Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നിൽ..രാഹുൽ ഈശ്വർ പറയുന്നു, പൾസർ സുനിക്കുള്ള ദേഷ്യത്തിന് കാരണവും

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏപ്രിൽ 11 ഓടെ കേസിന്റെ വിചാരണ പൂർത്തിയാകുമെന്നാണ് വിവരം. വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി നടത്തിയ ചില വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ദിലീപ് തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ കളിച്ചത് എന്നാണ് പൾസർ സുനി പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനി ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ദിലീപ് തനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് തന്നതെന്നും 70 ലക്ഷമാണ് താൻ കൈപ്പറ്റിയതെന്നും സുനി പറഞ്ഞു. കേസിൽ താൻ ദിലീപിനെ സംരക്ഷിക്കാനാണ് പരമാവധി ശ്രമിച്ചതെന്നും എന്നാൽ ദിലീപ് തന്നെ ചതിച്ചുവെന്നും സുനി ആരോപിച്ചു.

അതേസമയം സുനിയുടെ ഇത്തരം വിവാദ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയാണ് ഇപ്പോൾ രാഹുൽ ഈശ്വർ. സ്റ്റിംഗ് ഓപ്പറേഷനിൽ രാഹുലിനെതിരേയും സുനി ഭീഷണി മുഴക്കിയിരുന്നു. താൻ രാഹുലിനെ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പരാമർശം. ഇതിനും രാഹുൽ മറുപടി നൽകി. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് രാഹുലിന്റെ പ്രതികരണം. വായിക്കാം

dileeprahuleswar-

'പൾസർ സുനിക്ക് ദേഷ്യം ദിലീപ് അനുകൂലിയായ എന്നോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്നവരോട് ദേഷ്യമില്ല. അതിനർത്ഥം പൾസർ സുനി ഇതിൽ തെറ്റുകാരനും കുറ്റക്കാരനും ആണെന്നും ദിലീപ് ഇതിൽ നിരപരാധിയാണെന്നുമുള്ള സത്യം ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ ഇതൊക്കെ കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഈ ഏപ്രിൽ 11 ന് കേസിന്റെ വിചാരണ പൂർത്തിയാകുകയാണ്. പിന്നീട് കേസ് വിധി പറയാൻ മാറ്റും.

പൾസർ സുനി എന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഞാൻ കേസിൽ നിന്നും പിൻമാറാൻ പോകുന്നില്ല. ഈ കേസിലെ സത്യം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. അതിജീവിതയെ ഉപദ്രവിച്ച വ്യക്തി ദിലീപ് ചെയ്യിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടി കുടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്.

ഏതെങ്കിലും രീതിയിൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ദിലീപ് നാല് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് എടുത്ത കേസ് എന്തായി? ഇനിയും കേസ് വരുന്നുണ്ട്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിന് പിന്നിൽ കേരള പോലീസിലെ ചില പുഴുക്കുത്തുകളാണ്. അതിനെ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്തായാലും ഹർജി പിന്നീട് ഉപകാരപ്പെടും.

കേസിൽ ദിലീപിനെ കൂട്ടിക്കെട്ടിയാൽ എങ്ങനെയെങ്കിലും ദിലീപ് കേസ് വാദിച്ച് കേസിനെ ഡയല്യൂട്ട് ചെയ്യുമെന്നും കേസിൽ നിന്ന് ഊരിപ്പോരാമെന്നും പൾസർ സുനി കരുതുന്നുണ്ട്', രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം രാഹുലിന്റെ വാദത്തെ എതിർത്തും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് താവെ നിറയുന്നുണ്ട്. ചില കമന്റുകൾ നോക്കാം

'ഇങ്ങനെ പറയരുത്. അതിജീവതയെ ആരിത് ചെയ്താലും ചെയ്യിച്ചാലും അവര് അനുഭവിക്കണം. കല്യാണ സമയം ആയത്കൊണ്ട് ആ കൊച്ച് ഇതൊന്നും പുറത്തുപറയില്ല എന്ന് കരുതി ചെയ്ത പണിയാണിത്. ഇത് ആര് ചെയ്യിച്ചതാണെങ്കിലും അത് വെളിയിൽ വരണം. പണം ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തുമാകാം. അങ്ങനെ എത്രയോ കേസുകൾ മാഞ്ഞു പോയിരിക്കുന്നു, എത്രയോ നിരപരാധികളെ ശിക്ഷിച്ചിരിക്കുന്നു. പോലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. സുനിയുടെകൈവശം ഫോൺ സുരക്ഷിതം എന്ന് സുനി പറയുന്നു.ഇത് വരെ പോലീസിന് അതെടുക്കാൻകഴിഞ്ഞിട്ടില്ല എങ്കിൽ അത് ആരുടെ കഴിവുകേട് ആണ് ? ജാമ്യത്തിലിറങ്ങിയ സുനി ആഡംബര ഹോട്ടലിലും കാറിലും സുഖിച്ചു ജീവിക്കുന്നു. ആര് അയാൾക്ക് ഈ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു ? ഇത് അന്വേഷിക്കേണ്ടത് പോലീസല്ലേ ? ഇത്രയുംനാൾ പ്രതി കൈയ്യിലുണ്ടായിട്ടും തെളിവൊന്നും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ലെങ്കിൽ അത് ആരുടെ തെറ്റാണ്? പണത്തിനു ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.പക്ഷേ മനം നൊന്തുള്ള പ്രാർത്ഥനയ്ക്ക് ഫലം ഈശ്വരൻ കൊടുക്കും. താമസം എടുക്കുമെങ്കിലും അത് ഉറപ്പായും കിട്ടിയിരിക്കും ആർക്കാണെങ്കിലും'

