കാവ്യ പറഞ്ഞത് വേദനിപ്പിച്ചവരെ മറക്കില്ലെന്ന്;ഇതൊക്കെയാണ് ദിലീപ് കാണിച്ച മണ്ടത്തരമെന്ന് സംവിധായകൻ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമായിരിക്കേ സംവിധായകൻ ജോസ് തോമസ് ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപ് ഒരു ക്രിമിനലോ എന്ന ക്യാപ്ഷനോടെ ചെയ്ത വീഡിയോയിരുന്നു വീണ്ടും ചർച്ചയായത്. ഇതോടെ നല്ലത് പറയാനായി ദിലീപ് പണം നൽകിയോ എന്നൊക്കെയുള്ള നിരവധി കമന്റുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടി എന്ന് വ്യക്തമാക്കി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. കേസിൽ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുകൾ നടക്കുന്നതിനിടെ സുഹൃത്തുക്കളെ തിരഞ്ഞെടുത്തതിൽ ഉൾപ്പെടെ ദിലീപ് മണ്ടത്തരം കാണിച്ചെന്ന് പറയുകയാണ് വീഡിയോയിൽ സംവിധായകൻ.
Recommended Video

ദിലീപിനൊപ്പം താൻ മൂന്ന് സിനിമകളാണ് ചെയ്തത്. ആ സമയത്തെ അദ്ദേഹവുമായുള്ള ഇടപെടലുകളും സൗഹൃദവുമെല്ലാമായിരുന്നു താൻ ആദ്യ വീഡിയോയിൽ പറഞ്ഞത്. അതെല്ലാം സാധാരണ പ്രേക്ഷകന് ചിലപ്പോൾ സംശയം തോന്നിയേക്കാം. കാരണം ദിലീപ് പണം കൊടുത്ത് നല്ലത് പറയിപ്പിക്കുന്നുവെന്ന ആരോപണം നിലനിൽക്കുമ്പോൾ. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം നാല് വർഷം കഴിഞ്ഞു. രണ്ട് മാസങ്ങൾക്ക് മുൻപ് മാത്രമാണ് താൻ ദിലീപിനെ കണ്ടത്. നടനുമായി ഫോണിൽ പോലും താൻ സംസാരിച്ചിട്ടില്ല.

ഇപ്പോൾ കേസിൽ ദിലീപിനെ കുറിച്ച് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിൽ പ്രതികരിക്കണമെന്ന് തോന്നിയത്. ബാലചന്ദ്രകുമാര്‍ ഒരുപാട് കാര്യങ്ങള്‍ ദിലീപ് പോലും അറിയാതെ റെക്കോര്‍ഡ് ചെയ്യുകയും അത് കോടതിയെ ഏൽപ്പിക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ കേസ് വീണ്ടും ചർച്ചയായിരിക്കുന്നത്.ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്നും സിനിമയിലെ ഉയരങ്ങൾ കീഴടക്കിയ ചെറുപ്പകാരനോടുള്ള അസൂയയും വെറുപ്പുമെല്ലാമാണ് ഒരു സംഭവം ഉണ്ടായപ്പോൾ സാധാരണക്കാരന്റെ വായിലൂടെ ഇപ്പോൾ പുറത്തുവന്നത്. അത് സ്വാഭാവികമാണ്.

ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ നിരന്തരം മാധ്യമങ്ങളിൽ അന്തി ചർച്ചയിൽ സംസാരിച്ചയാൾക്ക് ദിലീപ് 10 ലക്ഷം ഓഫർ ചെയ്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. അന്ന് ചർച്ചയിൽ വന്നിരുന്ന് അയാൾ പറഞ്ഞു എനിക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല ,ദിലീപിനെ ഞാനറിയുമായിരുന്നില്ല വാര്‍ത്തകളിലെ കണ്ടപ്പോള്‍ ഇതിനകത്തൊരു കൃത്രിമത്വം ഇല്ലേയെന്ന് സ്വയം തോന്നിയാണ് താന്‍ സംസാരിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്ന് സുഹൃത്തായിരുന്ന ഒരു പോലീസുകാരൻ എന്നോട് ചോദിച്ചത് ദിലീപ് പണം കൊടുത്തതായി തനിക്ക് അറിയാമോയെന്നാണ്. ചാനലിലൂടെയായി ദിലീപിനെക്കുറിച്ച് സംസാരിച്ച ആ വ്യക്തിയെ എനിക്കറിയാം, പക്ഷേ അദ്ദേഹവുമായി ബന്ധമൊന്നുമില്ല.ദിലീപ് അങ്ങനെ പണം കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന്റെ സത്യാവസ്ഥ എനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. എന്നാൽ ഈയടുത്ത ദിവസം ആ പോലീസ് ഓഫീസർ എന്നെ വീണ്ടും വിളിച്ച് പറഞ്ഞു ദിലീപ് പത്ത് ലക്ഷം രൂപ തരാം എന്ന് ഓഫർ നൽകിയതായി അടുത്തിടെ ചാനലിലൂടെ ഒരാൾ പറഞ്ഞിരുന്നു. അത് കണ്ടിരുന്നോയെന്ന് ചോദിച്ചു. ഞാൻ കണ്ടില്ലെന്ന് പറഞ്ഞു.

ദിലീപ് നിരപരാധി ആണെങ്കിൽ എന്തിനാണ് അത്തരമൊരു ഓഫർ കൊടുക്കുന്നത്.അപ്പോൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് പറയുന്നത് ശരിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നയാളെ സഹായിക്കാനായി ദിലീപ് 10 ലക്ഷം രൂപ നൽകി സഹായിച്ചതാണെങ്കിലോ അങ്ങനെയും ആകാമല്ലോയെന്നായിരുന്നു തന്റെ ചോദ്യം. ഉടനെ അദ്ദേഹം പറഞ്ഞത് നിങ്ങൾ തിരക്കഥ ഉണ്ടാക്കുമ്പോൾ മതി ഇത്രയും ട്വിസ്റ്റുകൾ പോലീസുകാരനോട് വേണ്ടെന്നായിരുന്നു. അത് പറഞ്ഞ് അദ്ദേഹം ചിരിച്ച് കൊണ്ട് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

അപ്പോഴാണ് ഞാനാലോചിച്ചത് ദിലീപ് എന്തിനാണ് അത്തരമൊരു മണ്ടത്തരം കാണിച്ചത്? സഹായിക്കാനാണെങ്കിൽ പോലും കാശ് വാഗ്ദാനം ചെയ്യുമ്പോൾ തെറ്റിധാരണ ഉണ്ടാക്കാം. ബാലചന്ദ്രകുമാറിനെ പോലെ സത്യസന്ധനും നിർമ്മല ഹൃദയനുമായിട്ടുള്ള ഒരാളെ സിനിമ ചർച്ചകൾക്കായി വീട്ടിൽ കയറ്റി ഇരുത്തി അവിടെ നടക്കുന്ന രഹസ്യസംഭാഷണങ്ങളിൽ വരെ ഭാഗമാക്കാക്കി എല്ലാം റെക്കോഡ് ചെയ്യാൻ അവസരം നൽകി എന്ന് പറയുന്നത് ദിലീപ് ചെയ്ത മറ്റൊരു മണ്ടത്തരമാണ്.

ഒരു ക്രിമിനൽ ഗൂഡോലചന പൊളിക്കാൻ കഴിഞ്ഞതിൽ തനിക്ക് സംതൃപ്തിയുണ്ടെന്നാണ് ബാചലന്ദ്രൻ പറഞ്ഞത്. അത് അങ്ങനെ ആയിരിക്കാം. സാധാരണ ഒരു സിനിമാ ചർച്ചയ്ക്ക് ഒരാളെ ഞാനോ മറ്റ് നടൻമാരോ കുടുംബത്തിലേക്ക് വലിച്ച് കേറ്റാറില്ല. എന്തിനായിരിക്കും ദിലീപ് അത് ചെയ്ത് കാണുക. മറ്റുള്ളവരുമായി സംസാരിക്കുന്നത് റെക്കോഡ് ചെയ്യാനുള്ള സാധ്യത ഉണ്ടാക്കിക്കൊടുത്തത്, അതും ദിലീപിന്റെ അമിതമായ സ്നേഹം കൊണ്ടോ തന്നെ സ്നേഹിക്കുന്നവർ ഇത്തരത്തിലൊരു ചതി കാണിക്കില്ലെന്ന വിശ്വാസം കൊണ്ടോ ആയിരിക്കാം. എന്തായാലും ദിലീപിന് പറ്റിയ മറ്റൊരു അബദ്ധമാണ് ഇതെന്നും ജോസ് പറയുന്നു.

