കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ നടിമാര്‍ മൗനം വെടിയുന്നു; സിനിമയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! നാണംകെടും

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമാ ലോകത്ത് പതിവായി നിറയുന്നത് അശ്ലീല കഥകളാണ്. സിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവമായിരുന്ന പുറത്തുപറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍. അവസരങ്ങള്‍ക്ക് വേണ്ടി നടിമാരെ ചൂഷണം ചെയ്യുന്ന വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇപ്പോള്‍ നടിമാര്‍ തങ്ങള്‍ക്ക് നേരിടുന്ന അനുഭവങ്ങള്‍ പരസ്യപ്പെടുത്തുകയാണ്. അതാകട്ടെ പല മാന്യവ്യക്തികളുടെയും മുഖംമൂടി അഴിയുന്നതായിരിക്കുമെന്ന് തീര്‍ച്ച.

സിനിമാലോകത്ത് ആദ്യമായി വനിതാ കൂട്ടായ്മ രൂപപ്പെടാന്‍ കാരണമായത് നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. ദിലീപിനെ വീണ്ടും അമ്മ തിരിച്ചെടുത്തപ്പോള്‍ സംഘടനയില്‍ വിള്ളലുണ്ടായെന്നാണ് പ്രചാരണം. എന്നാല്‍ അങ്ങനൊന്നില്ലെന്ന് തുറന്നുപറയുകയാണ് സജിതാ മഠത്തില്‍. ഇനി തുറന്നുപറച്ചിലിന്റെ കാലമാണെന്നും അവര്‍ സൂചിപ്പിക്കുന്നു....

ഞെട്ടിക്കുന്ന വെളപ്പെടുത്തലുകള്‍

ഞെട്ടിക്കുന്ന വെളപ്പെടുത്തലുകള്‍

മലയാള സിനിമയില്‍ മീ ടൂ ക്യാംപയിന്‍ ഉണ്ടാകുമെന്ന് സജിതാ മഠത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ഞെട്ടിക്കുന്ന വെളപ്പെടുത്തലുകള്‍ നടന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണമായിരുന്നു മീടു ക്യാംപയിന്‍. പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ പരസ്യമാക്കുകയായിരുന്നു ക്യാംപയിനിലൂടെ.

ആരൊക്കെ പ്രതിക്കൂട്ടില്‍

ആരൊക്കെ പ്രതിക്കൂട്ടില്‍

സമാനമായ പ്രചാരണം മലയാള സിനിമയില്‍ വന്നാല്‍ ആരൊക്കെ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്ന് കണ്ടറിയണം. നടിമാരെ ചൂഷണം ചെയ്യുന്നതില്‍ ആസ്വാദനം കണ്ടെത്തിയിരുന്നവര്‍ക്ക് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് സജിതാ മഠത്തിലിന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ നടിമാര്‍ മൗനം വെടിയാന്‍ പോകുകയാണെന്ന് അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട്് പറഞ്ഞു.

 സഹിക്കുന്നതിന് പരിധിയുണ്ട്

സഹിക്കുന്നതിന് പരിധിയുണ്ട്

സഹിക്കാന്‍ കയുന്നതിന് പരിധിയുണ്ട്. ഈ പരിധിയൊക്കെ കടന്നിരിക്കുകയാണ്. ഇനി തുറന്നുപറച്ചിലിന്റെ കാലമാണ്. കൂടുതല്‍ താരങ്ങള്‍ മൗനം വെടിയാന്‍ പോകുകയാണെന്നും നടിയും ഡബ്യുസിസി മുന്‍നിര പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ വിശദമാക്കി. ഡബ്ല്യുസിസിയില്‍ ഭിന്നതയുണ്ടോ എന്ന കാര്യത്തിലും അവര്‍ പ്രതികരിച്ചു.

അക്കൂട്ടത്തിലും മഞ്ജുവിനെ കണ്ടില്ല

അക്കൂട്ടത്തിലും മഞ്ജുവിനെ കണ്ടില്ല

വനിതാ കൂട്ടായ്മയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് സജിതാ മഠത്തില്‍ പറഞ്ഞു. ദിലീപിനെ അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചിരുന്നു. എന്നാല്‍ മുന്‍നിര പ്രവര്‍ത്തകയായ മഞ്ജുവാര്യര്‍ രാജിവച്ചില്ലെന്ന് മാത്രമല്ല അമ്മ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട നടിമാരുടെ കൂട്ടത്തിലും മഞ്ജുവിനെ കണ്ടില്ല. അപ്പോഴാണ് ഭിന്നതയുണ്ടെന്ന പ്രചാരണം വന്നത്.

മഞ്ജുവാര്യര്‍ കൂടെയുണ്ട്

മഞ്ജുവാര്യര്‍ കൂടെയുണ്ട്

എന്നാല്‍ യാതൊരു ഭിന്നതയുമില്ലെന്ന് സജിതാ മഠത്തില്‍ വ്യക്തമാക്കുന്നു. മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മക്കൊപ്പമുണ്ട്. ആക്രമിക്കപ്പെട്ട നടിയാണ് ആദ്യം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. പിന്തുണ പ്രഖ്യാപിച്ച് മൂന്ന് നടിമാര്‍കൂടി രംഗത്തുവരികയായിരുന്നുവെന്നും സജിതാ മഠത്തില്‍ വിശദമാക്കി.

