കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായിട്ടും പോലീസ് ജീപ്പില്‍ ഇരുന്ന് പുഞ്ചിരിച്ച് ദിലീപ്.. ആത്മവിശ്വാസമോ അതോ അഹങ്കാരമോ?

  • By Kishor
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ പ്രമുഖയായ ഒരു നടി ആക്രമിക്കപ്പെട്ട് 5 മാസത്തോളം കഴിയുന്പോഴാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടക്കം മുതല്‍ ദിലീപിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ താനിതിലൊന്നും പ്രതിയല്ല എന്ന മട്ടില്‍ ദിലീപ് തന്നെ അഭിനയിച്ചു തകര്‍ത്തു. ഇപ്പോഴിതാ അറസ്റ്റിലായി പോലീസ് ജീപ്പില്‍ ഇരിക്കുന്പോളും ദിലീപ് പുഞ്ചിരിക്കുകയാണ്. എന്താണ് ഈ പുഞ്ചിരിക്ക് പിന്നില്‍?

ആന്‍റി ക്ലൈമാക്സ്

ആന്‍റി ക്ലൈമാക്സ്

ഇഷ്ടം പോലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ക്ലൈമാക്സ് സീനുകളില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട് ദിലീപ്. എന്നാല്‍ ഇന്ന് ആലുവ പോലീസ് ക്ലബില്‍ നടന്നത് ഏത് ജനപ്രിയ ചിത്രത്തെയും വെല്ലുന്ന ക്ലൈമാക്സാണ്. നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നടന്‍ ദിലീപിനെ പോലീസ് ജീപ്പിന്‍റെ പിന്‍സീറ്റിലാണ് ഇരുത്തിയത്.

ഒട്ടിച്ചുവെച്ച പുഞ്ചിരിയുമായി താരം

ഒട്ടിച്ചുവെച്ച പുഞ്ചിരിയുമായി താരം

പോലീസ് വാഹനമായ സ്കോര്‍പിയോയുടെ പിന്‍ സീറ്റിലായിരുന്നു ദിലീപ്. എന്നാല്‍ പോലീസ് ജീപ്പിന്‍റെ പിന്നില്‍ ഇരുന്ന് ഒട്ടിച്ചുവെച്ച പുഞ്ചിരിയോടെയാണ് ദിലീപ് ജനങ്ങളെ നോക്കിയത്. പുറത്ത് ദിലീപിനെതിരായ ജനരോഷം പ്രകടമായിരുന്നു.

രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നു

രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നു

രാവിലെ മുതല്‍ ദിലീപിനെ പോലീസ് രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഈ വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമായി ഒരുപാട് പേര്‍ ആലുവ പോലീസ് ക്ലബില്‍ തടിച്ചുകൂടിയിരുന്നു. ആറരയോടെയാണ് പോലീസ് വാഹനമായ വെള്ള സ്കോര്‍പിയോ ആലുവ പോലീസ് ക്ലബില്‍ എത്തിയത്.

വി ഐ പിയായ പ്രതി

വി ഐ പിയായ പ്രതി

സ്കോര്‍പിയോയുടെ പിന്‍സീറ്റിലെ വിന്‍ഡോ സീറ്റിനരികിലായിരുന്നു ദിലീപ്. വെള്ളഷര്‍ട്ട് ധരിച്ചായിരുന്നു ദിലീപ് കാറിലിരുന്നത്. കാറിന്റെ ചില്ല് താഴ്ത്തിയതോടെ ദീലിപ് ഒരു ചിരി ഫിറ്റ് ചെയ്തു. ദിലീപിനെയും കൊണ്ട് പോലീസ് വാഹനം അകത്തേക്ക് പോയതും കൂടിനിന്നവര്‍ രോഷം കൊള്ളുകയായിരുന്നു.

English summary
Actress attack case: Actor Dileep arrested live reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X