ഒരേ ഒരു ചോദ്യം, എല്ലാം മാറിമറിഞ്ഞു; ദിലീപിന് പുറത്തേക്കുള്ള വഴി അടഞ്ഞതിങ്ങനെ
സമൂഹത്തിൽ സ്വാധീനവും ബന്ധവുമുള്ള ഒരാൾക്ക് ജാമ്യം നൽകിയാൽ എങ്ങനെ കേസിനെ സ്വാധീനിക്കാതിരിക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായി അംഗീകരിച്ച് കൊണ്ടായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയായിരുന്നു ദിലീപിനെ അനുകൂലിക്കുന്നവർ വിചാരിച്ചിരുന്നത്. ആദ്യത്തേതിൽ നിന്ന് ശക്തമായ വാദങ്ങൾ തന്നെയാണ് ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചിരുന്നത്. എന്നാൽ ഒരേ ഒരു ചോദ്യം കൊണ്ട് പ്രോസിക്യൂഷൻ ദിലീപിന്റെ അഭിഭാഷകനായ രാമപിള്ളയുടെ വാദങ്ങളെ പൊളിച്ചടുക്കുകയായിരുന്നു.

ഒരേ ഒരു ചോദ്യം
ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ പൊളിച്ചടുക്കിയത് ഒരേ ഒരു ചോദ്യത്തിലൂടെയായിരുന്നു. സമൂഹത്തിൽ സ്വാധീനവും ബന്ധവുമുള്ള ഒരാൾക്ക് ജാമ്യം നൽകിയാൽ എങ്ങനെ കേസിനെ സ്വാധീനിക്കാതിരിക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.

ദിലീപിന്റെ അഭിഭാഷകന്റെ വാദം
ജനപ്രിയ നായകൻ, നിർമ്മാതാവ്, വിതരണക്കാരൻ, തിയേറ്റർ ഉടമ സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ നടൻ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാളാണ് ദിലീപെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്.

പ്രോസിക്യൂഷൻ വാദങ്ങൾക്ക് അംഗീകാരം
പ്രോസിക്യൂഷൻ വാദങ്ങൾ ശരിവച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ഇതോടെ രാമൻ പിള്ളയുടെ വാദങ്ങൾ അപ്രസക്തമായി.

പ്രതീക്ഷയോടെ
ദിലീപിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായരുന്നു ദിലീപിനെ പിന്തുണയ്ക്കുന്നവരും ആരാധകരും. ദിലീപിനെതിരായ തെളിവുകൾ ദുർബലമാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നത്. അതിനാൽ ദിലീപിന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

ബെഹ്റയ്ക്കെതിരെ
പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ആരോപണം ഉണ്ടായിരുന്നു. സുനിയുടെ കത്ത് ലഭിച്ചപ്പോൾ തന്നെ ബെഹ്റയ്ക്ക് വാട്സ് ആപ്പ് വഴി നൽകിയെന്നായിരുന്നു ആരോപണം. ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് വിവരം.

സന്ധ്യയും മഞ്ജുവും തമ്മിൽ
കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്കെതിരായ ആരോപണങ്ങളിലൂടെ അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കാൻ ദിലീപിന്റെ അഭിഭാഷകൻ ശ്രമിച്ചിരുന്നു. നടി മഞ്ജു വാര്യരുമായി സന്ധ്യയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നായിരുന്നു ആരോപണം. കൂടാതെ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത് സന്ധ്യ റെക്കോർഡ് ചെയ്തിരുന്നില്ലെന്നും ദിലീപിന്റെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

മറികടന്ന് പ്രോസിക്യൂഷൻ
പോലീസിനെതിരായ ആരോപണങ്ങളെ മറികടക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞത് ദിലീപിന് തിരിച്ചടിയായി. ദിലീപിനെതിരായ രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചതും കോടതി അംഗീകരിച്ചു. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications