കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ റെയ്ഡ്. ഇയാള്‍ കേസിലെ എട്ടാം പ്രതിയാണ്. ആലുവയിലെ തോട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. അതേസമയം ശരത് ഒളിവില്ലെന്നാണ് വിവരം. ഇയാളെ നേരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് ശരതാണെന്ന് സൂചനയുണ്ട്. സൂര്യ ഹോട്ടല്‍സിന്റെ ഉടമയാണ് ശരത്. നേരത്തെ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

1

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ പരിശോധന നടന്നിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളിലുള്ള പേരുകളൊന്ന് ശരത്തിന്റേതായിരുന്നു. ഇയാള്‍ പുറത്തുവിട്ട് ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു. ഇതേ തുടടര്‍ന്നാണ് പരിശോധന നടന്നത്. ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപ് പറയുന്നു. മാധ്യമവിചാരണ ഹൈക്കോടതി ഇടപെട്ട് തടയണമെന്നാണ് ആവശ്യം.

അന്വേഷണ സംഘവും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ്. രഹസ്യ വിചാരണ നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ ലംഘിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസില്‍ പഴയ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി.

നേരത്തെ പഴയതും പുതിയതുമായ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി നാളെ രേഖപ്പെടുത്തും. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് കോടതി അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ വിചാരണ കോടതി പരിശോധിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

Recommended Video

cmsvideo
Dileeps anticipatory bail postponed to friday | Oneindia Malayalam

English summary
dileep case: crime branch raids dileep friends home in aluva, police says he is absconding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X