന്നത്.

English summary
Dileep, AMMA Issue: BJP Supports Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X