കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജാമ്യം കിട്ടും!! ഇതാണ് കാരണം....കോടതിയില്‍ പ്രോസിക്യൂഷന്‍ ശരിക്കും വിയര്‍ക്കും!!

ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം തുടരും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വാദം തുടരും. ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം കേള്‍ക്കുന്നത്. താരം നേരത്തേ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അഭിഭാഷന്‍ രാംകുമാറിനെ മാറ്റി അഡ്വ ബി രാമന്‍ പിള്ളയെ ദിലീപ് തിരഞ്ഞെടുത്തത്.

ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു. മൂന്നര മണിക്കൂറോളമാണ് വാദം നീണ്ടുനിന്നത്. പ്രോസിക്യൂഷനെ ദുര്‍ബലമാക്കുന്ന വാദങ്ങളാണ് രാമന്‍ പിള്ള കോടതിയില്‍ പറഞ്ഞത്. ഇതു താരത്തിന്റെ ജാമ്യസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇതു തടയാന്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടാവും. ജാമ്യഹര്‍ജിയില്‍ രാമന്‍ പിള്ളയുടെ വാദങ്ങള്‍ ഇങ്ങനെയാണ്.

കണ്ടതിന് തെളിവില്ല, പിന്നെന്ത് ഗൂഡാലോചന ?

കണ്ടതിന് തെളിവില്ല, പിന്നെന്ത് ഗൂഡാലോചന ?

ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ നേരിട്ടു കണ്ടില്ലെങ്കില്‍ എങ്ങനെ ഗൂഡാലോചന ആരോപിക്കുമെന്ന് പ്രതിഭാഗം ചോദിച്ചു.

കാരവനുള്ളപ്പോള്‍ പുറത്തു നിന്ന് ഗൂഡാലോചന

കാരവനുള്ളപ്പോള്‍ പുറത്തു നിന്ന് ഗൂഡാലോചന

ദിലീപിന് സ്വന്തമായി കാരവനുണ്ട്. അതുകൊണ്ടു തന്നെ പുറത്ത് ആള്‍ക്കൂട്ടത്തില്‍ വച്ച് എല്ലാവരും കാണുന്ന തരത്തില്‍ സുനിയുമായി ഗൂഡാലോചന നടത്തുമോയെന്നും പ്രതിഭാഗം ചോദിച്ചു.

ദിലീപിനെ വിളിച്ചിട്ടില്ല

ദിലീപിനെ വിളിച്ചിട്ടില്ല

പോലീസിനു ലഭിച്ച ഒമ്പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലു വര്‍ഷം ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കണ്ടേയെന്നും പ്രതിഭാഗം ചോദിക്കുന്നു.

കള്ളന്റെ കുമ്പസാരം

കള്ളന്റെ കുമ്പസാരം

കേസില്‍ ദീലിപിനെതിരേ സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. നിരവധി കേസുകളിലെ പ്രതിയാണ് സുനി. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണ് ദിലീപിനെ കുരിശിലേറ്റുന്നത്.

ജയിലില്‍ നിന്നുള്ള കത്ത്

ജയിലില്‍ നിന്നുള്ള കത്ത്

ജയിയിലായിരുന്നപ്പോള്‍ സുനി ദിലീപിന് കത്ത് എഴുതിയെന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി തനിക്കു ദിലീപ് വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ ആരോപണം. അങ്ങനെയാണെങ്കില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടക്കില്ലേയെന്നും പ്രതിഭാഗം ചോദിച്ചു.

നടിയുമായി ബന്ധമുള്ളവര്‍

നടിയുമായി ബന്ധമുള്ളവര്‍

കേസിലെ നിലവിലെ സാക്ഷികള്‍ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യമേ തന്നെ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലം സംശയമുണ്ടോയെന്നു പോലും നടിയോട് ചോദിച്ചില്ലെന്നും ഇത് മറ്റൊരെയോ രക്ഷിക്കാനുള്ള ശ്രമമാണെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.

ദിനേന്ദ്ര കശ്യപിനെ മാറ്റി നിര്‍ത്തി

ദിനേന്ദ്ര കശ്യപിനെ മാറ്റി നിര്‍ത്തി

കേസിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ തൊടാന്‍ പോലും അനുവദിക്കാതിരുന്നത് ദുരൂഹമാണെന്നും പ്രതിഭാഗം വാദിച്ചു.

പൊതുജന വികാരം ദിലീപിന് എതിരാക്കി

പൊതുജന വികാരം ദിലീപിന് എതിരാക്കി

അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊതുജന വികാരം ദിലീപിനു എതിരേയാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ബോധപൂര്‍വ്വമുള്ള ശ്രമം നടന്നു. ഭൂമി കൈയറ്റം, ഹവാല എന്നീ ആരോപണങ്ങള്‍ താരത്തിനു നേരേ ഉണ്ടായെങ്കിലും അന്വേഷിച്ചപ്പോള്‍ ഇതില്‍ കഴമ്പില്ലെന്നു തെളിയുകയും ചെയ്തു. ഗൂഡാലോചനയുടെ തെളിവാണ് ഇതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

തിയേറ്റര്‍ ഉടമയും സംവിധായകനും

തിയേറ്റര്‍ ഉടമയും സംവിധായകനും

ദിലീപിനോട് ശത്രുതയുള്ള തിയേറ്റര്‍ ഉടമയും പരസ്യസംവിധായകനായ വ്യക്തിയും ശക്തമായ നീക്കങ്ങള്‍ നടത്താന്‍ കഴിവുള്ളവരാണെന്നും പ്രതിഭാഗം വാദിച്ചു.

 കസ്റ്റഡിയില്‍ വയ്ക്കുന്നത് അന്യായം

കസ്റ്റഡിയില്‍ വയ്ക്കുന്നത് അന്യായം

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. എന്നാല്‍ ഈ കാരണം പറഞ്ഞ് ഇനിയും താരത്തെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ലെന്നും പ്രതിഭാഗം പറഞ്ഞു.

English summary
Dileep's bail petition: Argument will continue today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X