കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസില്‍ മാഡം എന്ന് പറയുന്ന വ്യക്തിയുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ബാലചന്ദ്രകുമാര്‍. അതേസമയം കഴിഞ്ഞ ദിവസം ദിലീപിന്റെ സുഹൃത്തിന്റെയും ബന്ധുവിന്റെയും വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.

ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

കേസില്‍ വിഐപി എന്ന് പറയുന്ന വ്യക്തിക്ക് വേണ്ടിയുള്ളതായിരുന്നു ഈ തിരച്ചില്‍. ദിലീപിന്റെ സുഹൃത്തായ ശരത്താണ് ഈ വിഐപിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ അടക്കമുണ്ട്.

1

ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടെന്ന് തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പഴയതിനേക്കാള്‍ ഗൗരവത്തോടെയാണ് പോലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാഡം എന്നൊരു വ്യക്തി ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും തനിക്ക് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃത്യങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

2

ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് ഒരു കുറ്റകൃത്യത്തെ കുറിച്ച് നമുക്ക് തോന്നുന്ന കാലഘട്ടമൊക്കെ മാറി. പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഉള്ളത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീയെ രക്ഷിച്ച് താന്‍ ശിക്ഷപ്പെട്ടെന്നായിരുന്നു ദിലീപ് പറഞ്ഞു. കുറേ നേരെ നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിടിയോട് പറയുന്നു. അതേസമയം മാഡത്തിനായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

3

അതേസമയം കേസില്‍ നിര്‍ണായകമായ വിഐപി ആലുവ സ്വദേശി ശരത്ത് നായര്‍ തന്നെയാണെന്നും ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകള്‍ കേട്ടതോടെയാണ്് ശരത്തിനെ താന്‍ തിരിച്ചറിഞ്ഞത്. കേള്‍പ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷേ കേട്ടയുടന്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ശരത്ത് ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. ദിലീപിനൊപ്പം ശരത് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കാറ്. അങ്ങനെയായിരിക്കാം വര്‍ഷങ്ങള്‍ കൊണ്ട് ശരത്തും ഇക്കയായതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

4

കേസിലെ ആറാം പ്രതിയും വിഐപിയായി കണ്ടിരുന്ന പ്രമുഖന്‍ ശരത് തന്നെയാണെന്ന് ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ ചിത്രം കണ്ട് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ശബ്ദ പരിശോധന നടത്തി സ്ഥിരീകരിച്ചത്. നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചതില്‍ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളിയുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹബൂബിന്റെ ചിത്രങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തെ മെഹബൂബാണ് വിഐപി എന്നായിരുന്നു കരുതിയത്. ആരോപണങ്ങള്‍ മെഹബൂബ് നിഷേധിച്ചിരുന്നു. അതേസമയം ശരത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.

5

കേസില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ പ്രതികളെയും അന്വേഷണ സംഘത്തെയും പിടികൂടുക എന്നത് മാത്രമായിരുന്നു ആറാം പ്രതിയാണ് ഈ വി ഐപി. ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തുടരന്വേഷണിന്റെ ഭാഗമായി ആറാം പ്രതിയുടെ കേസ് പരിഗണിക്കുന്നത് ഞായറാഴ്ച്ചതാണ്. ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ആറാമന്‍ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ശരത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നോക്കിയെങ്കില്‍ ഇതും നടന്നില്ല. വ്യാപക പരിശോധനയാണ് ശരത്തിനെ പിടിക്കാനായി പോലീസ് നടത്തിയത്.

Recommended Video

cmsvideo
All Kerala Mens association came in support of Dileep

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
dileep case: balachandra kumar says vip touch in actress case, but he cantre cord her voice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X