അമ്മ യോഗം വിളിക്കാന്‍

അമ്മ യോഗം വിളിക്കാന്‍

മൂന്ന് നടിമാര്‍ രാജിവയ്ക്കാതെ അമ്മയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതും വനിതാ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്ന് സജിതാ മഠത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഡബ്ല്യുസിസിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണ്. യാതൊരു ഭിന്നതയും തങ്ങള്‍ക്കിടയിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ജു നേതൃത്വം ഏറ്റെടുക്കാത്തത്

മഞ്ജു നേതൃത്വം ഏറ്റെടുക്കാത്തത്

മഞ്ജുവാര്യര്‍ ഡബ്ല്യുസിസിക്ക് ഒപ്പമാണ്. അവരിപ്പോള്‍ സ്ഥലത്തില്ല. സ്ഥലത്തില്ലാത്തതിനാലാണ് അഭിപ്രായം പറയാത്തത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിഷയത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കാത്തതെന്നും സജിതാ മഠത്തില്‍ പറഞ്ഞു. മഞ്ജു അമേരിക്കയിലാണ്. പുറപ്പെടും മുമ്പ് ആക്രമിക്കപ്പെട്ട നടിയുമായി അവര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇനിയുമുണ്ടാകും

ഇനിയുമുണ്ടാകും

പുതിയ വനിതാ താരങ്ങള്‍ എല്ലാം തുറന്നുപറയുന്ന സാഹചര്യത്തിലേക്ക് വന്നിട്ടുണ്ട്. തുറന്നുപറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. കൂടുതല്‍ കാലം ഈ അടക്കി നിര്‍ത്തലുണ്ടാകില്ല. ഇപ്പോള്‍ പലരും രംഗത്തുവന്ന പോലെ ഇനിയുമുണ്ടാകുമെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

രണ്ടു സംഘടന, രണ്ടിലും അംഗങ്ങള്‍

രണ്ടു സംഘടന, രണ്ടിലും അംഗങ്ങള്‍

റിമ കല്ലിങ്കല്‍, ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവച്ചത്. അമ്മയിലും വനിതാ സംഘടനയായ ഡബ്ല്യുസിസിയിലും അംഗങ്ങളാണിവര്‍. രണ്ട് സംഘടനകളില്‍ അംഗങ്ങളാകുന്നതുകൊണ്ട് അമ്മയ്ക്കും ഡബ്ല്യുസിസിക്കും പ്രശ്‌നമില്ല.

മഞ്ജുവാര്യര്‍ അന്ന് പറഞ്ഞത്

മഞ്ജുവാര്യര്‍ അന്ന് പറഞ്ഞത്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ചത് മഞ്ജുവാര്യരായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രതിഷേധ യോഗത്തിലായിരുന്നു മഞ്ജുവിന്റെ ആരോപണം. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടന രൂപീകരിച്ചത്. ഇവര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ടു.

ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചത്

ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചത്

ജൂലൈയിലാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. ഗൂഢാലോചന കേസിലാണ് ദിലീപ് പിടിയിലായത്. എട്ടാം പ്രതിയായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. വീണ്ടും അമ്മയില്‍ എത്താന്‍ നടന്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ പാളിയതെന്ന് വിമര്‍ശകര്‍ പറയുന്നു.

 മോഹന്‍ലാല്‍ അധ്യക്ഷനായ ഉടന്‍

മോഹന്‍ലാല്‍ അധ്യക്ഷനായ ഉടന്‍

അറസ്റ്റിലായതോടെ ദിലീപിനെതിരെ അദ്ദേഹം അംഗമായ സംഘടനകളെല്ലാം നടപടിയെടുത്തിരുന്നു. അമ്മയും നടപടി സ്വീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ഉടനെയായിരുന്നു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ പ്രതിരോധിച്ച് അരാധകരും.

Recommended Video

cmsvideo
എന്റെ പേരു പറഞ്ഞു തമ്മിൽതല്ലണ്ട ദിലീപ് | Oneindia Malayalam
രാജിയും പ്രതികരണങ്ങളും വന്നപ്പോള്‍

രാജിയും പ്രതികരണങ്ങളും വന്നപ്പോള്‍

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അമ്മ തീരുമാനം വന്നതിന് പിന്നാലെ ഡബ്ല്യുസിസി യോഗം ചേരുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അമ്മയുടെ നടപടിക്കെതിരെ രംഗത്തുവന്നു. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. അവരുടെ നടപടി ധീരമെന്നാണ് പല നേതാക്കളും വിശേഷിപ്പിച്ചത്. ദിലീപ് ഇപ്പോള്‍ സംഘടനയില്‍ സജീവമാകില്ലെന്ന് നിലപാട അറിയിക്കുകയും ചെയ്തു.

കന്യാസ്ത്രീക്ക് കടുത്ത പീഡനം; ബിഷപ്പിനെതിരെ കേസ്!! 13 തവണ ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനവുംകന്യാസ്ത്രീക്ക് കടുത്ത പീഡനം; ബിഷപ്പിനെതിരെ കേസ്!! 13 തവണ ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനവും

English summary
Dileep case, AMMA resignation: Mee too campaign coming to Malayalam Cinema Industy, Says Actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X