കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ഭാവി തീരുമാനിക്കുന്നത്; വാദങ്ങൾ ഇങ്ങനെ....പുറത്തേക്കോ അതോ അകത്തു തന്നെയോ?

ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളുമുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് വ്യക്തമായിരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ‌ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. ദിലീപ് അറസ്റ്റിലായി 50ാം ദിവസമാണ് വിധി പറയുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദപ്രതിവാദങ്ങൾ തന്നെ നടന്നിരുന്നു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് കോടതി തള്ളിയിരുന്നു.

ഇതിനു പിന്നാലെ അഭിഭാഷകനെ മാറ്റി പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മൂന്നാം തവണ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ദിലീപിനെതിരെ ഉദ്യോഗസ്ഥ തലത്തിലും
സിനിമയിലും ചില മാധ്യമങ്ങൾക്കിടയിലും ഗൂഢാലോചന നടന്നുവെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതേസമയം തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക്
വ്യക്തമായിരുന്നതായാണ് പ്രോസിക്യൂഷന്റെ വാദം. ഒരു കാരണവശാലും ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് തന്നെയാണ് പ്രോസിക്യൂഷൻ പറയുന്നത്.

169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളും

169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളും

ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളുമുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് വ്യക്തമായിരുന്നതായുംപ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒരേ ടവർ ലൊക്കേഷൻ

ഒരേ ടവർ ലൊക്കേഷൻ

നടിയെ ആക്രമിച്ച പള്‍സർ സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ച് വന്നതായിരുന്നു പ്രോസിക്യൂഷന്റെ ആയുധം. എന്നാല്‍ ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു
വന്നു എന്നല്ലാതെ കണ്ടതിന് തെളിവില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ പറയുന്നു. പിന്നെ എങ്ങനെ ഗൂഢാലോചന ആരോപിക്കുമെന്നും അഭിഭാഷകൻ ചോദിക്കുന്നു.

യുക്തിക്കു നിരക്കാത്തത്

യുക്തിക്കു നിരക്കാത്തത്

ഷൂട്ടിങിനിടെ ആൾക്കൂട്ടത്തിനിടയിൽ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നാണ് അഭിഭാഷകൻറെ വാദം. സ്വന്തം കാരവാൻ ഉള്ളപ്പോള്‍
എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോയെന്നും അഭിഭാഷകൻ ചോദിക്കുന്നു.

എങ്ങനെ സ്വാഭാവികമാകും

എങ്ങനെ സ്വാഭാവികമാകും

പള്‍സർ സുനിയുമായി ഒരിക്കൽപ്പോലും നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്റെ മൊഴിയെന്നും എന്നാൽ ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി
വരുന്നത് എങ്ങനെ സ്വാഭാവികമാവുമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷൻ.

നാലുവര്‍ഷത്തെ ഗൂഢാലോചന

നാലുവര്‍ഷത്തെ ഗൂഢാലോചന

നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച് ദിലീപും സുനിലും തമ്മില്‍ നാലുവര്‍ഷത്തെ ഗൂഢാലോചന നടന്നുവെന്ന വാദവും ദിലീപിന്റെ അഭിഭാഷകൻ എതിർക്കുന്നുണ്ട്.
ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ എന്നാണ് അഭിഭാഷകൻ ചോദിക്കുന്നത്. കൂടാതെ എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോള്‍ ഭാര്യാ
മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്‍പിക്കാന്‍ ആവശ്യപ്പെടുമോയെന്നും ചോദിക്കുന്നുണ്ട്.

നേരിട്ടു ബന്ധപ്പെടുന്നില്ല

നേരിട്ടു ബന്ധപ്പെടുന്നില്ല

പ്രതി സുനിയുമായി ഒരിക്കൽ പോലും നേരിട്ട് ബന്ധപ്പെടാതിരിക്കാൻ ദിലീപ് തുടക്കം മുതൽ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കുന്നുണ്ട്. കാവ്യയുടെ കുടുംബവുമായി
സുനിക്കുള്ള അടുത്ത ബന്ധത്തെ കുറിച്ചും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. കാവ്യയുടെ ഡ്രൈവലറായി സുനിൽ പ്രവർത്തിച്ചിരുന്നതായും ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യ
സുനിക്ക് പണം നൽകിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

യുക്തിക്ക് നിരക്കാത്തത്

യുക്തിക്ക് നിരക്കാത്തത്

പല സിനിമാക്കാരും ഹോട്ടലിൽ ഉണ്ടായിരിക്കെ സുനി ദിലീപിന്റെ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നാണ് ദിലീപിന്റെ
അഭിഭാഷകന്റെ വാദം. ജയിലിൽ വച്ച് സുനി എഴുതിയെന്ന് പറയുന്ന കത്തിന് ആധികാരികതയില്ലെന്നും അഭിഭാഷകൻ. ദിലീപിനെതിരായ ഗൂഢാലോചനയുടെ ഭാഗമായി
തയ്യാറാക്കിയതാണ് ഈ കത്തെന്നും അഭിഭാഷകൻ പറയുന്നു.

രഹസ്യമൊഴികൾ കോടതിയിൽ

രഹസ്യമൊഴികൾ കോടതിയിൽ

ഇതുസംബന്ധിച്ച് പ്രതിഭാഗത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കുന്ന രഹസ്യ മൊഴികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. 15
പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നം ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടതായി തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ടെന്നും
പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

കള്ളന്മാരുടെ കഥയ്ക്ക് പിന്നാലെ

കള്ളന്മാരുടെ കഥയ്ക്ക് പിന്നാലെ

കള്ളന്മാരുണ്ടാക്കുന്ന കഥയ്ക്ക് പിന്നാലെയാണ് പോലീസ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഒന്നരക്കോടി രൂപ പ്രതിഫലം കിട്ടുമെങ്കിൽ പ്രതി ഉടൻ തന്നെ
കൃത്യം നിർവഹിക്കുമായിരുന്നുവെന്നും നാലുവർഷം കാത്തിരിക്കില്ലെന്നും അഭിഭാഷകൻ വാദിക്കുന്നു.

വലിയ നുണയൻ

വലിയ നുണയൻ

ദിലീപിനെ കിങ് ലയർ എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ദിലീപിന്റെ പരാതി ഡിജിപിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ ദിലീപിന്‍റെ പങ്ക് വ്യക്തമാക്കുന്ന
തെളിവുകൾ ലഭിച്ചിരുന്നതായി പ്രോസിക്യൂഷൻ പറയുന്നു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ സുനി ആവർത്തിച്ച് ശ്രമിച്ചിരുന്നതായും പ്രോസിക്യൂഷൻ
വ്യക്തമാക്കുന്നു.

കള്ളത്തരങ്ങൾ മെനയുന്നു

കള്ളത്തരങ്ങൾ മെനയുന്നു

കേസിൽ ദിലീപിനെ കുടുക്കാൻ പോലീസ് കള്ളത്തരങ്ങൾ മെനയുകയാണെന്നാണ് അഭിഭാഷകൻ പറയുന്നത്. അനീഷ് എന്ന പോലീസുകാരന്റെ കഥ ഇത്തരത്തിൽ
കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ. അതേസമയം എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വ്യക്തമാക്കാനാവില്ലെന്ന് അറിയിച്ച പ്രോസിക്യൂഷൻ എല്ലാം കേസ് ഡയറിയിൽ
വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതിയിൽ അറിയിച്ചിട്ടുണ്ട്.

English summary
dileep bail plea court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X