കാവ്യ ഒളിവിലല്ല!! ദിലീപിനൊപ്പം തന്നെയുണ്ട്!! ശത്രുസംഹാര പൂജയുമായി കൊടുങ്ങല്ലൂരിൽ!!
നടൻ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരും അമ്പലത്തിലെത്തി പ്രാർഥന നടത്തിയത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംശയത്തിന്റെ മുന നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യയിലേക്ക് ചെന്നതോടെ ധാരാളം അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതോടെ കാവ്യ ഒളിവിൽപ്പോയി എന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഇതൊന്നുമല്ല സത്യം. കാവ്യ ദിലീപിനൊപ്പം തന്നെയുണ്ട് എന്നാണ് വിവരം. ഇരുവരും കൊടുങ്ങല്ലൂരിലെത്തി പൂജ നടത്തിയിരുന്നു.
അതിനിടെ കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണിത്.

പ്രാർഥനകളുമായി
നടൻ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരും അമ്പലത്തിലെത്തി പ്രാർഥന നടത്തിയത്.

ക്ഷേത്രം തുറന്ന ഉടൻ
ക്ഷേത്രനട തുറന്ന ഉടനെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. വടക്കേ നടവഴി ആരും കാണാതെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

പൂജനടത്തി
ശത്രു സംഹാര പുഷ്പാഞ്ജലി ഉൾപ്പെടെ നിരവധി പൂജകളും ഇരുവരും നടത്തി. 28 സ്വർണത്താലിയും ക്ഷേത്രത്തിൽ സമർപ്പിച്ചെന്ന് വിവരങ്ങളുണ്ട്.

വിളിച്ചു പറയാതെ
നടൻ ദിലീപ് സ്ഥിരമായി ക്ഷേത്രത്തിൽ വരാറുണ്ടെന്നാണ് ക്ഷേത്ര ജീവനക്കാർ പറയുന്നത്. അപ്പോഴൊക്കെ വിളിച്ചു പറയാറുണ്ടെന്നും എന്നാൽ ഇത്തവണ വിളിച്ചു പറഞ്ഞിരുന്നില്ലരെന്നും ജീവനക്കാർ പറയുന്നു.

ആദ്യമായി
എന്നാൽ കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് ദിലീപ് അമ്പലത്തിലെത്തുന്നത്. പൂജകൾക്കും പ്രാർഥനകൾക്കും ശേഷം അഞ്ചു മണിയോടെ മമടങ്ങി.

സംശയത്തിന്റെ നിഴലിൽ
നടി ആക്രമിക്കപ്പെട്ട് സംഭവത്തിൽ ദിലീപും കാവ്യയും സംശയത്തിന്റെ നിഴലിലാണ് . നടി ആമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചുളള അന്വേഷണത്തിനിടെ പോലീസ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തിൽ
പള്‍സർ സുനിയുടെ സഹതടവുകാരനായ ജിൻസന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഒരു സാധനം സുനി കാവ്യയുടെ കടയില് കൊടുത്തുവെന്ന് പറയുന്നത് കേട്ടുവെന്നായിരുന്നു മൊഴി












Click it and Unblock the Notifications