കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍വതിയും പത്മപ്രിയയും പറഞ്ഞത് തെറ്റ്; വിശദീകരിച്ച് ഇടവേള ബാബു, മറ്റൊരു നടിയോടും ആവശ്യപ്പെട്ടു

  • By Desk
Google Oneindia Malayalam News

കൊച്ചി: താരസംഘടനയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ച അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവാദം വീണ്ടും പുകയുന്നു. മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പലകാര്യങ്ങളും ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നടി പത്മപ്രിയ രംഗത്തുവന്നു. എന്നാല്‍ പത്മപ്രിയയുടെ വിശദീകരണത്തിന് പിന്നാലെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വീണ്ടും മറുപടിയുമായി എത്തി. ഇതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നിറയുകയാണ് സിനിമാ ലോകം.

മലയാളികള്‍ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന താരങ്ങള്‍ പരസ്പരം കലഹിക്കുന്ന കാഴ്ചയാണിപ്പോള്‍. താരസംഘടനയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണമാണ് പത്മപ്രിയയുടെ പ്രതികരണത്തിന് കാരണം. പത്മപ്രിയ പറഞ്ഞത് തെറ്റാണെന്ന് വിശദമാക്കിയിരിക്കുകയാണ് ഇടവേള ബാബു. പ്രതികരണങ്ങള്‍ ഇങ്ങനെ....

പിന്തിരിപ്പിച്ചത് സെക്രട്ടറി

പിന്തിരിപ്പിച്ചത് സെക്രട്ടറി

അമ്മയില്‍ ജനാധിപത്യമില്ലെന്നും താരങ്ങളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയാണുള്ളതെന്നുമാണ് പത്മപ്രിയ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണമായി പറഞ്ഞത്. അമ്മ ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കാന്‍ പാര്‍വതി തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ സെക്രട്ടറിയാണ് പിന്തിരിപ്പിച്ചതെന്നും പത്മപ്രിയ പറയുന്നു

 ഇടവേള ബാബു പറയുന്നു

ഇടവേള ബാബു പറയുന്നു

എന്നാല്‍ താന്‍ പിന്തിരിപ്പിച്ചെന്ന പത്മപ്രിയയുടെ വാക്കുകള്‍ തെറ്റാണെന്ന് ഇടവേള ബാബു പിന്നീട് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണ്. പാര്‍വതിയെ പാനലില്‍ ഉള്‍പ്പെടുത്തി ഭാരവാഹിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഇടവേള ബാബു പറഞ്ഞു.

ഉണ്ണി ശിവപാലിന്റെ കാര്യം

ഉണ്ണി ശിവപാലിന്റെ കാര്യം

പാര്‍വതിയെ മത്രമല്ല ആരെയും പിന്തിരിപ്പിച്ചിട്ടില്ല. പിന്തിരിപ്പിക്കേണ്ട ആവശ്യം തനിക്കില്ല. നാമനിര്‍ദേശ പത്രിക ഓഫീസില്‍ ലഭിക്കുമായിരുന്നു. പാനലില്ലാത്ത വ്യക്തിയായിരുന്നു ഉണ്ണി ശിവപാല്‍. അദ്ദേഹം പത്രിക പിന്നീട് സമര്‍പ്പിച്ച കാര്യവും ഇടവേള ബാബു ചൂണ്ടിക്കാട്ടുന്നു.

പാര്‍വതിയോട് നേരിട്ട് സംസാരിച്ചു

പാര്‍വതിയോട് നേരിട്ട് സംസാരിച്ചു

പാര്‍വതിയെ ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേരിട്ട് സംസാരിച്ചിരുന്നു. അമ്മ ഷോക്കിടെയായിരുന്നു ഇത്. എന്നാല്‍ പാര്‍വതി ഒഴിഞ്ഞുമാറി. തിരഞ്ഞെടുപ്പ് വേളയില്‍ താന്‍ വിദേശത്തായിരിക്കുമെന്നാണ് പാര്‍വതി പറഞ്ഞതെന്നും ഇടവേള ബാബു പ്രതികരിച്ചു.

