Get Updates
Get notified of breaking news, exclusive insights, and must-see stories!

നയൻതാരയുടെ വിവാഹത്തിൽ പങ്കെടുത്ത് ദിലീപ്; ചടങ്ങിനെത്തിയത് വമ്പൻ താരനിര

കൊച്ചി; 7 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവനും നടി നയൻതാരയും വിവാഹിതരാവുകയാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് റിസോർട്ടിൽ വെച്ചാണ് ചടങ്ങുകൾ. വൻ താരനിര തന്നെയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നും നടൻ ദിലീപും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

1

അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ഇതിൽ നടൻ ദിലീപിനും ക്ഷണം ലഭിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ദിലീപ് ചടങ്ങിനെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നയൻതാരയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്.

2


സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. മലയാളത്തിലേക്ക് ഏറെ നാളുകൾക്ക് ശേഷം നയൻ തിരിച്ച് വന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. മാത്രമല്ല ദിലീപ് നായകനായ ജീത്തു ജോസഫ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും നയൻതാര അതിഥി വേഷത്തിലെത്തിയിരുന്നു.

3

അതേസമയം സിനിമാ ലോകത്ത് നിന്ന് ആരൊക്കെ ചടങ്ങിൽ പങ്കെടുത്തുവെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ചടങ്ങിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തിയിട്ടുണ്ട്. നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഷാരൂഖ് ഖാനെ കൂടാതെ രജനികാന്ത്, ബോണി കപൂർ,കാർത്തി, മണിരത്നം, ഉദയനിധി സ്റ്റാലിൻ,ശാലിനി അജിത്ത്, കെ എസ് രവികുമാർ, മോഹൻ രാജ, വിജയ് സേതുപതി,വസന്ത് രവി, ശരത് കുമാർ, രാധിക ശരത് കുമാർ, കാർത്തി, വതാരകയും നടിയുമായ ദിവ്യ ദർശിനി തുടങ്ങിവരും ചടങ്ങിനെത്തിയിട്ടുണ്ട്.

4

എന്നാൽ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. മാധ്യമങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനം ഇല്ല. അതിഥികൾക്ക് പോലും ചിത്രങ്ങൾ പകർത്തുന്നതിന് വിലക്കുണ്ട്. വിവാഹ ചിത്രങ്ങൾ ഉച്ചയോടെ പുറത്തുവിടുമെന്നാണ് വിഘ്നേഷ് ശിവൻ അറിയിച്ചത്. വിവാഹ ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ട്. പ്രമുഖ സംവിധായകനായ ഗൗതം മേനോനാണ് സംവിധാനം. വിവാഹ ചടങ്ങിന്റെ സംപ്രേക്ഷണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ്.

5


സിനിമാ മേഖലയിലുള്ള പ്രമുഖർക്കായി മറ്റൊരു ദിവസം സത്കാരവും ഒരുക്കിയിട്ടുണ്ട്. അതിനിടെ വിവാഹത്തോട് അനുബന്ധിച്ച് കുട്ടികളടക്കം തമിഴ്നാട്ടിലെ വൃദ്ധ സദനങ്ങളിലേയും അനാഥമന്ദരിരങ്ങളിലേയും അഗതികളായ 1,18,000 പേർക്ക് ഉച്ഛഭക്ഷണം വിളമ്പുമെന്നാണ് റിപ്പോർട്ട്. ചടങ്ങിനെത്തുന്ന അതിഥികൾക്ക് നൽകാൻ നിരവധി സമ്മാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ദിൽഷയ്ക്കും ലക്ഷ്മിപ്രിയയ്ക്കും വായടിപ്പിച്ച് മറുപടി; ഷോർട്സിൽ കിടലൻ ചിത്രങ്ങളുമായി നിമിഷ..വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+