ദിലീപിൻ്റെ കുടുംബമാണ് ഇത് പറയാൻ പറഞ്ഞത്, അഡ്വ ജയശങ്കർ ദിലീപിൻ്റെ ബന്ധുവൊന്നുമല്ല'; സജി നന്ത്യാട്ട്
അഡ്വ ജയശങ്കറിനെതിരെ നിർമ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. ദിലീപ് തൻ്റെ ബന്ധുവാണെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ തന്നെ ദിലീപ് ഇതിന് പിന്നിലുണ്ടാകുമെന്ന് താൻ ഊഹിച്ചുവെന്നും ജയശങ്കർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സജി നന്ത്യാട്ടിൻ്റെ പ്രതികരണം.
' ജയശങ്കർ ഒരു പരദൂഷണം ലൈനാണ്. ഒരു വക്കീലിന്റെ സ്റ്റാൻഡേർഡ് ഉണ്ടോ എന്ന് ചോദിച്ചാൽ അല്ല. ദിലീപുമായിട്ട് യാതൊരു ബന്ധവും ജയശങ്കർ വക്കീലിന് ഇല്ല. ആലുവ ദേശക്കാരനാണ് അദ്ദേഹം. ദിലീപിൻ്റെ അമ്മാവനാണെന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ ലൈൻ. ഉണ്ടയില്ലാ വെടിയാണ്. ഞാൻ ഇത് അന്വേഷിച്ചു, എന്നോട് ദിലീപിൻറെ കുടുംബം പറഞ്ഞത് ഈ വ്യക്തിയുമായിട്ട് ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ്. അവർക്ക് അന്വേഷണത്തിൽ അവസാനം മനസ്സിലായ ഒരു സംഭവം ദിലീപിന്റെ ഏതോ ഒരു അകന്ന ബന്ധം ആണ്, അതായത് അവരുടെ ആരോ ബോംബയിലുള്ള ആരെയോ വിവാഹം കഴിച്ചു. ആ ആ വിവാഹം കഴിച്ചവരുടെ അകന്ന ബന്ധത്തിലുള്ള ഒരാളാണ് ജയശങ്കർ, അത്രയേ ഉള്ളൂ .

ബന്ധുവാണെന്ന് പറയുന്നത് ഈ പള്ള് പറയുമ്പോൾ ആൾക്കാര് വിശ്വസിക്കും.അദ്ദേഹം പറയുകയാണ് ദിലീപിനെ പിന്തുണക്കുന്നത് നായൻമാരാണ്, ആർഎസ്എസുകാരാണ് എന്ന്. അപ്പോൾ നമ്മളെല്ലാം ആർഎസ്എസ്കാരാണോ? ജയശങ്കർ ഇനി വ്യക്തമാക്കണം, ഏത് ബന്ധുവാണെന്ന്. കുടുംബത്തിൽ നിന്ന് എന്നോട് പറയാൻ പറഞ്ഞിട്ട് ഞാൻ പറയുന്നതാണ്. അദ്ദേഹം പറയുകയാണ് ദിലീപിന് സംശയത്തിന് ആനുകൂല്യം നൽകി വിട്ടയച്ചുവെന്ന്. അവിടെ പോലും ആ ഉള്ളിന്റെ ഉള്ളിൽ ആ ദിലീപിനുള്ള വിരോധം തീർക്കുകയാണ്. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ ഒരു കടലാസ് കഷ്ണം കൊണ്ട് പോലും കഴിഞ്ഞിട്ടില്ലെന്നാണ് കോടതി പറഞ്ഞത്.
മാധ്യമങ്ങളൊക്കെ ഈ കേസ് വിട്ടു. വിധിന്യായം വായിച്ച് എല്ലാവർക്കും കാര്യം മനസിലായി. ദിലീപിനെ കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്തത്, 85 ദിവസം ജയിലിൽ ഇട്ടു. ഇനി ആര് ഉത്തരം പറയും. ജനാവിലെ പണം എടുത്തിട്ട് വ്യക്തിപരമായ വിരോധം തീർത്തും. ഷെയിംലെസ് അറ്റംറ്റ് എന്നാണ് കോടതി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥനോടൊക്കെ വളരെ രൂക്ഷമായ ഭാഷയിൽ കോടതി പ്രതികരിച്ചിട്ടുണ്ട്.
ടിബി മിനി പറയുന്നത് കേട്ടാണ് എനിക്ക് അത്ഭുതം തോന്നിയത്. ദിലീപ് ചാത്തൻ സേവയുണ്ടെന്നാണ് പറഞ്ഞത്. ദിലീപ് ഭയങ്കര വിശ്വാസിയാണ്. എവിടെ കണ്ടാലും പ്രാർത്ഥിക്കുന്ന ഒരാളാണ് .ടിബി മിനി പറയുന്നത് ഹൈക്കോടതിയിൽ പുതിയ വക്കീൽ വരുമെന്നാണ്. ആര് വന്നാലും എന്താണ്. നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്, തേങ്ങ എത്ര അരച്ചാലും താൾ അല്ലേ കറി എന്നാണ്.
ഏത് വക്കീൽ വന്നാലം ലോകം ഇളക്കി ഭൂകമ്പം ഉണ്ടായാലും ശരി ഒരു തെളിവ് പോലും ദിലീപിനെതിരെ ഇല്ലാത്ത സാഹചര്യത്തിൽ സുപ്രീം കോടതി വരെ പോയാലും ഒരു കാര്യമില്ല. പക്ഷേ ഇവർ പോകുന്നു എന്ന് പറയുന്നതിന്റെ കാരണം നമ്മുടെ നാട്ടിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്'












Click it and Unblock the Notifications