Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൃശ്യങ്ങളുടെ ബിറ്റ് അന്വേഷിക്കുന്ന ഞരമ്പുരോഗികളുള്ള സമൂഹത്തിന്റെ ഭാഗമായിപ്പോയല്ലോ കോടതി';പ്രകാശ് ബാരെ

കൊച്ചി; എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് സംവിധായകൻ പ്രകാശ് ബാരെ.
കോടതിയുടെ കൈകളിൽ പോലും ദൃശ്യങ്ങൾ സുരക്ഷിതമല്ല എന്നറിയുമ്പോൾ സങ്കടം തോന്നുന്നുവെന്ന് സംവിധായകൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറുകയെന്നാൽ എന്താണെന്നും അദ്ദേഹം വിശദീകരിച്ചു. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു ദൃശ്യങ്ങൾ ചോർന്നതായി കണ്ടെത്തിയത്.

 നീതിക്കായി പോയിടത്ത് നിന്ന് അനീതി

പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്- കോടതിയുടെ കൈകളിൽ പോലും ദൃശ്യങ്ങൾ സുരക്ഷിതമല്ല എന്നറിയുമ്പോൾ സങ്കടം തോന്നുന്നുവെന്ന് സംവിധായകൻ പ്രകാശ് ബാരെ. നീതി കിട്ടുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാൽ നീതി തേടി പോയിടത്ത് നിന്ന് അനീതി കിട്ടുക എന്നത് എത്രത്തോളം സങ്കടകരമാണ്. ഇവിടെയുള്ള ഞരമ്പ് രോഗികൾ മുഴുവൻ ബിറ്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്.

 പ്രതികൾ കൈക്കലാക്കി

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ കോപ്പി പ്രതി കൈക്കലാക്കുന്നു. വിദേശത്ത് കഴിയുന്ന പലരുടേയും കൈകളിൽ ഈ ദൃശ്യങ്ങൾ ഉണ്ടെന്ന് പറയുന്നു. ഇത് കുടുംബ സദസിൽ ഇരുന്ന് ഈ വീഡിയോ ദൃശ്യങ്ങൾ പ്രതിയും കൂട്ടരും കണ്ടു എന്ന് പറയുന്നു. കോടതിയിൽ വിശ്വസിച്ച് ദൃശ്യങ്ങൾ ഏൽപ്പിച്ചവർക്ക് അവിടുന്നും ദൃശ്യങ്ങൾ ലീക്കായി എന്നതും എത്രമാത്രം സങ്കടകരമാണ്.

 കൂറുമാറ്റാനുള്ള ശ്രമം

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ നടന്നത് തനിക്ക് വ്യക്തിപരമായി അറിയാം. ആരൊക്കെയാണ് അതിന് ശ്രമിച്ചതെന്നും അവരുടെ പേരുകൾ വരേയും തനിക്ക് പറയാൻ സാധിക്കും. ദിലീപ് പറഞ്ഞിട്ടാണോ അവർ അത് ചെയ്തതെന്ന് തനിക്ക് അറിയില്ലേങ്കിലും കൂറുമാറ്റാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പ്രകാശ് ബാരെ പറഞ്ഞു.

 കുറുന്തോട്ടിക്കും വാദം

കുറുന്തോട്ടിക്കും വാദം

നടിയുടെ ദൃശ്യങ്ങൾ ചോർന്നതിൽ നമ്മുക്കാർക്കും പ്രശ്നമില്ലേ? നമ്മുടെ ഭാര്യയും കുട്ടികളും അമ്മമാരും പെങ്ങൾമാരും താമസിക്കുന്ന ഈ സമൂഹത്തിൽ ഇത്തരമൊരു സംഭവം നടന്നത് എന്തൊരു സങ്കടകരമാണ്? കുറുന്തോട്ടിക്കും വാദം എന്ന് പറയും പോലെ കോടതിയിൽ പോലും ദൃശ്യങ്ങൾ സുരക്ഷിതമല്ലെന്നത് നാഴികക്ക് നാൽപ്പത് വട്ടം ബിറ്റ് കിട്ടിയോ എന്ന് ചോദിക്കുന്ന ഞരമ്പ് രോഗികൾ ഉള്ള ഒരു സമൂഹത്തിന്റെ പാർട്ട് ആയിപ്പോയല്ലോ എന്നത് സങ്കടമാണ് തോന്നുന്നത്.

 ഹാഷ് വാല്യു

ആരെങ്കിലും കോപ്പി ചെയ്തു എന്നതല്ല, ഹാഷ് വാല്യു ചെയ്ത് കഴിഞ്ഞാൽ അതിന്റെ കണ്ടന്റ് തന്നെ മാറി എന്നതാണ്. ഹാഷ് വാല്യു എന്നാൽ ആ മൊത്തം കണ്ടന്റിന്റെ രത്ന ചുരുക്കമായിട്ടാണ് ഹാഷ് വാല്യ വെയ്ക്കുന്നത്. ഇതിലുള്ള കണ്ടന്റിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ വിരലടയാളം മാറും.

