Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് ആശ്വസിക്കാനായിട്ടില്ല,മാർട്ടിൻ ഫോണ്‍ ബാത്ത്റൂമിലിട്ട് ഫ്ലഷ് ചെയ്തത് എന്തിനാണ്'; അഡ്വ ടിബി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ മാർട്ടിൻ ആൻ്റണിയുടെ വീഡിയോ ജനങ്ങളാരും വിശ്വസിക്കില്ലെന്ന് അഡ്വ ടിബി മിനി. മാർട്ടിൻ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയതാണ്. ദിലീപ് പക്ഷത്ത് നിൽക്കുന്നവരും മാർട്ടിനെ വിശ്വസിക്കുന്നവരും മാത്രമേ അയാൾ പറഞ്ഞതൊക്കെ വിശ്വസിക്കുകയുള്ളൂവെന്നും ടിബി മിനി പറഞ്ഞു. സെല്ലുലോയിഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

' ഞാൻ തോറ്റിട്ടില്ല, അതിജീവിതയും തോറ്റിട്ടില്ല. കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ പരിപൂർണമായും കുറ്റവാളിയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയാം, അല്ലാതെയും അറിയാം. ദിലീപിന്റെ പക്ഷത്ത് നിൽക്കുന്ന കുറച്ച് ആൾക്കാർ അയാൾ പറയുന്നത് വിശ്വസിക്കും. അല്ലെങ്കിൽ മാർട്ടിന്റെ പക്ഷത്ത് നിൽക്കുന്നവർ വിശ്വസിക്കും. മാർട്ടിൻ ഒരു പെൺകുട്ടിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോയ ഡ്രൈവർ ആണ്. അയാൾ അല്ലേ സുരക്ഷിതമായി അവരെ കൊണ്ടുവിടേണ്ടത്. സുരക്ഷിതമായി ആ കുട്ടിയെ ലാൽ പറഞ്ഞ സ്ഥലത്തേക്ക് എത്തിക്കേണ്ട ജോലിയല്ലേ മാർട്ടിന് ഉള്ളത്. മാർട്ടിൻ എന്തിനാണ് മെമ്മറി കാർഡ് നശിപ്പിച്ച്, ഫോൺ നശിപ്പിച്ച് ബാത്റൂമിലിട്ട് ആ സമയത്ത് ഫ്ലഷ് ചെയ്തു കളഞ്ഞത്.

dileeptbmini2-17

ഈ കേസിൽ ആറ് പ്രതികളെ ശിക്ഷിച്ചു, നാല് പ്രതികളെ വെറുതെ വിട്ടിട്ടുള്ളൂ. നിയമ സംവിധാനത്തിൽ ഇന്നിപ്പോ ഒരു ജഡ്ജിക്ക് ആ തെളിവ് പോരാ എന്ന് തോന്നിയാലും ഹൈക്കോടതിയിൽ എത്തുമ്പോൾ ആ ജഡ്ജിക്ക് തോന്നാം ഈ തെളിവ് മതി എന്ന് അപ്പോൾ ശിക്ഷിക്കും. ഇപ്പോൾ ശിക്ഷിച്ചില്ല എന്ന് കരുതി അഹങ്കരിക്കണ്ട. അല്ല ആരും അഹങ്കരിക്കേണ്ട. ദിലീപിന് ആശ്വസിക്കാനായിട്ടില്ല. സുപ്രീം കോടതി വരെ ഇല്ലേ. സുപ്രീം കോടതി വീണ്ടും ഫർദർ ഇൻവെസ്റ്റിഗേഷൻ നടത്താൻ പറഞ്ഞാലോ. നീതി കിട്ടുന്നത് വരെ നിയമപോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം.

ഇത്തരം തെറ്റ് ചെയ്ത ആളുകൾക്ക് നിയമത്തിന്റെ കുരുക്കിൽ നിന്ന് വേണമെങ്കിൽ പോരാം, പക്ഷേ ജനങ്ങളുടെ കുരുക്കിൽ നിന്ന് പോരാൻ പറ്റ പറ്റത്തില്ല. ദിലീപിൻ്റെ മുഖത്ത് നല്ലോണം സൂക്ഷിച്ചു നോക്കിയാൽ കുറ്റബോധം ആ മുഖത്ത് കാണാം. എനിക്ക് ദിലീപിനോട് ഒരു വൈരാഗ്യവുമില്ല. ദിലീപിനെ കൊല്ലണമെന്നോ ദിലീപിന് ശിക്ഷ കിട്ടണെന്നോ ഒന്നും ഇല്ല, ദിലീപിനെ ഞാൻ കണ്ടിട്ടേ ഇല്ലാത്ത ഒരാളാണ്. ഒരു ദിവസം മാത്രം കോടതിയിൽ വന്നപ്പോൾ മാത്രമാണ് കണ്ടത്. ഞാൻ കണ്ട പഴയദിലീപിന്റെ മുഖമേ അല്ല ഇപ്പോൾ. ദിലീപിനെ നെ സംബന്ധിച്ച് ആ കുറ്റബോധം അയാളുടെ മുഖത്തുണ്ട്. അയാൾ ഭയങ്കര വിശ്വാസിയാണ് . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ നിയമ സംവിധാനത്തിൽ ചില പ്രശ്നങ്ങളുണ്ട് സംശയാതീതമായി തെളിയണം .പ്രത്യേകിച്ച് ഗൂഢാലോചന. സംശയാതീതമായി തെളിയണം. ചിലപ്പോ ചെറിയ ലൂപ്പ് ഹോൾസിൽ രക്ഷപ്പെട്ടു പോകും .ജഗതി ശ്രീകുമാർ ഇത്തരം കേസിൽ പെട്ടു. അയാൾ രക്ഷപ്പെട്ടു. ഇപ്പോൾ അളുടെ അവസ്ഥ എന്താണ്. പ്രകൃതി എന്ന് പറഞ്ഞ സത്യമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+