Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യലക്ഷ്മി സ്വന്തം അമ്മയെ പോലെ സംസാരിച്ചു, പൃഥ്വി സിനിമ ഓഫര്‍ ചെയ്‌തെന്ന് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസ് സംഭവിച്ചിട്ട് അഞ്ച് കൊല്ലം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും നടിക്ക് നീതി ലഭിച്ചിട്ടില്ല. ദിലീപിനെതിരായ കേസ് കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം തന്റെ വ്യക്തിത്വം അടക്കം പുറത്തുവിട്ട് ആക്രമിക്കപ്പെട്ട നടി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ കൊച്ചിയില്‍ അന്ന് നടന്ന സംഭവങ്ങള്‍ക്ക് ശേഷം ഉണ്ടായ കാര്യങ്ങളും, എന്തുകൊണ്ട് മലയാളം സിനിമയില്‍ അഭിനയിക്കാതെ ഇത്രയും നാള്‍ വിട്ടുനിന്നു എന്നുവെല്ലാം നടി വെളിപ്പെടുത്തുകയാണ്. ദ ന്യൂസ് മിനുട്ടുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്ന്പറച്ചില്‍. മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടി പറയുന്നു.

1

സോഷ്യല്‍ മീഡിയയില്‍ അന്ന് താന്‍ ആരാണെന്ന് വെളിപ്പെടുത്തി കൊണ്ട് സംസാരിച്ചത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തുള്ളതല്ല. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് താന്‍ വീണ്ടും പഴയ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത്. പലരും എന്നോട് ഈ വിഷയത്തില്‍ സംസാരിക്കാന്‍ പറഞ്ഞിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഒരുപാട് പേര്‍ പിന്തുണച്ചിരുന്നു. അവരോടെല്ലാം നന്ദിയുണ്ട്. അതൊക്കെയാണ് ആ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കാരണം. പിന്നീട് ബര്‍ഖ ദത്തുമായുള്ള അഭിമുഖം വന്നു. എന്റെ സന്തോഷത്തോടെയുള്ള അഭിമുഖങ്ങളാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ ഒരുപാട് ജീവിതത്തില്‍ ബുദ്ധിമുട്ടിയിട്ടുണ്ട് ഞാന്‍. അതെന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാമെന്നും നടി പറഞ്ഞു.

2

ആക്രമണം നടന്ന ശേഷം ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്ന ഞാന്‍. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. ശരിക്കും ഷോക്കിലായിരുന്നു. അന്യായമായ കാര്യങ്ങളാണ് എനിക്ക് സംഭവിച്ചതെന്നാണ് കരുതിയത്. എനിക്ക് പരാതിയുണ്ടായിരുന്നു. അതുകൊണ്ട് പരാതി നല്‍കുകയായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിച്ചിരുന്നില്ല. എനിക്ക് ഇങ്ങനെല്ലാം സംഭവിച്ചല്ലോ എന്നെല്ലാം ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. എന്റെ പിതാവ് മരിച്ചപ്പോഴും ഇത് തന്നെയായിരുന്നു ചിന്തിച്ചത്. ശരിക്കും ഇതെല്ലാം സംഭവിച്ചിട്ടുണ്ടോ എന്ന ചിന്തയായിരുന്നു ആ സമയത്തുണ്ടായിരുന്നത്.

3

പലരും ഈ സംഭവത്തിന് ശേഷം എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തുന്നുണ്ട്. എല്ലാവരോടും ഇത്തരക്കാര്‍ വളരെ ക്രൂരമായിട്ടാണ് പെരുമാറുക. സെലിബ്രിറ്റികളായ അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുണ്ട്. ഇത് എന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. വളരെ മോശം കമന്റിട്ട ഒരാള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എന്തും എഴുതി വിടാം. ക്രൂരമായ അത്തരം കാര്യങ്ങളില്‍ സന്തോഷിക്കുന്നവരാണിത്. ഇവരുടെ ഒന്നും മനോനിലയെ കുറിച്ച് മനസ്സിലാവുന്നില്ല. വ്യക്തിപരമായി ഇക്കാര്യങ്ങളൊന്നും എടുക്കാന്‍ താല്‍പര്യമില്ല.