ദിലീപ് കുടുംബസമേതം ഒരു മാഗസിന് നൽകിയ അഭിമുഖമാണ് മറ്റൊരു അബദ്ധം. ആ അഭിമുഖത്തിൽ കാവ്യ പറഞ്ഞത് ഞങ്ങളെ വേദനിപ്പിച്ചവരെയൊന്നും മറക്കില്ല, ഞാന്‍ ദിലീപേട്ടനോട് എപ്പോഴും പറയാറുണ്ട് മറക്കരുത് എന്ന്. കാവ്യയുടെ വാക്കുകളിൽ പകയുടെ ഒരു അംശം കിടക്കുന്നുമ്ട്. അപ്പോൾ ദിലീപ് പക വീട്ടുന്നവനാണെന്ന് സാധാരണക്കാരിലേക്ക് ഭാര്യയുടെ വാക്കുകളിലൂടെ തന്നെ എത്തുകയാണ്, ജോസ് പറഞ്ഞു.

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദിലീപിന് തെറ്റ് പറ്റിയെന്നാണ് തനിക്ക് തോന്നുന്നത്. അല്ലേങ്കിൽ ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ദിലീപ് തോക്ക് കൊണ്ട് നടക്കുന്ന ആളാണ്, കൊലചെയ്യാൻ ക്വട്ടേഷൻ കൊടുക്കുന്ന ആളാണ്, ഗുണ്ടകളെ കേരളം മുഴുവൻ വിന്യസിച്ചിരിക്കുന്ന ആളാണെന്നൊക്കെയാണ് പലരും പറയുന്നത്.
എന്നാൽ ഞാനറിയുന്ന ദിലീപിന് അങ്ങനെ ചെയ്യാൻ സാധിക്കില്ല. ഒരാളെ വേദനിപ്പിച്ചാല്‍ പോലും തിരിച്ച് സോറി പറയുന്നയാളാണ് ദിലീപിനെ ഞാന്‍ കണ്ടിട്ടുള്ളത്. ആളുകളുടെ സ്വഭാവം മാറാം. ദിലീപിന്റെ മനസിലെന്താണെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. കോടതി വിധി പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്

ഇരയാക്കപ്പെട്ട പെൺകുട്ടി അനുഭവിച്ച വേദനയും വിഷമവും പറഞ്ഞാൽ തീരുന്നതല്ല. വർഷങ്ങൾക്കിപ്പുറവും അവർ മാനസികമായി ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഈ കേസിൽ പ്രത്യേക്ഷത്തിൽ ഇടപെട്ടവർ ക്രിമനലുകൾ തന്നെയാണ്. എന്നാൽ ആ ക്രിമനലുകളിൽ ഒരാൾ പറഞ്ഞ പേരായിരുന്നു ദിലീപിന്റേത്.

ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഒരു ചാനൽ അഭിമുഖത്തിൽ ചോദിച്ച കാര്യം പ്രസക്തമാണ്. പൾസർ സുനി മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയോ പേര് പറഞ്ഞില്ലല്ലോ ദിലീപിന്റെ പേര് മാത്രം എന്തേ പരാമർശിച്ചതെന്ന്. സ്വാഭാവികമായും ദിലീപ് അപ്പോൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ എന്ന് മറ്റുള്ളവർക്ക് തോന്നാം, അത് ശരിയായ കാര്യമാണ്. എങ്കിലും കേസിൽ വിധി വരുന്നത് വരെ മറ്റൊരു വിധി പറയാൻ ഞാൻ ആളല്ല, സംവിധായകൻ പറഞ്ഞു.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications