എല്ലാവരേയും ഞെട്ടിച്ച് ദിലീപും കാവ്യയും... പക്ഷേ മഞ്ജു വാര്യര്‍ എവിടെ?
മഞ്ജു വാര്യരുമായുളള വിവാഹ മോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കൊച്ചി: 21 സിനിമകളിലാണ് ദിലീപും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതില്‍ ഒന്നില്‍ മാത്രമാണ് കാവ്യ ദിലീപിന്റെ സഹോദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് പേരേയും വെള്ളിത്തിരയ്ക്കപ്പുറത്തുള്ള പ്രണയ ജോഡികളായിപ്പോലും ആരാധകര്‍ കണ്ടിരുന്നു.
ഒടുവില്‍ അത് തന്നെ നടന്നു... ദിലീപ്, കാവ്യ മാധവനെ കല്യാണം കഴിച്ചു
മഞ്ജു വാര്യരുമായുളള വിവാഹ മോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് എപ്പോള്‍, എങ്ങനെ സംഭവിക്കും എന്നത് മാത്രമായിരുന്നു സംശയം.
ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ ഇപ്പോള്‍ എവിടെയാണ്? എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ദിലീപ് എങ്ങനെയാണ് ഈ വിവാഹം നടത്തിയത്?

ആരോടും
ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിക്കും എന്ന കാര്യം അടുത്ത സഹൃത്തുക്കളില്‍ പലര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അത് എപ്പോള്‍, എങ്ങനെ, എവിടെ വച്ച് എന്ന കാര്യത്തില്‍ ആര്‍ക്കും ഒര ധാരണയും ഉണ്ടായിരുന്നില്ല.

എന്ത് പ്രത്യേകത
നവംബര്‍ 25 ഒരു സാധാരണ ദിനം ആകേണ്ടതായിരുന്നു. എന്നാല്‍ ആ ദിവസം എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ദിലീപും കാവ്യ മാധവനും നല്‍കിയത്.

ഞെട്ടിപ്പോയി
വിവാഹത്തിന് എത്തിയവര്‍ പോലും വിവരം അറിഞ്ഞത് മണിക്കൂറുകള്‍ക്ക് മുമ്പാണ്. എന്നാലും പ്രമുഖരെല്ലാം തന്നെ എത്തിച്ചേര്‍ന്നു.

സൂചനകള്‍
ദിലീപ്-കാവ്യ വിവാഹം അടുത്ത് തന്നെ നടക്കും എന്ന വിവരം കുറച്ച് ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്രപെട്ടെന്ന് അത് നടക്കുമോ എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

ക്ഷണിച്ചവര്‍
ബന്ധുക്കളും അടുത്ത സുുഹൃത്തുക്കളുമായി 250 ഓളം പേരെ ആണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത് എന്നാണ് വിവരം. അതുകൊണ്ട് തന്നെ വിവാഹം പൂര്‍ണമായം രഹസ്യമായിരുന്നില്ല എന്നും കരുതേണ്ടിവരും.

തലേന്ന് എത്തി
കാവ്യ മാധവനും ബന്ധക്കളും തലേ ദിവസം തന്നെ കൊച്ചിയിലെ ഹോട്ടലില്‍ എത്തിയിരുന്നു എന്നാണ് വിവരം. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്ന് മനസ്സിലായിരുന്നില്ല.

മഞ്ജു
വിവാഹ ബന്ധം പിരിഞ്ഞാലും സുഹൃത്തക്കളായിരിക്കും എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

മഞ്ജുവിന്റെ വിവാഹം
മഞ്ജു വാര്യരുടെ വിവാഹം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ടകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ നിഷേധിക്കപ്പെട്ടിരുന്നു.

കാവ്യ
വിവാഹത്തിന് മുമ്പ് കാവ്യ മാധവന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. വിവാഹ ശേഷം രണ്ട് പേരം ചേര്‍ന്ന് മാധ്യമങ്ങളെ കാണും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications