ദിലീപിന്റെ ലക്ഷ്യം ഇത്...! നടന്നാൽ മലയാള സിനിമ കാൽക്കീഴിൽ..! സ്ഥിരം നായികമാരുടെ പങ്ക് !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ വളര്‍ച്ച കൊണ്ടും കൊടുത്തും ഉള്ളതായിരുന്നു. ദിലീപിന്റെ അനിഷ്ടം ഏറ്റുവാങ്ങിയത് മൂലം സിനിമയിലെ കരിയര്‍ തന്നെ അവസാനിച്ചുപോയ സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളുമുണ്ട്. ആക്രമണത്തിന് ഇരയായ നടി തന്നെ ദിലീപിന്റെ ശത്രുവായത് മൂലം മലയാളത്തില്‍ അവസരങ്ങള്‍ ഏറെ നഷ്ടപ്പെട്ട വ്യക്തിയാണ്. ദിലീപെന്ന കൗശലക്കാരന്‍ സിനിമാ രംഗത്ത് പയററിയ തന്ത്രങ്ങള്‍ പലതാണ്. സംഘടനകള്‍ വളര്‍ത്തിയും പിളര്‍ത്തിയും അതിശക്തനാവാനുള്ള ദിലീപിന്റെ വളര്‍ച്ചയ്ക്കാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്.

ദിലീപിനെ അമ്മായിഅമ്മയും പുറത്താക്കും ! കാവ്യ ഉപേക്ഷിക്കുമെന്ന് അമ്മയ്ക്ക് പ്രതീക്ഷ! ശവത്തീ കുത്തല്ലേ

മലയാളത്തിലെ ആധിപത്യം

മലയാളത്തിലെ ആധിപത്യം

നടന്‍ എന്ന നിലയില്‍ മാത്രമല്ല മലയാള സിനിമയില്‍ ദിലീപ് ഇടം ഉറപ്പിച്ചത്. നിര്‍മ്മാതാവായും വിതരണക്കാരനായും തീയറ്റര്‍ ഉടമയായും സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാനായിരുന്നു ദിലീപിന്റെ എക്കാലത്തെയും ശ്രമം

വളർത്തിയും പിളർത്തിയും

വളർത്തിയും പിളർത്തിയും

വിനയനും തിലകനും അടക്കമുള്ള പ്രമുഖര്‍ മുതല്‍ ചെറുകിടക്കാരും ദിലീപിന്റെ വൈരാഗ്യബുദ്ധിയുടെ ചൂടറിഞ്ഞവരാണ്. 2009ലെ ഒരു അര്‍ധരാത്രിയിലാണ് ദിലീപ് മാക്ട പിളര്‍ത്തിയത്. വിനയനോടുള്ള പകയായിരുന്നു കാരണം.

വിനയനുമായി ശത്രുത

വിനയനുമായി ശത്രുത

ദിലീപും തുളസീദാസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിനയന്‍ ദിലീപിന് എതിരായി നിന്നു എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം. മാക്ട പിളര്‍ത്തി പുതിയ സംഘടന പിറന്നു.

സിനിമയിലെ നേതാവാകാൻ

സിനിമയിലെ നേതാവാകാൻ

ലിബര്‍ട്ടി ബഷീറിനെ ഒതുക്കിയ തീയറ്റര്‍ സമരത്തിന് ശേഷം ഫിയോക് എന്ന സ്വന്തം സംഘടനയും ദിലീപുണ്ടാക്കി. മലയാള സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനായിരുന്നു പഴയ ഗോപാലകൃഷ്ണന് താല്‍പര്യം.

മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖല

മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖല

ദിലീപിന്റെ തീയറ്റര്‍ സംരഭം തുടങ്ങിയിട്ട് വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടയില്‍ തന്നെ മുഴുവന്‍ തിയറ്റര്‍ സംഘടനകളേയും തന്റെ വരുതിയിലാക്കാനായി. കേരളത്തില്‍ ഉടനീളം മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖല ആയിരുന്നു ലക്ഷ്യം.

ലക്ഷ്യം കണ്ടില്ല

ലക്ഷ്യം കണ്ടില്ല

ജനപ്രിയന്റെ ഈ ഉദ്ദേശം ലക്ഷ്യം കണ്ടിരുന്നു എങ്കില്‍ മലയാളത്തില്‍ ദിലീപ് ആകുമായിരുന്നു അവസാന വാക്ക്. ആരുടെ സിനിമ വെളിച്ചം കാണണമെന്നും ആരുടേത് പെട്ടിയിലിരിക്കണം എന്നും ദിലീപിന് തീരുമാനിക്കാന്‍ സാധിക്കുമായിരുന്നു.

ജനപ്രിയനെ ഭയം

ജനപ്രിയനെ ഭയം

ദിലീപിന്റെ സ്വാധീനശക്തിക്ക് വഴങ്ങേണ്ടി വന്നവരാണ് സാങ്കേതിക രംഗത്തുള്ളവരടക്കമുള്ള മലയാള സിനിമാക്കാര്‍. ആരെയും ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള താരത്തെ എല്ലാവരും ഭയന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മ എടുത്ത നിലപാടിന്റെ പോലും പിന്നില്‍ അതായിരുന്നു.

നടിമാർ പങ്കാളികൾ

നടിമാർ പങ്കാളികൾ

തന്റെ ബിസിനസ് സംരഭങ്ങളിലും ദിലീപ് സിനിമാ സുഹൃത്തുക്കളെ കൂടെ നിര്‍ത്തി. ദിലീപ് ചിത്രങ്ങളിലെ സ്ഥിരം നായികമാര്‍ക്ക് നടന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പങ്കുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Dileep was aimed to become an unquestioned leader in Malayalam Film industry
Please Wait while comments are loading...