'ദിലീപും നടിയും തമ്മിലുള്ള വ്യക്തിവൈരാഗ്യം മനസിലാക്കിയ സുനി ഇത് മുതലെടുപ്പ് നടത്തി. ഇതിനd മുൻപും ഇയാൾ രണ്ട് സ്ത്രീകളോട് ഇതുപോലെ ചെയ്തിട്ടുണ്ട് , പക്ഷെ അവർ പേടിച്ചിട്ടും അഭിമാനവും കാരണം കേസിനു പോയില്ല എന്നാണ് കേട്ടത്. സെയിം ആറ്റിട്യൂട് ഇവൻ നടിയുടെ അടുത്തും നടത്തിയത്. പിടിച്ചാൽ ദിലീപിന്റെ പിടലിക്കു വെക്കുകയും ബ്ലാക്ക് മെയിൽ നടത്തി പണം വാങ്ങാം എന്നും വിചാരിച്ച് നടത്തിയ നാടകത്തിനു ദിലീപിന്റെ എതിരാളികളുടെ ഫുൾ സപ്പോർട്ടും കിട്ടി. ഇതാണ് ഇവിടെ സംഭവിച്ചത് എന്ന് ഞാൻ മനസിലാകുന്നു , എന്റെ മാത്രം ഊഹം. അതല്ല ദിലീപ് ആണ് ഇത് ചെയ്യിച്ചിരുന്നതെങ്കിൽ കോടികളുള്ള ദിലീപ് എന്ത്‌ വില കൊടുത്തും പുള്ളിയുടെ അഭിമാനം അല്ലെ നോക്കൂ'

'സുനിയുടെ കാര്യം വിട് അതിജീവിതയുടെ ശാപം നിനക്ക് കിട്ടാതിരിക്കില്ല കാത്തിരുന്നു കാണാം. ദിലീപ് ഈ കേസിനെ തകർക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ കളികൾ ഏതു കൊച്ചു കുട്ടിക്കും മനസിലാകുന്നതാണ്. നിനക്ക് അത് മനസിലാകാഞ്ഞിട്ടൊന്നുമല്ല നീ അനുഭവിക്കാൻ പോകുന്നേയുള്ളു'

'ദിലീപേട്ടനെ എത്ര നാളായി ഇങ്ങനെ വേട്ടയാടുന്നു. എന്തിന് ആ പാവം മനുഷ്യനെ ഇങ്ങനെ ചെയ്യുന്നു. ഒരു ക്രിമിനൽ പറയുന്നത് ആണല്ലോ ജനങ്ങൾക്കും നിയമത്തിനു വിശ്വാസം. case തീരും എന്ന് തോന്നിയപ്പോ വീണ്ടും ഓരോന്ന് പറഞ്ഞു വരുവാണ് അയാൾ'

'മിസ്റ്റർ രാഹുൽ ഈശ്വർ നിങ്ങളോട് അയാൾക്ക് ദേഷ്യം തോന്നുന്ന ഒരേയൊരു കാരണമേയുള്ളൂ അയാളെ കൊണ്ട് കോടികൾ വാഗ്ദാനം ചെയ്ത് ഈ ജോലി ചെയ്യിപ്പിച്ചു പണം കൊടുക്കാതെ ഇരിക്കുന്ന ആളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമ്പോൾ സ്വാഭാവികമായി തോന്നുന്ന ഒരു വികാരം മാത്രം'

'ദിലീപിൻറെ കയ്യിൽ നിന്നും പണം വാങ്ങി ദിലീപിനെ വെളുപ്പിച്ചെടുക്കാനുള്ള കൊട്ടേഷൻ ആണ് രാഹുൽ ഏറ്റെടുത്തിരിക്കുന്നത് ,ഈ കാര്യത്തിൽ താങ്കളോട് ശക്തമായി വിയോജിക്കുന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം നടി കേസിൽ ദിലീപ് സിബിഐ ഹർജിയുമായി നീങ്ങിയതിനെ ചോദ്യം ചെയ്യുകയാണ് പലരും. കേസിന്റെ വിധി വരാനിരിക്കെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് കേസിൽ ദിലീപ് പരാജയപ്പെടുമെന്ന ഭീതി ഉള്ളതിനാലാണോയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. നേരത്തേ കോടതിയും ദീലീപിന്റെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഒരു പ്രതിക്ക് എങ്ങനെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്.

അതേസമയം ഇപ്പോൾ കേസിൽ തുടരന്വേഷണം നടക്കുന്നത് ദിലീപിന് മത്രമായിരിക്കും ഗുണം ചെയ്യുകയെന്നും അതിജീവിതയെ സംബന്ധിച്ച് ഈ കേസിൽ ഇപ്പോൾ ഒരു തുടരന്വേഷണത്തിന്റെ ആവശ്യം വരുന്നില്ലെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ദിലീപുമായി ചേർന്ന് നടത്തുന്ന നാടകമാണെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ട്.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+