Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...

താരത്തിന് ജാമ്യം ലഭിക്കുകയാണെങ്കിൽ ആലുവയിൽ ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ജനപ്രിയ നടന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഫാൻസ് കടുത്ത നിരാശയിൽ. അഡ്വക്കേറ്റ് രാംകുമാറിൽ നിന്ന് അഡ്വക്കേറ്റ് ബി രാമൻപിള്ള വക്കാലത്ത് ഏറ്റെടുത്തതോടെ ദിലീപേട്ടന് ജാമ്യം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ദിലീപ് ഫാൻസുകാർ.

എന്നാൽ, പ്രോസിക്യൂഷൻ വാദം അംഗീകരിച്ച ഹൈക്കോടതി, നടന് ജാമ്യം നൽകാനാകില്ലെന്ന് വിധിച്ചതോടെ കടുത്ത ദിലീപ് ആരാധകർ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി. താരത്തിന് ജാമ്യം ലഭിക്കുകയാണെങ്കിൽ ആലുവയിൽ ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ച് വിധി പ്രസ്താവിച്ചത്. ദിലീപ് ആരാധകരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനിൽ ജാമ്യം ലഭിച്ചില്ലെന്ന പോസ്റ്റിന് താഴെ പ്രതിഷേധമറിയിച്ചുള്ള കമന്റുകളും നിറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയും...

ഹൈക്കോടതിയും...

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദവും പൂർണ്ണമായും അംഗീകരിച്ചു.

ജാമ്യം അനുവദിച്ചില്ല...

ജാമ്യം അനുവദിച്ചില്ല...

പ്രോസിക്യൂഷൻ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ച ഹൈക്കോടതി, ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളെല്ലാം അപ്പാടെ തള്ളിയാണ് ജാമ്യം അനുവദിക്കാനാകില്ലെന്ന വിധി പ്രസ്താവിച്ചത്.

ആരാധകർ നിരാശയിൽ...

ആരാധകർ നിരാശയിൽ...

ജനപ്രിയ നടന് ജാമ്യമില്ലെന്ന് അറിഞ്ഞതോടെ താരത്തിന്റെ ആരാധകർ കടുത്ത നിരാശയിലാണ്. ജാമ്യം ലഭിക്കാതായതോടെ തങ്ങളുടെ ദിലീപേട്ടൻ ഇനിയും അഴിക്കുള്ളിൽ കഴിയേണ്ടി വരുമെന്നതാണ് ആരാധകരെ തളർത്തുന്നത്.

ശുഭപ്രതീക്ഷയിലെന്ന്...

ശുഭപ്രതീക്ഷയിലെന്ന്...

കഴിഞ്ഞദിവസം വരെ താരത്തിന് ജാമ്യം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ആരാധകർ. ആരാധകരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനിൽ കഴിഞ്ഞ ദിവസം രാത്രി ജാമ്യം ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

സ്വീകരണവും...

സ്വീകരണവും...

താരത്തിന് ചൊവ്വാഴ്ച ജാമ്യം ലഭിക്കുകയാണെങ്കിൽ ഗംഭീര സ്വീകരണം നൽകാനായിരുന്നു ചില ഫാൻസുകാർ പദ്ധതിയിട്ടിരുന്നത്.

റോഡ് ഷോയും...

റോഡ് ഷോയും...

ദിലീപിന് ജാമ്യം ലഭിക്കുകയാണെങ്കിൽ, ആലുവ സബ് ജയിൽ മുതൽ ദിലീപിന്റെ വീട് വരെ താരവുമായി റോഡ് ഷോ നടത്താനായിരുന്നു ഫാൻസുകാർ തീരുമാനിച്ചിരുന്നത്.

പിആർ ഏജൻസികളും...

പിആർ ഏജൻസികളും...

നടിയെ ആക്രമിച്ച കേസിൽ താരത്തിന് ജാമ്യം ലഭിക്കുകയാണെങ്കിൽ പിആർ ഏജൻസികളുമായി ചേർന്ന് സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികൾ നടത്താനും ഫാൻസുകാർ പദ്ധതിയിട്ടിരുന്നു.

നിരാശ...

നിരാശ...

എന്നാൽ താരത്തിന് ജാമ്യം ലഭിച്ചില്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ നിരാശയിലായി. ജാമ്യം കിട്ടിയില്ലെന്ന ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ആരാധകർ അവരുടെ നിരാശയും പ്രതിഷേധവും പങ്കുവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+