കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യ മാധവന്‍ കോടതിയിലെത്തും; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമാകുന്നു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിവിസ്താരം ഇന്ന് മുതല്‍ പുനരാരംഭിക്കും. പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് വിചാരണ നിലച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് കേസില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നത്. കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ഈ മാസം 28ന് കോടതി വിസ്തരിക്കും. സംവിധായകന്‍ നാദിര്‍ഷയെ അടുത്ത മാസം രണ്ടിനാണ് വിസ്തരിക്കുക.

കേസിലെ പ്രതിയും മാപ്പ് സാക്ഷിയുമായ വിപിന്‍ലാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് ഇയാളെ മോചിപ്പിച്ചതെന്ന് ആരോപണമുണ്ട്. വിപിന്‍ ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെയാണ് ഇന്ന് കോടതിയില്‍ വിസ്തരിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരാണ് വിപിന്‍ലാല്‍

ആരാണ് വിപിന്‍ലാല്‍

ചങ്ങനാശേരി സ്വദേശിയാണ് വിപിന്‍ലാല്‍. ബന്ധുവിന്റെ കാസര്‍കോട്ടെ വീട്ടിലാണ് താമസം. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധം വരുന്നത്. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പത്താം പ്രതിയാക്കി. വൈകാതെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.

എങ്ങനെ ജയില്‍ മോചിതനായി

എങ്ങനെ ജയില്‍ മോചിതനായി

നേരത്തെ അറസ്റ്റിലായ കേസില്‍ ജാമ്യം ലഭിച്ചതോടെ വിപിന്‍ ലാല്‍ ജയില്‍ മോചിതനാക്കുകയായിരുന്നു. എന്നാല്‍ മപ്പ് സാക്ഷി വിചാരണ പൂര്‍ത്തിയാകും മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് കേസിലെ മറ്റു പ്രതികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്നാണ് വിപിന്‍ ലാലിനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ

വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അതേസമയം, വിപിന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

കോടതി അംഗീകരിച്ചാല്‍

കോടതി അംഗീകരിച്ചാല്‍

സാക്ഷികളെ സ്വാധീനിക്കരുത് എന്ന വ്യവസ്ഥയാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. ഇത് ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കും. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അതേസമയം, കേസിലെ മറ്റു പ്രതികളായ മണികണ്ഠന്‍, സുനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേരളക്കര ഞെട്ടിയ സംഭവം

കേരളക്കര ഞെട്ടിയ സംഭവം

2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ നടിയെ ആക്രമിച്ചതാണ് കേസ്. ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നത്. ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്നായിരുന്നു ആരോപണം. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.

കൂറുമാറ്റ വിവാദങ്ങള്‍

കൂറുമാറ്റ വിവാദങ്ങള്‍

കേസില്‍ സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കൂറുമാറിയിരുന്നു. നടി ഭാമ, ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരുള്‍പ്പെടെയുള്ളവരാണ് മൊഴി മാറ്റിയത്. ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് കോടതി നടപടിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ രാജിവച്ചതും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതും. ഇനി വിചാരണ വേഗത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep

English summary
Dileep case: Actress Kavya Madhavan cross examine to be held on January 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X