Get Updates
Get notified of breaking news, exclusive insights, and must-see stories!

വെൽക്കം ടു ആലുവ സബ് ജയിൽ! ദിലീപിനെ കൂവി വിളിച്ച് ജനങ്ങൾ, ആലുവയ്ക്ക് അപമാനമെന്ന് നാട്ടുകാർ

നടനെ കാണാൻ വൻ ജനക്കൂട്ടമാണ് അങ്കമാലി മുതൽ ആലുവ വരെയുള്ള റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ഇനി ആലുവ സബ് ജയിലിൽ. അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നടൻ ദിലീപിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയിൽ നിന്നും രാവിലെ 7.40ഓടെയാണ് ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചത്.

സഹപ്രവർത്തകയായ നടിയ്ക്ക് നേരെ ക്രൂരമായി ലൈംഗികാക്രമണത്തിന് ക്വട്ടേഷൻ നൽകിയ ക്രൂരനായ നടനെ കാണാൻ വൻ ജനക്കൂട്ടമാണ് അങ്കമാലി മുതൽ ആലുവ വരെയുള്ള റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്. നടന്റെ സ്വന്തം നാടായ ആലുവയിലൂടെ കടന്നുപോകുന്നതിനാൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു പോലീസിന്റെ സുരക്ഷ.

കൂവി വിളിച്ച് നാട്ടുകാർ...

കൂവി വിളിച്ച് നാട്ടുകാർ...

അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയിലും പിന്നീട് ആലുവ സബ് ജയിലിലുമെത്തിച്ച നടൻ ദിലീപിനെ കൂവി വിളിച്ചാണ് നാട്ടുകാർ വരവേറ്റത്.

അപമാനമെന്ന് നാട്ടുകാർ...

അപമാനമെന്ന് നാട്ടുകാർ...

ആലുവക്കാരുടെ അഭിമാനമായിരുന്ന നടൻ ദിലീപ് ഇപ്പോൾ ആലുവയുടെ അപമാനമായെന്നാണ് നാട്ടുകാർ പറയുന്നത്.

പോലീസിനും മാധ്യമപ്രവർത്തകർക്കും ജയ് വിളി...

പോലീസിനും മാധ്യമപ്രവർത്തകർക്കും ജയ് വിളി...

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണഘട്ടങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തിയ മാധ്യമപ്രവർത്തകരെയും, കേസ് അന്വേഷിച്ച് നടനെ അറസ്റ്റ് ചെയ്ത പോലീസിനെയും അഭിനന്ദിക്കാനും നാട്ടുകാർ മറന്നില്ല. കേരള പോലീസിനും മാധ്യമപ്രവർത്തകർക്കും അഭിവാദ്യം വിളിച്ചാണ് നാട്ടുകാർ നന്ദി പ്രകടിപ്പിച്ചത്.

പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിലർ...

പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിലർ...

തങ്ങളുടെ അഭിമാനമായിരുന്ന ജനപ്രിയ നടൻ ഇത്തരമൊരു കുറ്റകൃത്യം ചെയ്തു എന്ന ഞെട്ടലിലാണ് നാട്ടുകാരിൽ ചിലർ. ഒരിക്കലും ദിലീപിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിലർ പറഞ്ഞു.

കാവ്യാ മാധവന്റെ വിവാഹവും...

കാവ്യാ മാധവന്റെ വിവാഹവും...

മഞ്ജു വാര്യർ വെറുതെയല്ല ദിലീപുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതെന്നായിരുന്നു ചിലരുടെ പ്രതികരണം. കാവ്യാ മാധവനെ വിവാഹം ചെയ്തതോടെ തന്നെ തങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം നഷ്ടപ്പെട്ടിരുന്നുവെന്നും ചില നാട്ടുകാർ പ്രതികരിച്ചു.

ഇനി ജയിലിൽ...

ഇനി ജയിലിൽ...

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപ് ആലുവ സബ് ജയിലിലെ പ്രത്യേക സെല്ലിലാകും ഇനി ജയിൽവാസം അനുഭവിക്കുക.

സുരക്ഷാകാരണങ്ങളാൽ...

സുരക്ഷാകാരണങ്ങളാൽ...

നടന് നേരെ ജയിലിനുള്ളിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ മറ്റോ ഉണ്ടായേക്കാമെന്ന് കരുതിയാണ് പ്രത്യേക സെല്ലിൽ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+