കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ജാമ്യം സർക്കാരിന്റെ ഒത്തുകളി! ജിഷ്ണു കേസ് അട്ടിമറിച്ച അതേ അഭിഭാഷകൻ! ഗുരുതര ആരോപണങ്ങൾ...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമെന്ന് ആരോപണം. ആർഎംപി ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി എൻ വേണുവാണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ചത്.

വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കും! പിന്നാലെ അറഫാസ് 'ഓപ്പറേഷൻ' തുടങ്ങും! ഫ്രീക്കൻ പിടിയിലായി...വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കും! പിന്നാലെ അറഫാസ് 'ഓപ്പറേഷൻ' തുടങ്ങും! ഫ്രീക്കൻ പിടിയിലായി...

ജനപ്രിയന്റെ ഓരോ ചുവടും പോലീസിനെ വെട്ടിലാക്കും? ഇനി പോലീസ് ശരിക്കും വിയർക്കും... താരത്തിന്റെ നീക്കംജനപ്രിയന്റെ ഓരോ ചുവടും പോലീസിനെ വെട്ടിലാക്കും? ഇനി പോലീസ് ശരിക്കും വിയർക്കും... താരത്തിന്റെ നീക്കം

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത ബോദ്ധ്യപ്പെടുത്താതെ അന്വേഷണം പൂർത്തിയായെന്ന് ധരിപ്പിക്കുക വഴി ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ സർക്കാർ പ്രോസിക്യൂട്ടർക്കെതിരെയും എൻ വേണു ആരോപണമുന്നയിച്ചിട്ടുണ്ട്.

ആരോപണം...

ആരോപണം...

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എൻ വേണു ഉന്നയിച്ചിരിക്കുന്നത്.

അട്ടിമറിച്ചെന്ന്...

അട്ടിമറിച്ചെന്ന്...

നടിയെ ആക്രമിച്ച കേസിലെ അതേ പ്രോസിക്യൂട്ടർ തന്നെയാണ് ജിഷ്ണു പ്രണോയ് കേസിലും കോളേജ് മാനേജ്മെന്റിനൊപ്പം നിന്ന് കേസ് അട്ടിമറിച്ചത്.

അന്നു പറഞ്ഞത്...

അന്നു പറഞ്ഞത്...

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സ്വാധീനമായേ പ്രോസിക്യൂഷൻ നടപടിയെ കാണാൻ കഴിയുകയുള്ളു.

സമൂഹം മുന്നോട്ട് വരണം...

സമൂഹം മുന്നോട്ട് വരണം...

ദിലീപിന്റെ ജാമ്യം കേരളീയ സ്ത്രീ സമൂഹത്തിനേറ്റ കനത്ത ആഘാതമാണെന്നും, സർക്കാരിന്റെ ഒത്തുകളിക്കെതിരെ പൊതുസമൂഹം മുന്നോട്ടുവരണമെന്നും എൻ വേണു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സാഹചര്യമുണ്ടാക്കി...

സാഹചര്യമുണ്ടാക്കി...

പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത ബോദ്ധ്യപ്പെടുത്താതെ അന്വേഷണം പൂർത്തിയായെന്ന് ധരിപ്പിക്കുക വഴി ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കിയെന്നാണ് എൻ വേണുവിന്റെ പ്രധാന ആരോപണം.

ജാമ്യം....

ജാമ്യം....

നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാം തവണ സമർപ്പിച്ച ജാമ്യഹർജിയിലാണ് അദ്ദേഹത്തിന് അനുകുല വിധി ലഭിച്ചത്.

 ജസ്റ്റിസ് സുനിൽ തോമസ്...

ജസ്റ്റിസ് സുനിൽ തോമസ്...

ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് സുനിൽ തോമസാണ് ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്.

English summary
dileep bail; rmp against state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X