Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറ്റ് ചില നടിമാരെയും ആക്രമിച്ചു, ദിലീപിന് അറിയാം, പറയാൻ പറ്റാത്ത മറ്റൊരു രഹസ്യവും', ഞെട്ടിച്ച് പൾസർ സുനി

കൊച്ചി: 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് തെന്നിന്ത്യയിലെ പ്രമുഖ നായിക ഓടുന്ന വാഹനത്തില്‍ 2 മണിക്കൂറോളം ആണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മലയാള സിനിമയേയും കേരളത്തെ ഒന്നാകെയും നടുക്കിയ ഈ സംഭവത്തിന് ശേഷം മറ്റ് ചില നടിമാര്‍ക്കും ഇത്തരത്തിലുളള ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടുളളതായുളള ചില സൂചനകളും പല കോണുകളില്‍ നിന്നായി പുറത്ത് വന്നിരുന്നു.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മുന്‍പും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ട് എന്നുളള വിവരമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്റ്റിംഗ് ഓപറേഷനിലൂടെ പുറത്ത് വന്നിരിക്കുന്നത്. 5 പേര്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം പറഞ്ഞ് സെറ്റിലാക്കിയെന്നുമാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരിക്കുന്നത്.

Dileep Case

മറ്റ് നടിമാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദിലീപ് അല്ലെന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. അതിന് പിന്നില്‍ മറ്റ് ചിലരാണ്. എന്നാല്‍ ഈ സംഭവങ്ങളെ കുറിച്ചെല്ലാം ദിലീപിന് അറിയാം. അതുകൊണ്ടാണ് തന്നെ ഇതിനകത്ത് ഉള്‍പ്പെടുത്തിയത് എന്നും പള്‍സര്‍ സുനി പറയുന്നു. നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനില്‍പ്പാണ് പ്രധാന കാര്യം.

നിലനില്‍പ്പ് സ്വന്തം കയ്യിലുളളവര്‍ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവര്‍ തന്നെ ആണെങ്കില്‍ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും എന്നും പള്‍സര്‍ സുനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായക തെളിവായ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡും. ഇതേക്കുറിച്ചും പള്‍സര്‍ സുനി ചില തുറന്ന് പറച്ചിലുകള്‍ നടത്തുന്നുണ്ട്.

ഒറിജിനല്‍ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണ്‍ താന്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഒറിജനല്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്റ്റിംഗ് ഓപറേഷനില്‍ പള്‍സര്‍ സുനി പറയുന്നതില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ആര്‍ക്ക് കൈമാറി എന്നത് പറയാന്‍ പറ്റാത്ത രഹസ്യമാണ് എന്ന് പള്‍സര്‍ സുനി പറയുന്നു. തന്റെ കൈവശം തന്നെ ഫോണുണ്ട് എന്ന സൂചനയാണ് സംഭാഷണത്തില്‍ പള്‍സര്‍ സുനി നല്‍കുന്നത്.

Take a Poll

പലരും കുടുങ്ങുന്ന നിര്‍ണായകമായ തെളിവുകള്‍ ആ ഫോണിലുണ്ടെന്നും പള്‍സര്‍ സുനി പറയുന്നു. ''ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ കോപി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീല്‍ ഉളളപ്പോള്‍ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാന്‍ നോക്കിയത്. പക്ഷേ ആ വക്കീല്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് അടക്കമുളളവ കോടതിയില്‍ കൊടുത്തു. വിജീഷിന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്. നമ്മള്‍ സേഫ് ആകാന്‍ നോക്കിയപ്പോള്‍ പുളളി അത് കോടതിയില്‍ കൊടുത്തു. മെമ്മറി കാര്‍ഡിന്റെ കോപി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു''. ഒറിജിനല്‍ ഫോണ്‍ ഇത്ര നാളായി കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പള്‍സര്‍ സുനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+