നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി ദിലീപ് രമ്യാ നമ്പീശനെ വിളിച്ചു? പാതിരാത്രി വരെ ഫോണില്‍.. ദുരൂഹം!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന്റെ ജാമ്യഹര്‍ജി നാലാമതും കോടതി തള്ളിയത് ഒന്നും കാണാതെയല്ല. ദിലീപിനെതിരെ ശക്തമായ പുതിയ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് നടത്തിയ ചില നീക്കങ്ങളാണ് ജാമ്യം തടയാന്‍ പോലീസ് കോടതിയില്‍ ഉപയോഗിച്ചത്. നടി രമ്യാ നമ്പീശനെ അന്ന് രാത്രി ദിലീപ് വിളിച്ചത് എന്തിനാണ്?

നടിയുടെ നഗ്നദൃശ്യം പകർത്തലല്ല, കൂട്ടബലാത്സംഗം തന്നെ! ദിലീപിനെ പൊളിച്ചടുക്കി കോടതിയിൽ തകർപ്പൻ നീക്കം!

കാവ്യയ്ക്ക് കണ്ണീർ തന്നെ..മരവിച്ച് പത്മസരോവരം.. മഞ്ജുവിനും ശ്രീകുമാറിനും ബഷീറിനും ആശ്വാസം!

രമ്യയുടെ വീട്ടിലേക്ക് വരുംവഴി

രമ്യയുടെ വീട്ടിലേക്ക് വരുംവഴി

സിനിമാ സംബന്ധമായ ജോലികള്‍ കഴിഞ്ഞ് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങുന്ന വഴിയിലാണ് നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നത്. നടി അന്ന് എറണാകുളത്തെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരികയായിരുന്നു.

ആ ഫോൺ വിളി

ആ ഫോൺ വിളി

അന്ന് രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ വിളിച്ചത് സംശയാസ്പദമാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. രാത്രി 10 മണിയോട് കൂടിയാണ് ദിലീപിന്റെ ഫോണ്‍ കോള്‍ വന്നത്. ലാന്‍ഡ് ഫോണില്‍ നിന്നായിരുന്നു വിളി.

വിളിച്ചത് വെറുതെ അല്ല

വിളിച്ചത് വെറുതെ അല്ല

ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് അന്ന് രാത്രി ദിലീപ് വിളിച്ചത് വെറുതെ അല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ വിളിയുടെ വിവരങ്ങള്‍ ലഭിച്ചത്.

പാതിരാത്രി വരെ ഫോണിൽ

പാതിരാത്രി വരെ ഫോണിൽ

നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് പനി ആയതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു എന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞിരുന്നത്. പക്ഷേ അന്ന് രാത്രി 12.30 വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് വാദിക്കുന്നത്.

പലരേയും ബന്ധപ്പെട്ടുവെന്ന്

പലരേയും ബന്ധപ്പെട്ടുവെന്ന്

അന്ന് രാത്രി മാത്രമല്ല, പിറ്റേന്ന് പുലര്‍ച്ചെ 2.30 വരെയും ദിലീപ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ വഴി ഈ ദിവസങ്ങളില്‍ നിരവധി പേരുമായി ദിലീപ് ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആര്, എന്തിന്?

ആര്, എന്തിന്?

ദിലീപിന്റെ വീട്ടിലെ ലാന്‍ഡ്‌ലൈനില്‍ നിന്നും പോയ ആ കോള്‍ ദിലീപാണോ ചെയ്തത് എന്നതിനോ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്നതിനോ കൃത്യമായ മറുപടി പോലീസിന് താരത്തില്‍ നിന്നും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഇത് സംശയാസ്പദമാണെന്ന് പോലീസ് പറയുന്നു.

അത് സ്വാഭാവികം മാത്രം

അത് സ്വാഭാവികം മാത്രം

അതേസമയം നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ദിലീപ് രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വിളിച്ചതെന്ന് പ്രതിഭാഗം പറയുന്നു. ആ ഫോണ്‍വിളിയില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

സുനി അന്ന് പറഞ്ഞത്

സുനി അന്ന് പറഞ്ഞത്

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പള്‍സര്‍ സുനി പറഞ്ഞത് ക്വട്ടേഷന്‍ നല്‍കിയ ആള്‍ വിളിക്കും എന്നായിരുന്നു. ദിലീപിന്റെ ആ ഫോണ്‍വിളിയും പള്‍സര്‍ സുനിയുടെ വാക്കുകളുമായി ബന്ധമുണ്ടെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

അറിഞ്ഞത് പിറ്റേന്നെന്ന്

അറിഞ്ഞത് പിറ്റേന്നെന്ന്

നടി ആക്രമിക്കപ്പെട്ട വിവരം സംഭവം നടന്നതിന്റെ പിറ്റേദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞത് എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞിരുന്നു. വെറും 13 സെക്കന്റ് മാത്രമായിരുന്നു ആ ഫോണ്‍വിളി.

cmsvideo
Dileep Faces Marathon Questioning, What Exactly Happened? | Oneindia Malayalam
സംശയം വെറുതെ അല്ല

സംശയം വെറുതെ അല്ല

ദിലീപ് അപ്പോള്‍ മാത്രമാണ് വിവരം അറിയുന്നത് എങ്കില്‍ തീര്‍ച്ചയായും ആ ഫോണ്‍ കോളിന്റെ ദൈര്‍ഘ്യം ഇത്ര ചെറുതാകുമായിരുന്നില്ല എന്ന് പോലീസ് പറയുന്നു. ഈ വാദവും ദിലീപിനെതിരെ സംശയം ബലപ്പെടാനുള്ള കാരണമായിരുന്നു.

English summary
Police arguments against Dileep in Court related to his phone call to Remya Nambeesan
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്