4

കേരളത്തിലെ പല മാധ്യങ്ങളും ടിവി ചാനലുകളും എന്നെ നെഗറ്റീവായി കാണിക്കാനാണ് ശ്രമിച്ചത്. അതെന്നെ വേദനിപ്പിച്ചിരുന്നു. മറ്റൊരാളുടെ വേദനയില്‍ ഇവരെല്ലാം സന്തോഷം കണ്ടെത്തുന്നവരായിരിക്കും. ഞാന്‍ പോസിറ്റീവായ കാര്യങ്ങളിലാണ് ഫോക്കസ് ചെയ്യുന്നതെന്നും നടി പറഞ്ഞു. 2017ന് ശേഷം ഞാന്‍ മലയാളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അങ്ങനെ വിട്ട് നില്‍ക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. പൃഥ്വിരാജ്, സംവിധായകന്‍ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവര്‍ ഒരുമിച്ചുള്ള ഒരു ചിത്രത്തിനായി എന്നെ സമീപിച്ചിരുന്നു. നടന്‍ ബെംഗളൂരുവിലെ എന്റെ വസതിയില്‍ വന്നിരുന്നു. എന്നോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു.

5

സംവിധായകന്‍ ആഷിഖ് അബു രണ്ട് സിനിമകളാണ് എനിക്ക് ഓഫര്‍ ചെയ്തത്. അനൂപ് മേനോനും സിനിമയുടെ ഭാഗമാവാന്‍ ക്ഷണിച്ചു. ആ ചിത്രം എന്റെ സൗകര്യത്തിന് ബെംഗളൂരുവില്‍ വെച്ച് ഷൂട്ട് ചെയ്യാമെന്നും പറഞ്ഞു. നടന്‍ നന്ദു പലപ്പോഴും എന്നെ വിളിച്ച് ഇങ്ങനെ ഇരിക്കരുതെന്ന് പറഞ്ഞു. തിരിച്ചുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സംവിധായകരായ ജീന്‍ പോള്‍ ലാല്‍, ഭദ്രന്‍, ഹരിഹരന്‍ എന്നിവരെല്ലാം തനിക്ക് പറ്റിയ സ്ത്രീപക്ഷ വിഷയം പറയുന്ന സ്‌ക്രിപ്റ്റുണ്ട് അഭിനയിക്കണമെന്ന് പറഞ്ഞു. നടന്‍ ജയസൂര്യ എന്റെ പിറന്നാല്‍ ദിനത്തില്‍ കേക്കുമായി വീട്ടിലെത്തിയിരുന്നു. എന്നോട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. വിജയ് ബാബുവും ഒരു പ്രൊജക്ടിനായി വിളിച്ചിരുന്നു. നടനും സംവിധായകനുമായ മധുപാല്‍ മൂന്ന് മാസത്തോളമായി ഒരു കഥയെ കുറിച്ച് പറയുന്നു. ഇങ്ങനെ ഓഫറുകള്‍ ധാരാളം വന്നിരുന്നു.

6

എന്തുകൊണ്ടാണ് താന്‍ മലയാള സിനിമയില്‍ വിട്ടുനില്‍ക്കുന്നതെന്ന് പറയാനാവില്ല. കേരളത്തില്‍ നിന്ന് വിട്ട് ബെംഗളൂരുവില്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നി. ഇവിടെ സെറ്റിലെത്തിയാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അത് കാരണമാകുമെന്നും തോന്നിയിരുന്നു. താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മയിലെ താരങ്ങളെല്ലാം കൊച്ചിയില്‍ ആ ചടങ്ങില്‍ എത്തിയതില്‍ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം പലരുയെടും നിറം മാറുന്നത് ഞാന്‍ കണ്ടു. ആരെയും കുറ്റപ്പെടുത്താനില്ല. മലയാളത്തിലേക്ക് തിരിച്ചുവരിക എളുപ്പമായിരുന്നില്ല. ഇപ്പോള്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

7

ഒരുപാട് സ്ത്രീ സുഹൃത്തുക്കള്‍ എനിക്കുണ്ട്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ഷഫ്‌ന എന്നിവരോടെല്ലാം ഞാന്‍ ദിവസവും സംസാരിക്കാറുണ്ട്. ഒരുപാട് പേര്‍ എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. രേവതിയെ പോലുള്ളവര്‍ അതില്‍ വരും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും ജീനയും അതിലുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നോട് അമ്മയോടെന്ന പോലെ സംസാരിക്കുന്നവരാണ്. ഒരുപാട് സ്‌നേഹം തന്നവരാണ് അവര്‍. ഡബ്ല്യുസിസി എപ്പോഴും എനിക്കൊപ്പമുണ്ട്. അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, മിയ, നവ്യ നായര്‍, പാര്‍വതി, പദ്മപ്രിയ, റിമ, അനുമോള്‍, കവിത നായര്‍, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, എന്നിവരെല്ലാം എപ്പോഴും എന്റെ കൂടെ നിന്നവരാണെന്നും നടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+