Recommended Video

cmsvideo
    ദിലീപിന് മുൻ‌കൂർ ജാമ്യം, അറസ്റ്റ് ചെയ്യില്ല | Oneindia Malayalam
     ഗതികേടിലെത്തി നിൽക്കുകയാണ് ഇര

    നടിയെ സംബന്ധിച്ചെടുത്തോളം അവർ രാവും പകലും ആലോചിക്കുന്നത് കോടതിയിൽ പോയി പരാതി നൽകിയിട്ട് അത് നാട് മുഴുവൻ അറിിയുന്ന രീതിയിലേക്ക് പോയിക്കഴിഞ്ഞാൽ എന്താണ് അവസ്ഥ. ദൃശ്യങ്ങൾ ലീക്കായെന്ന പ്രധാനപ്പെട്ടൊരു വാർത്ത പുറത്തുവന്നിട്ട് മാധ്യമങ്ങൾ അത് ഏറ്റെടുക്കുന്നില്ല, അവസാനം പ്രധാനമന്ത്രിക്കും സുപ്രീം കോടതിക്കും മനുഷ്യാവകാശ കമ്മീഷനും കത്തെഴുതേണ്ട ഗതികേടിലെത്തി നിൽക്കുകയാണ് ഇര.

     നീതി ലഭിക്കാൻ ബുദ്ധിമുട്ട്

    നമ്മുക്ക് അറിയാം ഇന്ത്യ ഉൾപ്പെടെ എല്ലായിടത്തും സർക്കാർ കൊടുക്കുന്ന താരതമ്യേന ജൂനിയർ ആയിട്ടുള്ള പബ്ലിക്ക് പ്രോസിക്യൂട്ടർമാർക്ക് മുൻപിൽ കാശും പ്രശസ്തിയും കൊണ്ട് ഇറക്കുമതി ചെയ്യുമ്പോൾ പലപ്പോഴും നിരപരാധികൾക്ക് നീതി ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കേരളം എത്രയോ പുരോഗമന ചിന്താഗതിയുള്ള നാടാണ്. തെളിവുകൾ ചിലപ്പോൾ ഇല്ലാതിരിക്കാം. എങ്കിലും ന്യായമായ വിചരാണ കിട്ടുമെന്ന് കരുതി നിൽക്കുന്നിടത്ത് പോലീസ് കണ്ടെത്തി കോടതിയെ ഏൽപ്പിച്ചിരിക്കുന്ന വീഡിയോ പോലും സംരക്ഷിക്കപ്പെടുന്നില്ലെന്നത് അത് പെൺകുട്ടിക്കും അവർക്കൊപ്പം നിൽക്കുന്നവർക്കും ഏൽക്കുന്ന വലിയ പ്രഹരമാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

     നടപടി വൈകിപ്പിക്കാൻ

    ദൃശ്യങ്ങൾ ചോർന്നുവെന്നുള്ള റിപ്പോർട്ടുകളെല്ലാം എങ്ങനെയെങ്കിലും വിചാരണ കോടതിയിൽ നിന്നും നടപടി വൈകിപ്പിക്കാനുള്ള പലരുടേയും ശ്രമമാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ ആരോപണം. ദൃശ്യങ്ങൾ ചോർന്നുവെന്നത് നടിയെ വിഷമിപ്പിക്കും എന്ന കാര്യത്തിൽ സംശമില്ല. എന്നാൽ സാധാരണക്കാർക്ക് തോന്നുന്ന മറ്റൊരു കാര്യമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ അപേക്ഷയിൽ നാളെ വിധി വരാൻ ഇരിക്കുകയാണ്.

     സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രം

    കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശരിക്കും ദിലീപ് അനുകൂലികളും അതിജീവിതയ്ക്ക് ഒപ്പം എന്ന് പറയുന്ന ചിലരും തമ്മിലുള്ള 'യുദ്ധം' നടക്കുകയാണ്. കോടതികളെ പല രീതിയിൽ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ട്. ഇപ്പോൾ ദൃശ്യങ്ങൾ ചോർന്നെന്നുള്ള റിപ്പോർട്ടുകളിൽ ചിലർക്കെങ്കിലും സംശയം ഇത് കോടതികളിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നുവെന്നത് കോടതികളെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോയെന്ന സംശയം ചിലർക്കുണ്ട്.

     കുറ്റം പറയാൻ സാധിക്കുമോയെന്നും രാഹുൽ

    കോടതികളിൽ നിന്ന് ഈ രേഖകൾ ചോർന്നു. കോടതികളിൽ നിന്ന് നീതി ലഭിക്കില്ല, കോടതി അനീതി കാണിച്ചു, നാളെ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചും അനീതി കാണിക്കും, കാശ് ഉള്ളവന് ഇവിടെ എന്തുമാകാം എന്ന തരത്തിലുള്ള വികാരം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതൊക്കെയെന്നുള്ളത് ചിലർ സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും രാഹുൽ വാദിച്ചു.

     മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾക്കും

    നേരത്തേ ഒരു പ്രമുഖ കേസിൽ വിധി പറയാനിരിക്കുമ്പോൾ കേരള കൗമുദി മുഖപ്രസംഗം എഴുതിയിട്ടാണ് അവസാന നിമിഷം ജഡ്ജി പിൻമാറിയതെന്ന് മുൻപ് മുതിർന്ന അഭിഭാഷകൻ കൂടിയായ അഡ്വ ജയശങ്കർ പറഞ്ഞിട്ടുണ്ട്. കോടതികളും മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾക്ക് വലിയ മൂല്യം കൊടുക്കുന്നുണ്ടെന്നത് ഇതിലൂടെ തന്നെ വ്യക്തമാണെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+