Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിനെയും ചോദ്യം ചെയ്യണം; സുനിയുമായി ദീർഘകാല ബന്ധം, ദിലീപിനെ പിന്തുണച്ചു?

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി സിനിമാതാരവും എംഎല്‍എയുമായ മുകേഷിന് ദീര്‍കാലത്തെ ബന്ധമുണ്ടെന്നും കേസില്‍ മുകേഷിനെ ചോദ്യം ചെയ്യണമെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

കണ്ണൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി സിനിമാതാരവും എംഎല്‍എയുമായ മുകേഷിന് ദീര്‍കാലത്തെ ബന്ധമുണ്ടെന്നും കേസില്‍ മുകേഷിനെ ചോദ്യം ചെയ്യണമെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

ദീലീപിനെ ഇത്രയും ദിവസം പിന്തുണച്ചതിലൂടെ യാതൊരു പ്രസക്തിയുമില്ലാത്ത സംഘടനയാണ് അമ്മയെന്നു തെളിച്ചെന്നും ഈ സംഘടന പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ ഇത്രയും നാള്‍ പിന്തുണച്ച മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാര്‍ എന്നിവര്‍ ജനപ്രതിനിധകളെന്ന സ്ഥാനം രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരള സമൂഹത്തിന് സാധ്യത

കേരള സമൂഹത്തിന് സാധ്യത

ദിലീപ് സിനിമാ ലോകത്തിനു മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടാണ്. ദിലീപിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് പിണറായിക്കല്ലെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി കേസ് വൈകിപ്പിച്ചു

പിണറായി കേസ് വൈകിപ്പിച്ചു

കേസില്‍ ഗൂഢാലോചനയില്ലെന്ന തരത്തിലാണ് പിണറായി ആദ്യം പറഞ്ഞത്. ഇത് കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും കേസന്വേഷണം വൈകാന്‍ ഈ ഇടപെടൽ കാരണമായിട്ടുണ്ടെന്നും ചെന്നിത്തല പറ‍ഞ്ഞു.

ക്രെഡിറ്റ് കേരള പോലീസിന്

ക്രെഡിറ്റ് കേരള പോലീസിന്

കേരളാ പോലീസ് മിടുക്കരാണെന്നും അവര്‍ ഏത് സങ്കീര്‍ണമായ കേസും തെളിയിക്കുമെന്നും ഈ കേസിന്റെ എല്ലാ ക്രെഡിറ്റും പോലീസിന് അവകാശപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

കേരള സമൂഹത്തോട് ചെയ്തത് വലിയ തെറ്റ്

കേരള സമൂഹത്തോട് ചെയ്തത് വലിയ തെറ്റ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിലൂടെ ദിലീപ് കേരള സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ് പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ പോലൊരു നടന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

അമ്മ പിരിച്ചു വിടണം

അമ്മ പിരിച്ചു വിടണം

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ ഉടനടി പിരിച്ചുവിടണം. ഈ സംഘടന ഒരു കാര്യവും കൊണ്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

ജനപ്രതിനിധികൾ രാജിവെക്കണം

ജനപ്രതിനിധികൾ രാജിവെക്കണം

ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+