മറ്റൊരു വനിതാ താരത്തെയും

മറ്റൊരു വനിതാ താരത്തെയും

പാര്‍വതിയെ മാത്രമല്ല, മറ്റൊരു പ്രമുഖ വനിതാ താരത്തെയും ഭാരവാഹിയാക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. അവരോട് സംസാരിച്ചു. വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ഒഴിഞ്ഞുമാറി. എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഭാരവാഹിയാകാന്‍ ഇല്ലെന്നുമായിരുന്നു ആ നടിയുടെ പ്രതികരണമെന്നും ഇടവേള ബാബു പറയുന്നു.

ശരിയല്ലെന്ന് മോഹന്‍ലാല്‍

ശരിയല്ലെന്ന് മോഹന്‍ലാല്‍

വാര്‍ത്താസമ്മേളനത്തില്‍ പാര്‍വതിയുടെ ആരോപണം സംബന്ധിച്ച് മോഹന്‍ലാലിനോട് ചോദ്യം വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ആര്‍ക്കും മല്‍സരിക്കാമായിരുന്നു. ആരെയും തടയില്ല. പാര്‍വതിക്ക് ഇനിയും ഭാരവാഹിയാകാമെന്നും തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ പറഞ്ഞത് തെറ്റ്

മോഹന്‍ലാല്‍ പറഞ്ഞത് തെറ്റ്

പാര്‍വതിയെ മല്‍സരിക്കുന്നതില്‍ നിന്ന് തടഞ്ഞത് സെക്രട്ടറിയാണെന്നാണ് പത്മപ്രിയ പറഞ്ഞത്. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് വനിതാ അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണം തെറ്റാണെന്നും പത്മപ്രിയ തുറന്നടിച്ചിരുന്നു.

എന്തുകൊണ്ടെന്ന് അറിയില്ല

എന്തുകൊണ്ടെന്ന് അറിയില്ല

ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്. രണ്ടുപേരുടെ രാജികത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ നാല് പേരും ഇമെയിലായി രാജികത്ത് അയച്ചിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു. മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ പ്രതികരിക്കുന്നു.

ദിലീപ് വിഷയം ഇല്ലായിരുന്നു

ദിലീപ് വിഷയം ഇല്ലായിരുന്നു

ജനറല്‍ ബോഡിയില്‍ ദിലീപിനെ പുറത്താക്കിയ വിഷയം അജണ്ടയായി ഉണ്ടായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് പത്മപ്രിയ പറയുന്നു. ഇതോടെ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ സത്യസന്ധതയെ ആണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ താരം തട്ടിവിട്ടതാണോ എന്നാണ് ഉയരുന്ന ചോദ്യം.

വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ

വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ

ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ഉച്ച ഭക്ഷണത്തിന് പിരുന്നതിന് മുമ്പ് തന്നെ ചില താരങ്ങള്‍ വിഷയം എടുത്തിടുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അജണ്ടയിലില്ലാത്ത കാര്യമാണ് ദിലീപ് വിഷയമെന്ന് നേരത്തെ ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം | Oneindia Malayalam
സ്‌കിറ്റ് തമാശയായി കാണാന്‍ സാധിക്കില്ല

സ്‌കിറ്റ് തമാശയായി കാണാന്‍ സാധിക്കില്ല

അമ്മയുടെ സ്‌റ്റേജ് ഷോയിലെ വിവാദ സ്‌കിറ്റ് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന നിലപാടാണ് വനിതാ താരങ്ങള്‍ക്കുള്ളത്. എന്നാല്‍ തമാശയായിട്ടാണ് അതെല്ലാം കണ്ടതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ തന്നെയാണ് ആ സ്‌കിറ്റ് തയ്യാറാക്കിയത്. ആരെയും ടാര്‍ജറ്റ് ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച പത്മപ്രിയ തമാശയായി കാണാന്‍ സാധിക്കില്ലെന്നും തുറന്നടിച്ചു.

English summary
AMMA, Dileep Issue: Edavela Babu responds to Padma Priya's allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X