വ്യത്യസ്ത മൊഴികള്‍...ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും!! അറസ്റ്റിന് സാധ്യത ?

ചോദ്യം ചെയ്യലില്‍ വ്യത്യസ്ത കാര്യങ്ങളാണ് ഇരുവരും പറഞ്ഞതെന്ന് തെളിഞ്ഞിട്ടുണ്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഇരുവരും ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ കേസ് കൂടുതല്‍ ശക്തമായിട്ടുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുാറിന്റെ ഫോണ്‍വിളിയെക്കുറിച്ചും കത്തിനെക്കുറിച്ചും വ്യത്യസ്ത മൊഴികളാണ് ദിലീപും നാദിര്‍ഷയും അന്വേഷണ സംഘത്തിനു മുമ്പാകെ നല്‍കിയത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുള്ളതായി തെളിഞ്ഞത്. ഇത് പുറത്തു കൊണ്ടുവരാനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

മൊഴികള്‍ ഒരുപോലെയല്ല

മൊഴികള്‍ ഒരുപോലെയല്ല

ആലുവ പോലീസ് ക്ലബ്ബില്‍ വച്ചുള്ള മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജയിലില്‍ നിന്നും പള്‍സര്‍ സുനി ഫോണില്‍ വിളിച്ചതിനെ കുറിച്ചും അയാള്‍ അയച്ച കത്തിനെക്കുറിച്ചും ദിലീപും നാദിര്‍ഷയും വ്യത്യസ്ത മൊഴികളാണ് നല്‍കിയതെന്ന് വ്യക്തമായിക്കഴിഞ്ഞു.

വിവാദ ചോദ്യം ചെയ്യല്‍

വിവാദ ചോദ്യം ചെയ്യല്‍

13 മണിക്കൂര്‍ നീണ്ടു നിന്ന അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യല്‍ നേരത്തേ വിവാദമായിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്.

നാദിര്‍ഷ പറഞ്ഞത്

നാദിര്‍ഷ പറഞ്ഞത്

ജയിലില്‍ വച്ച് സുനില്‍ വിളിച്ച വിവരം വളരെ വൈകിയാണ് താന്‍ ദിലീപിനോട് പറഞ്ഞതെന്നാണ് നാദിര്‍ഷ മൊഴി നല്‍കിയത്. എന്നാല്‍ വളരെ അടുത്ത സുഹൃത്തക്കളായ ഇരുവരും ഇക്കാര്യം അപ്പോള്‍ തന്നെ പരസ്പരം അറിയിച്ചില്ലെന്നത് പോലീസിനെ സംശയത്തിലാക്കുന്നുണ്ട്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ സുനിലിനെ തനിക്ക് അറിയില്ലെന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. തന്റെ ലൊക്കേഷനുകളില്‍ സുനി എത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

ചിത്രങ്ങള്‍ ലഭിച്ചു

ചിത്രങ്ങള്‍ ലഭിച്ചു

സുനിയെ തനിക്ക് അറിയില്ലെന്നും ലൊക്കേഷനില്‍ വന്നിട്ടില്ലെന്നും ദിലീപ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ജോര്‍ജേട്ടന്‍സ് പൂരമെന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി വന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ദിലീപ് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യുക...

ചോദ്യം ചെയ്യുക...

ദിലീപിനെയും നാദിര്‍ഷയെയും എപ്പോഴാണ് വീണ്ടും ചോദ്യം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് ഒരു സൂചനയും അന്വേഷണസംഘം നല്‍കിയിട്ടില്ല. അധികം വൈകാതെ തന്നെ ഇരുവരെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിജിപിയുടെ നിര്‍ദ്ദേശം

ഡിജിപിയുടെ നിര്‍ദ്ദേശം

നീണ്ടുപോവുന്ന കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പോലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം ത്വരിത ഗതിയിലാക്കാന്‍ പോലീസ് തീരുമാനിച്ചത്.

സുനി ലൊക്കേഷനില്‍ എത്തിയത്

സുനി ലൊക്കേഷനില്‍ എത്തിയത്

ജോര്‍ജേട്ടന്‍സ് പൂരമെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനില്‍ എത്താന്‍ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമയുടെ പ്രൊഡക്ഷന്‍ ചുമതലയിലുള്ളവരെ ഇതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യും. സുനിക്കൊപ്പം മറ്റാരെങ്കിലും ലൊക്കേഷനില്‍ എത്തിയിരുന്നോയെന്നും അന്വേഷിക്കും.

പരിശോധനയ്ക്ക് അയച്ചു

പരിശോധനയ്ക്ക് അയച്ചു

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരകേന്ദ്രമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതു ലഭിച്ച ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

സുനിയുടെ മൊഴി

സുനിയുടെ മൊഴി

നടി ആക്രമിക്കപ്പെട്ട ശേഷം താന്‍ ലക്ഷ്യയില്‍ എത്തിയിരുന്നതായി സുനി നേരത്തേ പോലീസിന മൊഴി നല്‍കിയിരുന്നു. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+