കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി മൊഴിമാറ്റം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21ന് പരിഗണിക്കും

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 21ന് പരിഗണിക്കും. മാപ്പ് സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ മറ്റു സാക്ഷികളെ മൊഴി മാറ്റാനും പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

04

കേസില്‍ മാപ്പ് സാക്ഷിയായ വിപിന്‍ ലാല്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് വിയ്യൂര്‍ ജയിലില്‍ നിന്ന് എങ്ങനെ പുറത്തിറങ്ങി എന്നത് സംബന്ധിച്ച വാദമാണ് ഇന്ന് പ്രധാനമായും കോടതിയില്‍ നടന്നത്. ഇക്കാര്യത്തില്‍ കോടതി നാളെ വിധി പറയും. ജയില്‍ അധികൃതര്‍ പ്രതികരണം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, കേസിലെ മറ്റു പ്രതികളായ മണികണ്ഠന്‍, സുനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ സഞ്ചരിക്കവെ നടിയെ ആക്രമിച്ചതാണ് കേസ്. ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്ന ആരോപണം ഉയര്‍ന്നത്. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. കര്‍ശന വ്യവസ്ഥയാണ് ജാമ്യം നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കരുത് എന്നത് പ്രധാന വ്യവസ്ഥയായിരുന്നു. ഇത് ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കും. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യും.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep

English summary
Dileep Bail Should be cancelled; plea will consider January 21 by Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X